/indian-express-malayalam/media/media_files/2024/12/19/oubCswNmLHfD5KWB3gvE.jpg)
സന്തോഷ് ട്രോഫി ഫൈനൽ മത്സരം എവിടെ കാണാം
ഏറെ ആവേശത്തോടെയാണ് ചൊവ്വാഴ്ച നടക്കുന്ന സന്തോഷ് ട്രോഫി മത്സരത്തെ കേരളം വരവേൽക്കുന്നത്. കേരളം വീണ്ടും ഒരു ഫൈനൽ മത്സരത്തിനിറങ്ങുമ്പോൾ വിജയം അല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. ബംഗാൾ ആണ് കേരളത്തിന്റെ എതിരാളികൾ. സർവ്വീസിസിനെ വീഴ്ത്തിയാണ് ബംഗാൾ ഫൈനൽ മത്സരത്തിനെത്തിയത്.
മിന്നും ഫോമിൽ കേരളം
ആവേശകരമായ സെമി ഫൈനൽ പോരാട്ടത്തിൽ മണിപ്പൂരിനെ തകർത്താണ് കേരളം കലാശപ്പോരിന് യോഗ്യത നേടിയിരിക്കുന്നത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു കേരളത്തിന്റെ ജയം. നസീബ് റഹ്മാൻ, മുഹമ്മദ് അജ്‌സൽ, മുഹമ്മദ് റോഷൽ എന്നിവരാണ് കേരളത്തിന് വേണ്ടി വലകുലുക്കിയത്. ഹാട്രിക് നേടിയ റോഷലാണ് കളിയിലെ താരം. എല്ലാ മത്സരങ്ങളിലും കൃത്യമായ ഫോമിലായിരുന്നു കേരളം കളത്തിലിറങ്ങിയത്.
മത്സരം എവിടെ
ചൊവ്വാഴ്ച ഹൈദരബാദിലാണ് കേരളവും ബംഗാളും തമ്മിലുള്ള ഫൈനൽ അരങ്ങേറുന്നത്. ഹൈദരബാദ് ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം അരങ്ങേറുന്നത്. രാത്രി 7.30 മുതലാണ് മത്സരം തുടങ്ങുന്നത്. ഡിഡി സ്‌പോർസ് ടിവിയിൽ മത്സരം തത്സമയം സംപ്രേഷണം ചെയ്യും.ssen.com വഴി മത്സരത്തിൻറ ലൈവ സ്ട്രീമീങ്ങും ലഭ്യമാണ്.
പതിനാറാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനലിലെത്തുന്നത്. ഏഴ് തവണ കിരീടത്തിൽ മുത്തമിട്ട കേരളം എട്ട് തവണയാണ് റണ്ണറപ്പായത്. 2022ലാണ് കേരളം അവസാനമായി ചാമ്പ്യൻമാരായത്.
Read More
- പുതുവത്സര സമ്മാനവുമായി ചുണക്കുട്ടന്മാർ നാളെ വരുമോ?'സന്തോഷ കിരീട'ത്തിനായി കാത്ത് കേരളം
- മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുമോ? സൂചന ഒളിപ്പിച്ച് ക്രിസ്റ്റ്യാനോ
- വിരമിക്കൽ തീയതി തീരുമാനിച്ച് രോഹിത്; ഒരു നിബന്ധന
- 'കിങ് മരിച്ചു'; കോഹ്ലിയെ അധിക്ഷേപിച്ച് ഓസീസ് താരം
- പന്തിനെ വീഴ്ത്തിയ തന്ത്രം; ഹെഡ്ഡിന്റെ സെലിബ്രേഷന് പിന്നിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us