/indian-express-malayalam/media/media_files/2025/05/30/p5Isdfaf55i3P5Xjwue3.jpg)
Shreyas Iyer Photograph: (shreyas iyer, Instagram)
Shreyas Iyer Punjab Kings IPL Qualifier 1: മൂന്നാം ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് നിൽക്കെയാണ് പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഗ്രൗണ്ടിലേക്ക് എത്തിയത്. ക്യാപ്റ്റന്റെ ഇന്നിങ്സുമായി ശ്രേയസ് ടീമിനെ തിരികെ കയറ്റും എന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ ആദ്യ ക്വാളിഫയറിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരെ മോശം ഷോട്ട് കളിച്ച് ശ്രേയസ് വിക്കറ്റ് വലിച്ചെറിഞ്ഞു. ഇതോടെ രൂക്ഷ വിമർശനമാണ് ശ്രേയസിന് നേരെ ഉയരുന്നത്.
പഞ്ചാബ് കിങ്സ് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പ്ലേഓഫിൽ എത്തിയപ്പോൾ ശ്രേയസിന്റെ ക്യാപ്റ്റൻസിക്ക് വലിയ കയ്യടിയാണ് ഉയർന്നത്. ഡൽഹിയെ പ്ലേഓഫിലെത്തിക്കുകയും കൊൽക്കത്തയെ കിരീടത്തിലേക്ക് നയിക്കുകയും പിന്നാലെ പഞ്ചാബിനും കിരീട പ്രതീക്ഷ നൽകാൻ ശ്രേയസിനായി. എന്നാൽ ആദ്യ ക്വാളിഫയറിൽ ശ്രേയസ് നിരുത്തരവാദപരമായി ബാറ്റ് വീശി എന്നാണ് സുനിൽ ഗാവസ്കർ ഉൾപ്പെടെയുള്ളവർ പറയുന്നത്.
Also Read: രോഹിത്തിനേയും കോഹ്ലിയേയും ലക്ഷ്യം വെച്ച് ജഡേജ? ലൈക്കുകൾ പണം കൊടുത്ത് വാങ്ങുന്നതായി വിമർശനം
ആദ്യ ക്വാളിഫയറിൽ ഏറ്റുമുട്ടുന്നതിന് മുൻപ് തന്നെ മൂന്ന് വട്ടം ശ്രേയസിന്റെ വിക്കറ്റ് ഹെയ്സൽവുഡ് വീഴ്ത്തിയിരുന്നു. എന്നാൽ ക്വാളിഫയറിൽ ഹെയ്സൽവുഡിന്റെ ഭീഷണി മുൻപിൽ നിൽക്കുമ്പോഴും ശ്രേയസ് കരുതലോടെ ബാറ്റ് വീശിയില്ല. മൂന്ന് പന്തിൽ നിന്ന് രണ്ട് റൺസ് മാത്രം എടുത്താണ് ശ്രേയസ് മടങ്ങിയത്.
ശ്രേയസ് അയ്യർ ഈഗോ മാറ്റി വയ്ക്കണം എന്നാണ് ഓസ്ട്രേലിയൻ മുൻ ഓൾറൗണ്ടർ ടോം മൂഡി പറയുന്നത്. "ഹെയ്സൽവുഡിന്റെ ആദ്യ ബോൾ ശ്രേയസ് മിസ് ചെയ്തു. അതേ ഓവറിലെ മൂന്നാമത്തെ പന്തിൽ ശ്രേയസിന്റെ വിക്കറ്റ് വീണു. കളിയുടെ സാഹചര്യം എന്താണ് എന്ന് മനസിലാക്കാതെയാണ് ശ്രേയസ് കളിച്ചത്. ശ്രേയസിന്റെ വിക്കറ്റ് നേരത്തെ പലവട്ടം ഹെയ്സൽവുഡ് വീഴ്ത്തിയിരുന്നു. എത്രവട്ടം എന്ന് ശ്രേയസിന് നന്നായി അറിയാമായിരിക്കുമല്ലോ," ഇഎസ്പിഎക്രിക്ഇൻഫോയിൽ സംസാരിക്കവെ ടോം മൂഡി പറഞ്ഞു.
Also Read: പഞ്ചാബികൾ പഞ്ചാബ് കിങ്സിനെ പിന്തുണയ്ക്കുന്നില്ല; പരാതിയുമായി അർഷ്ദീപ് സിങ്
"ആ സമയം ഈഗോ എടുത്തുമാറ്റി നിങ്ങളുടെ പോക്കറ്റിൽ വയ്ക്കണം. അഭിമാനം മുറുകെ പിടിച്ച് ശ്രേയസ് മുൻപോട്ട് പോകാൻ ശ്രമിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ഹെയ്സൽവുഡിന്റെ ആക്രമണം അതിജീവിക്കുക എന്നത് മാത്രമാണ് ശ്രേയസ് അവിടെ ചെയ്യേണ്ടിയിരുന്നത്. പിന്നാലെ മറ്റ് ബോളർമാരെ ആക്രമിച്ച് കളിക്കുക. ശ്രേയസ് മറക്കാൻ പാടില്ലാത്ത ദിവസമാണ് അത്," ടോം മൂഡി പറഞ്ഞു.
Also Read: 'ദിഗ്വേഷിനെ ഋഷഭ് പന്ത് നാണംകെടുത്തി'; ഇതാണോ ക്യാപ്റ്റൻ? ആഞ്ഞടിച്ച് അശ്വിൻ
ശ്രേയസിന്റെ വിക്കറ്റ് വീണതിന് പിന്നാലെ കമന്ററി ബോക്സിൽ നിന്ന് രൂക്ഷമായാണ് സുനിൽ ഗാവസ്കർ പ്രതികരിച്ചത്. "അതൊരു നല്ല ഷോട്ട് ആയിരുന്നില്ല. അതൊരു ഷോട്ട് പോലുമല്ല. ലോങ് ഓഫിലൂടെ കളിക്കാൻ ആണ് ശ്രമിക്കുന്നത് എങ്കിൽ മനസിലാക്കാം. എന്നാൽ ഇതൊരു അശ്രദ്ധമായ സ്വിങ് ആണ്," ഗാവസ്കർ കുറ്റപ്പെടുത്തി.
Read More
RCB vs LSG: പന്തിന്റെ മഹാമനസ്കത കൊണ്ടല്ല; ആ മങ്കാദിങ്ങിൽ ജിതേഷ് ഔട്ട് അല്ല; നിയമം ഇങ്ങനെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.