/indian-express-malayalam/media/media_files/2024/11/17/5mBrLwFOhueKrS6G42x3.jpg)
Rohit Sharma (File Photo)
വിരമിക്കൽ സംബന്ധിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ തീരുമാനം എടുത്തതായി റിപ്പോർട്ട്.ബോർഡർ ഗാവസ്കർ ട്രോഫിയിലെ സിഡ്നി ടെസ്റ്റോടെ വിരമിക്കാനാണ് രോഹിത് തീരുമാനിച്ചിരിക്കുന്നത് എന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ബിസിസിഐക്ക് മുൻപിൽ രോഹിത് ഒരു നിബന്ധന വെച്ചതായും റിപ്പോർട്ടുണ്ട്.
ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ എത്തിയാൽ ഫൈനൽ കഴിഞ്ഞാവും വിരമിക്കൽ എന്ന കണ്ടീഷൻ സെലക്ടർമാർക്ക് മുൻപിൽ രോഹിത് വെച്ചതായാണ് സൂചനകൾ. രോഹിത്തിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ കഴിഞ്ഞ ആറ് ടെസ്റ്റിലും ഇന്ത്യക്ക് ജയിക്കാനായിട്ടില്ല. ന്യൂസിലൻഡിന് എതിരെ വൈറ്റ് വാഷ് ചെയ്യപ്പെട്ടതും ഇതിൽ ഉൾപ്പെടുന്നു.
Rohit Sharma in Last 15 Innings
— 𝑺𝒉𝒆𝒃𝒂𝒔 (@Shebas_10dulkar) December 30, 2024
6, 5, 23, 8, 2, 52, 0, 8, 18, 11, 3, 6, 10, 3, 9
Runs : 164
Average : 10.93#INDvAUSpic.twitter.com/iAPN9Crzmm
ബോർഡർ ഗാവസ്കർ ട്രോഫിയിൽ പെർത്തിലാണ് ഇന്ത്യ ജയിച്ചത്. എന്നാൽ ഇത് ബുമ്രയുടെ ക്യാപ്റ്റൻസിക്ക് കീഴിലായിരുന്നു. അഡ്ലെയ്ഡിലും മെൽബണിലും ഇന്ത്യ തോറ്റു. ഗാബയിൽ മഴയാണ് രക്ഷയ്ക്കെത്തിയത്. ബാറ്റിങ്ങിലേക്ക് വന്നാൽ കഴിഞ്ഞ അഞ്ച് ഇന്നിങ്സിൽ നിന്ന് 31 റൺസ് മാത്രമാണ് രോഹിത് സ്കോർ ചെയ്തത്. ബാറ്റിങ് ശരാശരി 6.2.
Thank you Rohit Sharma for your services as Test Skipper and batter.🙂#INDvAUSpic.twitter.com/wpRFadpLgi
— सोनू बालगुडे पाटील🚩 (@ImLB17) December 30, 2024
സെപ്തംബർ മുതലുള്ള ബംഗ്ലാദേശ് പരമ്പര മുതൽ കണക്കാക്കിയാൽ 15 ഇന്നിങ്സിൽ നിന്ന് 164 റൺസ് ആണ് രോഹിത് സ്കോർ ചെയ്തത്. ബാറ്റിങ് ശരാശരി 10.93. മോശം ഫോമിനൊപ്പം രോഹിത്തിന്റെ ക്യാപ്റ്റൻസിക്ക് നേരേയും വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതോടെ മെൽബൺ ടെസ്റ്റോടെ രോഹിത് വിരമിക്കൽ പ്രഖ്യാപിക്കും എന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാൽ സിഡ്നി ടെസ്റ്റിന് ശേഷം വിരമിക്കൽ എന്ന തീരുമാനത്തിലേക്ക് രോഹിത് എത്തിയതായാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
രോഹിത്തിന്റെ വിരമിക്കൽ സംബന്ധിച്ച് സെലക്ടർമാരും ബിസിസിഐയിലെ ഉന്നതരും തമ്മിൽ ചർച്ച നടന്നു. ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ എത്തിയാൽ ഇതിന് ശേഷം വിരമിക്കൽ എന്ന തീരുമാനം സെലക്ടർമാരും അംഗീകരിച്ചതായാണ് വിവരം. കോഹ്ലിയുടെ ഫോമിനെ ചൊല്ലിയും ചർച്ചകൾ സജീവമാണ്. കോഹ്ലിയും രോഹിത്തും ടീമിന് ബാധ്യതയാണ് എന്ന നിലയിലാണ് മെൽബൺ തോൽവിക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിലുൾപ്പെടെ പ്രതികരണങ്ങൾ ഉയരുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us