/indian-express-malayalam/media/media_files/2024/11/22/eJ51aFEh8GMiytJgpc2Z.jpg)
Bumrah (File Photo)
വിരാട് കോഹ്ലിയും രോഹിത് ശർമയും റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് വിരമിച്ചതോടെ എന്താവും ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ അവസ്ഥ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിൽ ഗില്ലിന്റെ ക്യാപ്റ്റൻസിയും ബാറ്റിങ്ങും എങ്ങനെയാവും എന്നതിലേക്ക് ആകാംക്ഷയോടെയാണ് ആരാധകർ നോക്കുന്നത്. ഇതിനിടയിൽ വിരമിക്കലിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര.
ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നവരിൽ ബുമ്രയും ഉണ്ടായിരുന്നു. എന്നാൽ ബുമ്രയുടെ ജോലിഭാരം ചൂണ്ടിയാണ് താരത്തെ ക്യാപ്റ്റൻസി റോളിലേക്ക് പരിഗണിക്കാതെ സെലക്ടർമാർ മാറ്റി നിർത്തിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അഞ്ച് ടെസ്റ്റും ബുമ്ര കളിക്കും എന്ന് ഉറപ്പില്ല എന്ന് ചീഫ് സെലക്ടർ അജിത് അഗാർക്കർ തന്നെ പറഞ്ഞിരുന്നു.
RCB vs LSG: പന്തിന്റെ മഹാമനസ്കത കൊണ്ടല്ല; ആ മങ്കാദിങ്ങിൽ ജിതേഷ് ഔട്ട് അല്ല; നിയമം ഇങ്ങനെ
"ഒരുപാട് നാൾ കളി തുടരുക എന്നത് പ്രയാസമാണ്. ഞാൻ കുറച്ച് നാളായി കളിക്കുന്നു. എന്നാൽ പോക പോകെ നമ്മുടെ ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്ന് നമുക്ക് മനസിലാവും. ഏതാണ് പ്രധാനപ്പെട്ട ടൂർണമെന്റ് എന്നതാവും പിന്നെ നമ്മൾ ചിന്തിക്കുക. അതിനാൽ എങ്ങനെ നമ്മുടെ ശരീരം ഉപയോഗിക്കണം എന്നതിൽ ബുദ്ധിപരമായി നമ്മൾ ചിന്തിക്കേണ്ടി വരും. അവിടെ സെലക്ടീവ് ആവേണ്ടി വരും. ക്രിക്കറ്റർ എന്ന നിലയിൽ മറ്റെല്ലാം മാറ്റി വെച്ച് കളി തുടരാൻ ഞാൻ ആഗ്രഹിക്കുന്നില്ല," ബുമ്ര പറഞ്ഞു.
Also Read: പഞ്ചാബികൾ പഞ്ചാബ് കിങ്സിനെ പിന്തുണയ്ക്കുന്നില്ല; പരാതിയുമായി അർഷ്ദീപ് സിങ്
"ഈ നിമിഷം ഞാൻ ഓക്കെയാണ്. എന്നാൽ ഞാൻ എന്റെ മുൻപിൽ ലക്ഷ്യങ്ങളൊന്നും വയ്ക്കുന്നില്ല. മുൻപിലുള്ള ഒരു ദിവസം എന്ന കണക്കിലാണ് ഞാൻ മുൻപോട്ട് പോവുന്നത്. ഈ യാത്ര ഇതുവരെ നന്നായി മുൻപോട്ട് പോകുന്നു. എന്നാൽ മുൻപോട്ട് പോകാനുള്ള പ്രചോദനം എനിക്ക് നഷ്ടമാവുമ്പോൾ, എന്റെ ശരീരം ക്ഷീണിക്കുകയാണ് എങ്കിൽ, അപ്പോൾ ഞാൻ തീരുമാനം എടുക്കും."
രോഹിത്തിന്റേയും ബുമ്രയുടേയും ടെസ്റ്റിൽ നിന്നുള്ള വിരമിക്കലിന് പിന്നാലെയാണ് ബുമ്രയുടെ വാക്കുകൾ വരുന്നത്. നിലവിൽ രോഹിത്തിനും കോഹ്ലിക്കും ഒപ്പം ബിസിസിഐയുടെ വാർഷിക കരാറിൽ എ പ്ലസ് കാറ്റഗറിയിലാണ് ബുമ്ര.
Also Read: രോഹിത്തിനേയും കോഹ്ലിയേയും ലക്ഷ്യം വെച്ച് ജഡേജ? ലൈക്കുകൾ പണം കൊടുത്ത് വാങ്ങുന്നതായി വിമർശനം
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ഫിറ്റ്നസ് പ്രശ്നം നേരിട്ട ബുമ്രയ്ക്ക് ഏറെ നാൾ കളിക്കളത്തിൽ നിന്ന് മാറി നിൽക്കേണ്ടി വന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയോടെയാണ് ബുമ്ര ടീമിലേക്ക് മടങ്ങി വരുന്നത്. ജൂൺ 20ന് ആണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ്. അടുത്ത ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് സൈക്കിളിനും ഇതോടെ തുടക്കമാവും.
Read More
"അശ്രദ്ധമായ ബാറ്റ് സ്വിങ്; ഈഗോ പോക്കറ്റിൽ വെച്ചാൽ മതി"; ശ്രേയസിനെതിരെ വാളെടുത്ത് വിദഗ്ധർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.