/indian-express-malayalam/media/media_files/2024/12/30/H1KXUbZWCfyWmRufs1aT.jpg)
Yashaswi Jaiswal Wicket Ultra Edge: (Screenshot)
മൂന്ന് ക്യാച്ച് നഷ്ടപ്പെടുത്തി നിരാശപ്പെടുത്തിയ യശസ്വി മെൽബണിൽ അഞ്ചാം ദിനം ഇന്ത്യയുടെ രക്ഷയ്ക്കെത്തുമെന്ന് തോന്നിച്ചു. ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും യശസ്വി ഓസീസ് ബോളിങ് ആക്രമണത്തിന് മുൻപിൽ പിടിച്ചു നിന്നു. ഒടുവിൽ എഴുപതാം ഓവറിലെ അവസാന പന്തിൽ യശസ്വിയെ കമിൻസ് വിക്കറ്റ് കീപ്പർ അലക്സ് കാരിയുടെ കൈകളിലെത്തിച്ചു. എന്നാൽ ഈ പുറത്താകൽ വിവാദത്തിന് തിരികൊളുത്തുകയും ചെയ്തു.
208 പന്തുകൾ നേരിട്ടാണ് യശസ്വി 84 റൺസോടെ മടങ്ങിയത്. കമിൻസിന്റെ ഷോർട്ട് പിച്ച് പന്തിൽ ഹുക്ക് ഷോട്ടിനായിരുന്നു യശസ്വിയുടെ ശ്രമം. എഡ്ജ് ഇല്ലെന്ന് വിലയിരുത്തി ഓൺഫീൽഡ് അംപയർ ഔട്ട് വിളിച്ചില്ല. എന്നാൽ കമിൻസ് റിവ്യു എടുത്തു. അൾട്രാ എഡ്ജിൽ സ്നിക്കോമീറ്ററിൽ സ്പൈക്ക് കാണിച്ചില്ല. എന്നാൽ ഗ്ലൌസിൽ തട്ടി പന്തിന്റെ ചലനത്തിൽ മാറ്റമുണ്ടെന്ന് വിലയിരുത്തി തേർഡ് അംപയർ ഔട്ട് വിളിച്ചു.
തേർഡ് അംപയറുടെ തീരുമാനത്തിനെതിരെ ഓൺ ഫീൽഡ് അംപയറോട് തർക്കിച്ചാണ് യശസ്വി ക്രീസ് വിട്ടത്. മാത്രമല്ല ഇന്ത്യൻ മുൻ താരങ്ങളായ സുനിൽ ഗാവസ്കർ, ദീപ് ദാസ് ഗുപ്ത, ഇർഫാൻ പഠാൻ എന്നിവർ തേർഡ് അംപയറുടെ തീരുമാനത്തെ കമന്ററി ബോക്സിൽ നിന്ന് വിമർശിച്ചെത്തി. എന്നാൽ യശസ്വിയുടെ പുറത്താവലിൽ സംശയത്തിന്റെ കാര്യമില്ല എന്നാണ് ഓസീസ് മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് പ്രതികരിച്ചത്.
"I can see the ball has made contact with the gloves. Joel, you need to change your decision."
— 7Cricket (@7Cricket) December 30, 2024
And with that, Jaiswal is out! #AUSvINDpic.twitter.com/biOQP4ZeDB
യശസ്വിയുടെ പുറത്താകൽ ഇന്ത്യയുടെ സമനില കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയായി. 70 ഓവർ വരെ പിടിച്ചു നിന്ന് ഒരറ്റം കാത്ത യശസ്വിക്ക് ഒരുപക്ഷേ ഇന്ത്യയെ സമനിലയിലേക്ക് എത്തിക്കാനും തന്റെ സ്കോർ മൂന്നക്കം കടത്താനും സാധിക്കുമായിരുന്നു എന്ന് ഇന്ത്യൻ ആരാധകർ സമൂഹമാധ്യമങ്ങളിൽ പറയുന്നു.
184 റൺസ് തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. ഇതോടെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഓസ്ട്രേലിയ 2-1ന് മുൻപിലെത്തി. രോഹിത്തിന്റേയും കോഹ്ലിയുടേയും മോശം ഫോമിന്റെ സാഹചര്യത്തിൽ ഇരുവരുടേയും വിരമിക്കൽ ഉടൻ ഉണ്ടാവുമോ എന്ന ചോദ്യവും ശക്തമാവുകയാണ്. മെൽബൺ ടെസ്റ്റിന്റെ അഞ്ചാം ദിനം 121-3 എന്ന നിലയിൽ നിന്നാണ് ഇന്ത്യ 155ന് പുറത്തായത്. 19 റൺസിനിടെ ഇന്ത്യയുടെ നാല് വിക്കറ്റുകൾ വീഴ്ത്താൻ ഓസീസ് ബോളർമാർക്കായി.
ഒന്നാം ഇന്നിങ്സിൽ സ്റ്റീവ് സ്മിത്തിന്റെ സെഞ്ചറിയും ലാബുഷെയ്നിന്റെ 72 റൺസും കോൺസ്റ്റാസിന്റെ അർധശതകവുമാണ് ഓസ്ട്രേലിയയെ 474 എന്ന സ്കോറിലേക്ക് എത്തിച്ചത്. ഇന്ത്യ ഒന്നാം ഇന്നിങ്സിൽ ബാറ്റിങ് തകർച്ച നേരിട്ടെങ്കിലും നിതീഷ് റെഡ്ഡി-വാഷിങ്ടൺ സുന്ദർ സഖ്യം ഇന്ത്യയെ കരകയറ്റി. 114 റൺസ് ആണ് നിതീഷ് നേടിയത്. യശസവ്ി 82 റൺസും എടുത്തു. രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് പിഴുത് ബുമ്ര ഓസീസ് ബാറ്റേഴ്സിനെ കുഴക്കിയെങ്കിലും ലീഡ് 300 കടക്കുന്നതിൽ നിന്ന് പിടിച്ചുകെട്ടാനായില്ല.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us