/indian-express-malayalam/media/media_files/2025/05/29/9CcmMmKcgEJnSlH1wUDf.jpg)
Rohit Sharma, Ravindra Jadeja, Virat Kohli Photograph: (File Photo)
അശ്വിനും രവീന്ദ്ര ജഡേജയും തമ്മിലുള്ള യുട്യൂബ് ചാനലിലെ ചർച്ചയാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ പിടിക്കുന്നത്. വിരാട് കോഹ്ലിയേയും രോഹിത് ശർമയേയും രവീന്ദ്ര ജഡേജ പരോക്ഷമായി വിമർശിക്കുകയാണോ എന്ന ചോദ്യമാണ് രവീന്ദ്ര ജഡേജയുടെ വാക്കുകൾ കേട്ട് ആരാധകർ ചോദിക്കുന്നത്.
കളിക്കാരുടെ ഫോമിനെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ നിന്ന് ആരാധകരിൽ നിന്ന് വരുന്ന കമന്റുകളെ കുറിച്ചാണ് രവീന്ദ്ര ജഡേജയോട് അശ്വിൻ ചോദിച്ചത്. ജഡേജയുടെ മറുപടി ഇങ്ങനെ, "അത് അനീതിയാണ്. കാരണം നിങ്ങൾക്ക് കളിക്കാരന്റെ ചിന്താഗതിയും വ്യക്തിത്വവും എന്താണ് എന്ന് അറിയില്ല. സമൂഹമാധ്യമങ്ങളിലെ കമന്റുകൾ കൊണ്ട് ആളുകൾ നമ്മളെ ജഡ്ജ് ചെയ്യുന്നു. എന്നാൽ ഡ്രസ്സിങ് റൂമിൽ നിന്നാണ് കളിക്കാരൻ ബഹുമാനം നേടിയെടുക്കേണ്ടത് എന്ന് ഞാൻ ശക്തമായി കരുതുന്നു, " ജഡേജ പറഞ്ഞു.
Jadeja: I strongly believe that a player should earn respect in the dressing room. Your social media profile and engagement doesn't matter at all.
— ` (@WorshipDhoni) May 28, 2025
Ashwin: Do players buy likes on social media?
Jadeja: The trend nowadays is to buy the engagement. pic.twitter.com/STk88oqgNR
Also Read: PBKS vs RCB: പഞ്ചാബ്-ബെംഗളൂരു മത്സരം മഴ മുടക്കിയാലോ? ഫൈനലിൽ എത്തുക ആര്?
"ഡ്രസ്സിങ് റൂമിൽ നിന്ന് ബഹുമാനം നേടിയെടുക്കാൻ സാധിച്ചില്ല എങ്കിൽ പിന്നെ നിങ്ങളുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളോ അതിലെ പ്രതികരണങ്ങളോ ഒന്നും വിഷയമല്ല. കളിക്കാർ സമൂഹമാധ്യമങ്ങളിൽ ലൈക്കുകൾ വാങ്ങാൻ ആരംഭിച്ചിരിക്കുന്നു. ചിലത് ഓർഗാനിക് ആണ്. എന്നാൽ ചിലത് വാങ്ങുകയാണ്."
Rohit Sharma getting bashed left right and centre.
— Cricket Point (@krtin001) May 29, 2025
Also Read: 'ദിഗ്വേഷിനെ ഋഷഭ് പന്ത് നാണംകെടുത്തി'; ഇതാണോ ക്യാപ്റ്റൻ? ആഞ്ഞടിച്ച് അശ്വിൻ
"സമൂഹമാധ്യമങ്ങളിൽ പണം കൊടുത്ത് എൻഗേജ്മെന്റുകൾ വരുത്തുന്ന ട്രെൻഡ് കൂടി വരികയാണ്. അതുകൊണ്ട് ഒരു കാര്യവും ഇല്ല. ഒരു കളിക്കാരൻ എന്ന നിലയിൽ ഞാൻ വിലമതിക്കുന്നത് ഡ്രസ്സിങ് റൂമിൽ സഹതാരങ്ങളിൽ നിന്ന് ലഭിക്കുന്ന ബഹുമാനത്തെയാണ്. ആ ബഹുമാനം ലഭിക്കുന്നില്ല എങ്കിൽ അവിടെ ബന്ധത്തിൽ വിള്ളലുണ്ട് എന്നത് വ്യക്തമാണ്," ജഡേജ പറയുന്നു.
Everyone cooking chokli
— KK (@gujarathi_kk) May 28, 2025
Also Read: കാത്തിരുന്നത് ഒന്നും രണ്ടും വർഷങ്ങളല്ല; നാളെ ഫൈനൽ ഉറപ്പിക്കുക പഞ്ചാബോ ആർസിബിയോ?
കളിക്കാർ സമൂഹമാധ്യമങ്ങളിൽ ലൈക്കുകൾ പണം കൊടുത്ത് വാങ്ങുന്നു എന്ന രവീന്ദ്ര ജഡേജയുടെ വാക്കുകൾ കോഹ്ലി, രോഹിത് എന്നിവരെ ലക്ഷ്യം വെച്ചുള്ളതാണ് എന്നാണ് ആരാധകർ പറയുന്നത്. രോഹിത്തിന്റെ ഭാര്യക്ക് പിആർ ബിസിനസ് ആണെന്ന അധിക്ഷേപവും ആരാധകരിൽ നിന്ന് വരുന്നുണ്ട്.
Read More
RCB vs LSG: പന്തിന്റെ മഹാമനസ്കത കൊണ്ടല്ല; ആ മങ്കാദിങ്ങിൽ ജിതേഷ് ഔട്ട് അല്ല; നിയമം ഇങ്ങനെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.