/indian-express-malayalam/media/media_files/2024/12/30/RlljcjBLEFOhPrBnInqI.jpg)
Travis Head And Rishabh Pant Photograph: (Screenshot)
ഏത് നിമിഷവും കളിയുടെ ഗതി തിരിക്കാൻ പ്രാപ്തനായ താരമാണ് ഋഷഭ് പന്ത്. അത് ഓസ്ട്രേലിയക്ക് നന്നായി അറിയാം. കഴിഞ്ഞ രണ്ട് ബോർഡർ ഗാവസ്കർ ട്രോഫി പരമ്പരയിലും പന്ത് ഓസ്ട്രേലിയയെ അലോസരപ്പെടുത്തിയത് കുറച്ചൊന്നുമല്ല. അതുപോലൊന്ന് മെൽബണിൽ ബോക്സിങ് ഡേ ടെസ്റ്റിൽ ഇത്തവണ പന്തിൽ നിന്ന് ഇന്ത്യ പ്രതീക്ഷിച്ചു. എന്നാൽ പാർട് ടൈം ബോളറെ കൊണ്ടുവന്നാണ് പന്തിന്റെ ഭീഷണി കമിൻസ് ഒഴിവാക്കിയത്.
യശസ്വിക്കൊപ്പം നിന്ന് പന്ത് സമനിലയിലേക്ക് നയിക്കും എന്ന് പ്രതീക്ഷയിലായിരുന്നു ഇന്ത്യ. എന്നാൽ പാർട് ടൈം ബോളറായി വന്ന ട്രാവിസ് ഹെഡ്ഡിന് മുൻപിൽ പന്ത് വീണു. ഓഫ് സ്റ്റംപിന് പുറത്തായി ടേൺ ചെയ്ത് എത്തിയ പന്തിൽ പുൾ ഷോട്ടിനായിരുന്നു പന്തിന്റെ ശ്രമം. എന്നാൽ ഡീപ്പ് മിഡ് വിക്കറ്റിൽ മിച്ചൽ മാർഷിന്റെ കൈകളിലേക്ക് പന്ത് എത്തി. പന്തിന്റെ വിക്കറ്റ് വീഴ്ത്തിയതാണ് ഓസ്ട്രേലിയക്ക് ജയത്തിലേക്കുള്ള വഴി തുറന്നത്.
ആ സെലിബ്രേഷന്റെ അർഥമെന്ത്?
പന്തിന്റെ വിക്കറ്റ് വീഴ്ത്തിയതിന് ശേഷം ട്രാവിസ് ഹെഡ്ഡിൽ നിന്ന് വന്ന വിക്കറ്റ് സെലിബ്രേഷനും ചർച്ചയായി. ഒരു കൈ വട്ടത്തിൽ പിടിച്ച് അതിനുള്ളിലേക്ക് മറുകയ്യിലെ ഒരു വിരൽ ചൂണ്ടുകയാണ് ഹെഡ്ഡ് ചെയ്തത്. എന്നാൽ ട്രാവിസ് ഹെഡ്ഡിന്റെ ഈ സെലിബ്രേഷന് പിന്നിലെ അർഥം എന്തെന്ന് തിരയുകയാണ് ആരാധകർ. മോശം അർഥമാണോ ഈ സെലിബ്രേഷനിലൂടെ ഹെഡ് ഉദ്ധേശിച്ചത് എന്ന ചോദ്യമാണ് ആരാധകരിൽ നിന്ന് ഉയരുന്നത്.
Travis Head gets Rishabh Pant and pulls out a unique celebration 👀#AUSvIND | #PlayOfTheDay | @nrmainsurancepic.twitter.com/EVvcmaiFv7
— cricket.com.au (@cricketcomau) December 30, 2024
പന്തിന്റെ വിക്കറ്റ് വീണതോടെ 121-3 എന്ന നിലയിൽ നിന്ന് 155ന് ഇന്ത്യ ഓൾഔട്ടായി. രണ്ട് കളിക്കാർ മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്. യശസ്വി ജയ്സ്വാൾ 208 പന്തിൽ നിന്ന് 84 റൺസും പന്ത് 104 പന്തിൽ നിന്ന് 30 റൺസും നേടി. ഏഴ് ബോളർമാരുടെ കൈകളിലേക്കാണ് കമിൻസ് പന്ത് നൽകിയത്. കമിൻസും ബോളണ്ടും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ലയോൺ രണ്ട് വിക്കറ്റും ട്രാവിസ് ഹെഡ് ഒരു വിക്കറ്റും പിഴുതു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.