scorecardresearch

പുതുവത്സര സമ്മാനവുമായി ചുണക്കുട്ടന്മാർ നാളെ വരുമോ?'സന്തോഷ കിരീട'ത്തിനായി കാത്ത് കേരളം

ഹൈദരാബാദിൽ നിന്ന് കേരളത്തിന്റെ ചുണക്കുട്ടന്മാർ ഗോൾ മഴ പെയ്യിച്ച് പശ്ചിമ ബംഗാളിനെ തകർത്തെറിയുമോ? ആക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികൾ.

ഹൈദരാബാദിൽ നിന്ന് കേരളത്തിന്റെ ചുണക്കുട്ടന്മാർ ഗോൾ മഴ പെയ്യിച്ച് പശ്ചിമ ബംഗാളിനെ തകർത്തെറിയുമോ? ആക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികൾ.

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
kerala vs bengal

Kerala Vs West Bengal Photograph: (AIFF, Facebook)

സീസണിൽ ഉടനീളം ഗോൾ മഴ പെയ്യിച്ച് മിന്നും ഫോമിൽ ഫൈനലിൽ. കലാശപ്പോരിലും ആ മിന്നും ഫോം കേരളത്തിന്റെ ചുണക്കുട്ടന്മാർ തുടർന്നാൽ ആ 'സന്തോഷ കിരീടം' എട്ടാം വട്ടം കേരളത്തിലേക്ക് എത്തും. നാളെ കേരളം സന്തോഷ് ട്രോഫി ഫൈനലിൽ പശ്ചിമ ബംഗാളിനെ നേരിടുമ്പോൾ പുതുവത്സര സമ്മാനമായി ആ കിരീടത്തിനായി കാത്തിരിക്കുകയാണ് മലയാളികൾ.

Advertisment

മിന്നും ഫോമിൽ കേരളം

സെമി ഫൈനലിൽ മണിപ്പൂരിനെ 5-1നാണ് കേരളം വീഴ്ത്തിയത്.22ാം മിനിറ്റിൽ നസീബ് കേരളത്തിനായി വല കുലുക്കി. ടൂർണമെന്റിലെ കേരളത്തിന്റെ ടോപ് സ്കോററാണ് നസീബ്. പിന്നാലെ ഗോൾ വേട്ടയിൽ നസീബിനൊപ്പം കട്ടയ്ക്ക് നിൽക്കുന്ന മുഹമ്മദ് അജ്സലും ഒന്നാം പകുതിയുടെ അധിക സമയത്ത് ഗോൾ നേടി. 30ാം മിനിറ്റിലാണ് മണിപ്പൂർ പെനാൽറ്റി സ്പോട്ടിൽ നിന്ന് വല കുലുക്കിയത്. സെമിയിൽ രണ്ടാം പകുതിയിൽ റോഷൽ ഹാട്രിക് നേടിയതോടെ ഫൈനലിലേക്കുള്ള വരവ് കേരളം ആഘോഷമാക്കി.  

22 ജമ്മു കശ്മീരിന് എതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ജയിച്ചാണ് കേരളം സെമിയിലെത്തിയത്.ക്വാർട്ടറിൽ ജമ്മു കശ്മീരിനെ എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം വീഴ്ത്തിയത്.രണ്ടാം പകുതിയിൽ നസീബ് റഹ്മാനാണ് കേരളത്തിനായി ക്വാർട്ടറിൽ വിജയ ഗോൾ നേടിയത്.ടൂർണമെന്റിലെ കേരളത്തിന്റെ ടോപ് ഗോൾ സ്കോററും നസീബാണ്.ഏഴ് ഗോളുകളാണ് നസീബ് ഇതുവരെ സ്കോർ ചെയ്തത്. 

ബിബി തോമസിന് കീഴിൽ മിന്നും ഫോമിലായിരുന്നു സന്തോഷ് ട്രോഫിയിൽ ഫൈനലിൽ എത്തുന്നത് വരെ കേരളത്തിന്റെ കളി. ഒരു മത്സരം ശേഷിക്കെ നാല് മത്സരങ്ങളിൽ ജയം പിടിച്ചായിരുന്നു കേരളം ക്വാർട്ടർ ഉറപ്പിച്ചത്.ഗോളടിച്ച് കൂട്ടിയ കേരളം പക്ഷേ പ്രതിരോധ കോട്ട കെട്ടി ഗോൾ വഴങ്ങുന്നതിൽ പിശുക്ക് കാണിച്ചുകൊണ്ടേയിരുന്നു. യോഗ്യതാ റൌണ്ടിൽ മൂന്ന് കളികളിൽ ജയം പിടിച്ചപ്പോഴേക്കും 18 ഗോളുകളാണ് കേരളം അടിച്ചു കൂട്ടിയത്. ഈ മത്സരങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങിയില്ല എന്നതും എടുത്ത് പറയേണ്ടതാണ്. ഫൈനൽ റൌണ്ട് മത്സരങ്ങളിൽ കേരളം അടിച്ചു കൂട്ടിയത് 11 ഗോളും. വഴങ്ങിയത് നാല് ഗോൾ മാത്രം.

