/indian-express-malayalam/media/media_files/Yaa40TCq9GvObjT37nuR.jpg)
Cristiano Ronaldo (File Photo)
മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറാനുള്ള സാധ്യത തള്ളാതെ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. മാഞ്ചസ്റ്റർ സിറ്റി ഇപ്പോൾ മോശം സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. എന്നാൽ അവർ തിരികെ കയറി എത്തും എന്ന് തനിക്ക് ഉറപ്പുണ്ടെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.
ടീമുകൾക്ക് നല്ല സമയവും മോശം സമയവും ഉണ്ട്. സിറ്റി പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. അവർ തിരികെ കയറി വരും എന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പുണ്ട്. വമ്പൻ ടീമുകൾക്കും കളിക്കാർക്കുമെല്ലാം എന്താണ്, എവിടെയാണ് പ്രശ്നം എന്ന് മനസിലാക്കാൻ വേഗം സാധിക്കും. അവർ സ്മാർട്ടായിരിക്കും, ക്രിസ്റ്റ്യാനോ പറയുന്നു.
വളരെ സ്മാർട്ടായ പരിശീലകനാണ് ഗ്വാർഡിയോള. എവിടെയാണ് പ്രശ്നം എന്ന് അദ്ദേഹത്തിന് മനസിലാക്കാനാവും. പഴയത് പോലെ തിരിച്ചെത്താനും അവർക്കാവും, ക്രിസ്റ്റ്യാനോ പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റിയിലേക്ക് അടുത്ത് ചേക്കേറാനുള്ള സാധ്യത ഉണ്ടോ എന്ന ചോദ്യം മുൻപിലെത്തിയപ്പോൾ, എന്താണ് അടുത്തതായി സംഭവിക്കാൻ പോകുന്നത് എന്ന് നമുക്ക് പറയാനാവില്ല എന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ പ്രതികരണം.
യുവന്റ്സിൽ നിന്ന് ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറും എന്ന റിപ്പോർട്ടുകൾ ശക്തമായിരുന്നു. എന്നാൽ ഇതിന് അനുവദിക്കാതെ 2021 സീസണിൽ ക്രിസ്റ്റ്യാനോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെത്തിച്ചു. 2022 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ക്രിസ്റ്റ്യാനോ അൽ നസറിലേക്കും എത്തി.
കഴിഞ്ഞ നാല് ലീഗ് കിരീടവും നേടിയ സിറ്റിക്ക് പക്ഷേ ഈ സീസണിൽ കാലിടറുകയാണ്. 14 കളിയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയിക്കാനായത് രണ്ടെണ്ണത്തിൽ മാത്രം. 9 കളിയിൽ തോറ്റപ്പോൾ 28 ഗോളുകളാണ് സിറ്റി വഴങ്ങിയത്. ഇനി ജനുവരി നാലിന് വെസ്റ്റ് ഹാം യുണൈറ്റഡ് ആണ് മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ.
ഫ്രഞ്ച് ലീഗിനേക്കാൾ മികച്ചത് സൌദി പ്രോ ലീഗ് ആണെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു. ഞാൻ സൌദിയിൽ കളിക്കുന്നത് കൊണ്ടല്ല ഇത് പറയുന്നത്. ഫ്രാൻസിൽ പിഎസ്ജി മാത്രമാണ് നല്ലതായി ഉള്ളത് എന്നും ക്രിസ്റ്റ്യാനോ പറഞ്ഞു. കഴിഞ്ഞ 12 ലീഗ വൺ കിരീടങ്ങളിൽ പത്തും സ്വന്തമാക്കിയത് പിഎസ്ജിയാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us