/indian-express-malayalam/media/media_files/2025/05/30/TM2PT9eDr3g6g7WqX3ph.jpg)
Virat Kohli, Harbhajan Singh Photograph: (Instagram)
വിരാട് കോഹ്ലിയുടെ പ്രിയപ്പെട്ട ഫോർമാറ്റായിരുന്നു ടെസ്റ്റ്. അതിൽ നിന്ന് കോഹ്ലി വിരമിക്കൽ പ്രഖ്യാപിച്ചത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. ടെസ്റ്റിൽ തുടരാനുള്ള ഫിറ്റ്നസും ഫോം വീണ്ടെടുക്കാനുള്ള പ്രാപ്തിയും ഉണ്ടായിരിക്കെ തന്നെ കോഹ്ലി റെഡ് ബോൾ ക്രിക്കറ്റ് മതിയാക്കിയത് എന്തിന് എന്ന ചോദ്യം എല്ലാ ഭാഗത്ത് നിന്നും ഉയർന്നു. അങ്ങനെ കോഹ്ലിയോട് ചോദിച്ചതിൽ ഇന്ത്യൻ മുൻ താരം ഹർഭജൻ സിങ്ങിന്റെ മകളുമുണ്ടായി.
"എന്തുകൊണ്ടാണ് വിരമിച്ചത്? എന്തിനാണ് വിരാട്? ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത് എന്തിന്? ഞാൻ ട്വിറ്ററിലൂടെ കോഹ്ലിയോട് ചോദിച്ചിരുന്നു. എന്റെ മകളും എന്നോട് ചോദിച്ചു. പപ്പാ, എന്തിനാണ് വിരാട് വിരമിച്ചത്? അവൾ വിരാടിന് മെസേജ് അയക്കുകയും ചെയ്തു. ഇത് ഹിനയ ആണ്, വിരാട്, എന്തിനാണ് വിരമിച്ചത്? ഇങ്ങനെയാണ് അവൾ കോഹ്ലിയോട് മെസേജ് അയച്ച് ചോദിച്ചത്, " ഹർഭജൻ സിങ് ഇൻസ്റ്റന്റ് ബോളിവുഡിനോട് പറഞ്ഞു.
Also Read: "അശ്രദ്ധമായ ബാറ്റ് സ്വിങ്; ഈഗോ പോക്കറ്റിൽ വെച്ചാൽ മതി"; ശ്രേയസിനെതിരെ വാളെടുത്ത് വിദഗ്ധർ
"അവളുടെ ചോദ്യം കേട്ട് കോഹ്ലിയുടെ ഹൃദയവും നിറഞ്ഞു. മകളേ, സമയമായി, ഇതായിരുന്നു കോഹ്ലിയുടെ മറുപടി," ഇന്ത്യൻ മുൻ സ്പിന്നർ പറഞ്ഞു. റെഡ് ബോൾ ക്രിക്കറ്റിലെ ഇന്ത്യയുടെ നാലാമത്തെ ഉയർന്ന റൺവേട്ടക്കാരനായാണ് കോഹ്ലി വിരമിക്കൽ പ്രഖ്യാപിച്ചത്.
Also Read: രോഹിത്തിനേയും കോഹ്ലിയേയും ലക്ഷ്യം വെച്ച് ജഡേജ? ലൈക്കുകൾ പണം കൊടുത്ത് വാങ്ങുന്നതായി വിമർശനം
123 ടെസ്റ്റിൽ നിന്ന് കോഹ്ലി കണ്ടെത്തിയത് 9230 റൺസ്. 46 ആണ് ടെസ്റ്റിലെ കോഹ്ലിയുടെ ബാറ്റിങ് ശരാശരി. 30 സെഞ്ചുറിയും 31 അർധ ശതകവും റെഡ് ബോളിൽ നിന്ന് കോഹ്ലി കണ്ടെത്തി. 2016 മുതൽ 2019 വരെയുള്ള കണക്കെടുത്താൽ കോഹ്ലിയുടെ ബാറ്റിങ് ശരാശരി ഈ നാല് വർഷം 55ന് താഴെ പോയില്ല. 2016ലും 2017ലും കലണ്ടർ വർഷം കോഹ്ലിയുടെ ബാറ്റിങ് ശരാശി 75ന് മുകളിലായിരുന്നു.
View this post on InstagramA post shared by Star Sports india (@starsportsindia)
Read More
RCB vs LSG: പന്തിന്റെ മഹാമനസ്കത കൊണ്ടല്ല; ആ മങ്കാദിങ്ങിൽ ജിതേഷ് ഔട്ട് അല്ല; നിയമം ഇങ്ങനെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.