/indian-express-malayalam/media/media_files/2024/12/29/dNXkhDh11CnG0TXa51ZR.jpg)
Yashaswi Jaiswal Dropped Catches: (Screenshot)
മെൽബൺ ടെസ്റ്റിൽ ഫീൽഡിങ്ങിൽ ഉഴപ്പി ഇന്ത്യ. മൂന്ന് ക്യാച്ചുകളാണ് യശസ്വി ജയ്സ്വാൾ നഷ്ടപ്പെടുത്തിയത്. ആതിഥേയരെ കുറഞ്ഞ ലീഡിൽ തളയ്ക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഈ പിഴവുകൾ തിരിച്ചടിയായി. ഉസ്മാൻ ഖവാജ, ലാബുഷെയ്ൻ, പാറ്റ് കമിൻസ് എന്നിവരുടെ ക്യാച്ചുകളാണ് യശസ്വി ജയ്സ്വാൾ നഷ്ടപ്പെടുത്തിയത്.
ഖവാജയുടെ ക്യാച്ച് യശസ്വി കൈവിട്ടെങ്കിലും അത് ഇന്ത്യയെ കാര്യമായി ബാധിച്ചില്ല. 21 റൺസ് എടുത്ത് നിൽക്കെ ഖവാജയെ മുഹമ്മദ് സിറാജ് ഡ്രസ്സിങ്ങ് റൂമിലേക്ക് മടക്കി. 46 റൺസ് എടുത്ത് ലാബുഷെയ്ൻ നിൽക്കുമ്പോഴാണ് യശസ്വി ക്യാച്ച് നഷ്ടപ്പെടുത്തി ഓസീസ് താരത്തിന് ജീവൻ നീട്ടി നൽകിയത്. തേർഡ് സ്ലിപ്പിൽ ഫീൽഡ് ചെയ്യവെയാണ് ആകാശ് ദീപിന്റെ പന്തിൽ ലാബുഷെയ്നിനെ യശസ്വി കൈവിട്ട് കളഞ്ഞത്. പിന്നെ സ്കോർ 70 റൺസിലെത്തിയപ്പോഴാണ് ലാബുഷെയ്ൻ മടങ്ങിയത്.
സില്ലി പോയിന്റിൽ ഫീൽഡ് ചെയ്യുമ്പോഴാണ് ഓസീസ് ക്യാപ്റ്റൻ കമിൻസിനെ പുറത്താക്കാനുള്ള അവസരം യശസ്വി നഷ്ടപ്പെടുത്തിയത്. ലാബുഷെയ്നിന്റെ ക്യാച്ച് യശസ്വി നഷ്ടപ്പെടുത്തിയതിനോട് രൂക്ഷമായാണ് ക്യാപ്റ്റൻ രോഹിത് പ്രതികരിച്ചത്. മെൽബണിൽ നാലാം ദിനം ബുമ്രയുടെ മികവിലാണ് ഇന്ത്യ കളിയിലേക്ക് തിരിച്ചെത്തിയത്.
Today Is Not Yashasvi Jaiswal's Day In The Field..👀 pic.twitter.com/Qsii8a5zrb
— RVCJ Media (@RVCJ_FB) December 29, 2024
11 പന്തുകളുടെ ഇടവേളയിലാണ് ബുമ്ര മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ഒന്നാം ഇന്നിങ്സിൽ ബുമ്രയ്ക്ക് എതിരെ റൺസ് വാരി കളിച്ച കോൺസ്റ്റാസിനെ പുറത്താക്കി തുടങ്ങിയ ബുമ്ര പിന്നാലെ ട്രാവിസ് ഹെഡ്ഡിന്റേയും മിച്ചൽ മാർഷിന്റെയും ഭീഷണി ഒഴിവാക്കി. അലക്സ് കാരിയേയും മടക്കി രണ്ടാം ഇന്നിങ്സിലെ തന്റെ വിക്കറ്റ് വേട്ട ബുമ്ര നാലിലേക്ക് എത്തിച്ചു.
നാലാം ദിനം മെൽബണിൽ കളി അവസാനിക്കുമ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് എന്ന നിലയിലാണ് ഓസ്ട്രേലിയ. 333 റൺസിന്റെ ലീഡാണ് ഓസ്ട്രേലിയക്ക് ഇപ്പോഴുള്ളത്. നഥാൻ ലിയോണും കമിൻസും ചേർന്നുള്ള കൂട്ടുകെട്ടാണ് നാലാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യയെ അലോസരപ്പെടുത്തുന്നത്. രണ്ടാം ഇന്നിങ്സിൽ മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജ ഒരു വിക്കറ്റും. ഒരു ദിനം ശേഷിക്കെ ഇന്ത്യൻ ബാറ്റർമാർ രണ്ടാം ഇന്നിങ്സിൽ തകർന്നടിഞ്ഞില്ലെങ്കിൽ കളി സമനിലയിലാവാനാണ് സാധ്യത.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.