Advertisment

ഫൈനലിലേക്ക് മത്സരം എത്തി നിൽക്കുമ്പോഴേക്കും സ്ക്വാഡിലെ 22 താരങ്ങളേയും കേരളം ഗ്രൌണ്ടിലിറക്കി എന്നതും എടുത്ത് പറയേണ്ടതാണ്. മൂന്ന് ഗോൾ കീപ്പർമാരേയും മലപ്പുറത്ത് നിന്നുള്ള പതിനേഴുകാരൻ മധ്യനിര താരം മുഹമ്മദ് റിഷാദ് ഗഫൂറിനെ വരെ കേരളം കളത്തിലിറക്കി.

ഇതുവരെ മുത്തമിട്ടത് ഏഴ് വട്ടം

ഏഴ് വട്ടമാണ് കേരളം ഇതിന് മുൻപ് സന്തോഷ് ട്രോഫിയിൽ മുത്തമിട്ടത്. 1973 കൊച്ചിയിൽ വെച്ച് കേരളം സന്തോഷ് ട്രോഫിയിൽ മുത്തമിടുമ്പോൾ മണി ആയിരുന്നു ക്യാപ്റ്റൻ. സൈമൺ സുന്ദർരാജ് ആയിരുന്നു പരിശീലകൻ.1992ൽ കിരീടം കോയമ്പത്തൂരിൽ വെച്ച് നേടുമ്പോൾ ടി എ ജാഫർ ആയിരുന്നു കോച്ച്. വി പി സത്യൻ ക്യാപ്റ്റനും. 1993ൽ കൊച്ചിയിൽ വെച്ച് ടി എ ജാഫറിന്റെ കീഴിൽ വീണ്ടും കേരളം കിരീടത്തിലേക്ക് എത്തി. കുരികേശ് മാത്യു ആയിരുന്നു ക്യാപ്റ്റൻ. 

2001ൽ മുംബൈയിൽ വെച്ച്  എം പീതാംബരൻ പരിശീലകനായിരിക്കെയാണ് കേരളം കിരീടം ചൂടിയത്.   വി ശിവകുമാർ ആയിരുന്നു ആ സമയം ക്യാപ്റ്റൻ. 2004 ഡൽഹി എം പീതാംബരൻ വീണ്ടും കേരളത്തെ സന്തോഷ് ട്രോഫി കിരീടത്തിലേക്ക് എത്തിച്ചു. എസ് ഇഗ്നേഷ്യസിന്റെ നായകത്വത്തിന് കീഴിൽ. 2018ൽ കൊൽക്കത്തയിൽ സന്തോഷ് ട്രോഫി കിരീടം നേടുമ്പോൾ രാഹുൽ വി രാജ് ആയിരുന്നു ക്യാപ്റ്റൻ സതീവൻ ബാലനായിരുന്നു പരിശീലകൻ. 2021ലാണ് ഒടുവിൽ കേരളം സന്തോഷ് ട്രോഫിയിൽ മുത്തമിട്ടത്.  മഞ്ചേരിയിൽ വെച്ച് ബിനോ ജോർജ് പരിശീലകനായ ടീം ജിജോ ജോസഫിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ കിരീടം തൊട്ടു. 

നേർക്കുനേരുള്ള കണക്ക്

2018ലും 2022ലും പശ്ചിമ ബംഗാളിനെ തോൽപിച്ച് കേരളം കിരീടം ചൂടി.
32 തവണ കേരളവും പശ്ചിമ ബംഗാളും ഏറ്റുമുട്ടി. പശ്ചിമ ബംഗാൾ 15 തവണ ജയിച്ചപ്പോൾ കേരളം ഒൻപത് വിജയ നേടി. എട്ട് മത്സരം സമനിലയിൽ അവസാനിച്ചു.

Read More

Santhosh Trophy Kerala Football Team Football Indian Football

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: