scorecardresearch

PBKS vs RCB: പിച്ച് ചതിക്കുമോ? നാല് മത്സരങ്ങളിലും വിചിത്ര പെരുമാറ്റം? മത്സരം എവിട കാണാം

PBKS vs RCB IPL Qualifier: ഈ സീസണിൽ 10 ബാറ്റർമാരാണ് 500ന് മുകളിൽ റൺസ് കണ്ടെത്തിയത്. ഇതിൽ സ്ട്രൈക്ക്റേറ്റിൽ രണ്ടാമത് പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുണ്ട്

PBKS vs RCB IPL Qualifier: ഈ സീസണിൽ 10 ബാറ്റർമാരാണ് 500ന് മുകളിൽ റൺസ് കണ്ടെത്തിയത്. ഇതിൽ സ്ട്രൈക്ക്റേറ്റിൽ രണ്ടാമത് പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുണ്ട്

author-image
Sports Desk
New Update
Punjab Kings vs Royal Challengers Bengaluru Qualifier

Punjab Kings vs Royal Challengers Bengaluru Qualifier: (Royal Challengers Banglore, Instagram)

PBKS vs RCB IPL Qualifier 1: ജൂൺ മൂന്നിന് നടക്കുന്ന ഐപിഎൽ പതിനെട്ടാം സീസൺ ഫൈനലിലേക്ക് ഇന്ന് ടിക്കറ്റ് ഉറപ്പിക്കുന്ന ടീം ഏതാവും? റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റേയും പഞ്ചാബ് കിങ്സിന്റേയും ആരാധകർ ഇങ്ങനെ ഒരു നിമിഷത്തിനായി കാത്തിരുന്നത് കുറച്ച് വർഷങ്ങളൊന്നുമില്ല. 'ഈ സാല കപ്പ് നംദെ' എന്ന് പറഞ്ഞ് ഓരോ സീസണിലും സ്വപ്നങ്ങഴുമായി എത്തിയ ആർസിബി ആരാധകർ കേട്ടുപോന്ന പരിഹാസങ്ങൾ കുറച്ചൊന്നുമല്ല. പഞ്ചാബിന്റെ കാര്യവും വ്യത്യസ്തമല്ല. എന്നാൽ ക്വാളിഫയറിന്റെ സമ്മർദത്തിൽ ഇവർ കാലിടറി വീഴുമോ? 

Advertisment

ഈ സീസണിൽ നാല് ഐപിഎൽ മത്സരങ്ങളാണ് ചണ്ഡീഗഡിൽ നടന്നത്. ആദ്യ രണ്ട് മത്സരങ്ങളിൽ 200ന് മുകളിൽ സ്കോർ ഉയർന്നത് മൂന്ന് വട്ടം. അവസാന രണ്ട് മത്സരങ്ങളിൽ 111ന് ഓൾ ഔട്ട്, 95ന് ഓൾഔട്ട്, 20 ഓവറിൽ 157 എന്നീ സ്കോറുകളാണ് വന്നത്. അതുകൊണ്ട് തന്നെ നിർണായകമായ ക്വാളിഫയർ ഒന്നിൽ ഏത് പിച്ചാവും ഉപയോഗിക്കുക എന്നത് ആകാംക്ഷ ഉണർത്തുന്നതാണ്. 

Also Read: PBKS vs RCB: പഞ്ചാബ്-ബെംഗളൂരു മത്സരം മഴ മുടക്കിയാലോ? ഫൈനലിൽ എത്തുക ആര്?

ഈ സീസണിൽ 10 ബാറ്റർമാരാണ് 500ന് മുകളിൽ റൺസ് കണ്ടെത്തിയത്. ഇതിൽ സ്ട്രൈക്ക്റേറ്റിൽ രണ്ടാമത് പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുണ്ട്. 171.90 ആണ് ശ്രേയസിന്റെ സ്ട്രൈക്ക്റേറ്റ്. എന്നാൽ ആർസിബിക്കെതിരെ ഇറങ്ങുമ്പോൾ ശ്രേയസിന്റെ നെഞ്ചിടിപ്പ് ഒന്ന് കൂടും. 

Advertisment

ട്വന്റി20 ക്രിക്കറ്റിൽ 19 പന്തുകളാണ് ശ്രേയസ് അയ്യറിനെതിരെ ഹെയ്സൽവുഡ് എറിഞ്ഞത്. അതിൽ മൂന്ന് വട്ടം ശ്രേയസിന്റെ വിക്കറ്റ് വീഴ്ത്താൻ ഹെയ്സൽവുഡിന് സാധിച്ചു. ഒൻപത് റൺസ് മാത്രമാണ് ശ്രേയസിന് ഹെയ്സൽവുഡിന് എതിരെ സ്കോർ ചെയ്യാൻ സാധിച്ചത്. 

Also Read: 'ദിഗ്വേഷിനെ ഋഷഭ് പന്ത് നാണംകെടുത്തി'; ഇതാണോ ക്യാപ്റ്റൻ? ആഞ്ഞടിച്ച് അശ്വിൻ

ഹെയ്സൽവുഡ് മാത്രമല്ല ശ്രേയസിന് വെല്ലുവിളിയാവുന്നത്. ഭുവനേശ്വർ കുമാറിന് മുൻപിലും ശ്രേയസ് വിറച്ചിട്ടുണ്ട്. 50 പന്തുകളാണ് ശ്രേയസിന് എതിരെ ഭുവി എറിഞ്ഞത്. ശ്രേയസ് കണ്ടെത്തിയത് 45 റൺസ്. മൂന്ന് വട്ടം ശ്രേയസിന്റെ വിക്കറ്റ് വീഴ്ത്താൻ ഭുവിക്ക് സാധിച്ചു. 

ക്രുനാൽ പാണ്ഡ്യക്ക് ശ്രേയസ് അയ്യരുടെ വിക്കറ്റ് വീഴ്ത്താനായത് ഒരിക്കൽ ആണ്. ക്രുനാലിന്റെ 48 പന്തിൽ നിന്ന് ശ്രേയസ് കണ്ടെത്തിയത് 41 റൺസ്. 85 ആണ് ക്രുനാലിന് എതിരെ ശ്രേയസിന്റെ സ്ട്രൈക്ക്റേറ്റ്. 

ഇനി ആർസിബി ബാറ്റർമാരിലേക്ക് വന്നാൽ അർഷ്ദീപിന് മുൻപിൽ ഫിൽ സോൾട്ട് പരുങ്ങിയത് പലവട്ടം. നാല് വട്ടമാണ് അർഷ്ദീപിന് വിക്കറ്റ് നൽകി ഫിൽ സോൾട്ട് മടങ്ങിയത്. അർഷ്ദീപിന്റെ 32 പന്തിൽ നിന്ന് 25 റൺസ് ആണ് ഫിൽ സോൾട്ടിന് കണ്ടെത്താനായത്. 

Also Read: കാത്തിരുന്നത് ഒന്നും രണ്ടും വർഷങ്ങളല്ല; നാളെ ഫൈനൽ ഉറപ്പിക്കുക പഞ്ചാബോ ആർസിബിയോ?

ചഹലിന് എതിരെ മായങ്ക് അഗർവാളിന്റെ ബാറ്റിങ് ശരാശരി 12 മാത്രമാണ്. ആറ് വട്ടമാണ് മായങ്കിനെ ചഹൽ പുറത്താക്കിയത്.  ചഹലിന്റെ 45 പന്തിൽ നിന്ന് 72 റൺസ് ആണ് മായങ്ക് കണ്ടെത്തിയത്. 160 ആണ് സ്ട്രൈക്ക്റേറ്റ്. അഞ്ച് സിക്സും ചഹലിനെതിരെ മായങ്ക് പറത്തിയിട്ടുണ്ട്. 

ആർസിബി സാധ്യതാ ഇലവൻ: വിരാട് കോഹ്ലി, ഫിൽ സോൾട്ട്, മായങ്ക് അഗർവാൾ, രജത് പാടിദാർ, ലിവിങ്സ്റ്റൺ, ജിതേഷ് ശർമ, റൊമാരിയോ ഷെഫേർഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, യഷ് ദയാൽ, ജോഷ് ഹെയ്സൽവുഡ്.

പഞ്ചാബ് കിങ്സ് സാധ്യതാ ഇലവൻ: പ്രിയാൻഷ് ആര്യ, പ്രഭ്സിമ്രാൻ സിങ്, ജോഷ് ഇൻഗ്ലിസ്, ശ്രേയസ് അയ്യർ, നെഹാൽ വധേര, ശശാങ്ക് സിങ്, സ്റ്റോയ്നിസ്, അസ്മതുള്ള ഒമർസായി, ഹർപ്രീത് ബ്രാർ, ജാമിസൺ, അർഷ്ദീപ് സിങ്.

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പഞ്ചാബ് കിങ്സ് മത്സരം എത്ര മണിക്ക് ആരംഭിക്കും?

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പഞ്ചാബ് കിങ്സ് പോര് ഇന്ത്യൻ സമയം രാത്രി 7.30ന് ആരംഭിക്കും

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പഞ്ചാബ് കിങ്സ് മത്സരത്തിന്റെ ലൈവ് സ്ട്രീം എവിടെ?

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പഞ്ചാബ് കിങ്സ് മത്സരത്തിന്റെ ലൈവ് സ്ട്രീം ജിയോഹോട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്.

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പഞ്ചാബ് കിങ്സ് മത്സരം ലൈവായി ഏത് ചാനലിൽ കാണാം?

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പഞ്ചാബ് കിങ്സ് മത്സരം ലൈവായി സ്റ്റാർ സ്പോർട്സ് നെറ്റ് വർക്കിൽ കാണാം.

Read More

RCB vs LSG: പന്തിന്റെ മഹാമനസ്കത കൊണ്ടല്ല; ആ മങ്കാദിങ്ങിൽ ജിതേഷ് ഔട്ട് അല്ല; നിയമം ഇങ്ങനെ

IPL 2025 Punjab Kings Royal Challengers Bangalore

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: