scorecardresearch

അതിപ്പോ ഏത് "കിംഗ്" ആണേലും ശരി! പോര് ഏറ്റെടുത്ത് കേരള പൊലീസ്

കോഹ്ലിയും ഓസീസ് ഓപ്പണർ കോൺസ്റ്റാസും തമ്മിലുള്ള ഏറ്റുമുട്ടൽ മെൽബൺ ടെസ്റ്റിന്റെ ആവേശം കൂട്ടുകയും വിവാദങ്ങൾക്ക് തിരികൊളുത്തുകയും ചെയ്തിരുന്നു.

കോഹ്ലിയും ഓസീസ് ഓപ്പണർ കോൺസ്റ്റാസും തമ്മിലുള്ള ഏറ്റുമുട്ടൽ മെൽബൺ ടെസ്റ്റിന്റെ ആവേശം കൂട്ടുകയും വിവാദങ്ങൾക്ക് തിരികൊളുത്തുകയും ചെയ്തിരുന്നു.

author-image
Sports Desk
New Update
virat kohli Konstats Issue

Kerala Police Video on Kohli-Konstas Issue: (Screenshot)

കോഹ്ലിയും ഓസീസ് ഓപ്പണർ കോൺസ്റ്റാസും തമ്മിലുള്ള ഏറ്റുമുട്ടൽ മെൽബൺ ടെസ്റ്റിന്റെ ആവേശം കൂട്ടുകയും വിവാദങ്ങൾക്ക് തിരികൊളുത്തുകയും ചെയ്തിരുന്നു. കോഹ്ലിക്കെതിരെ വിലക്ക് ഉൾപ്പെടെയുള്ള നടപടികൾ വേണം എന്നായിരുന്നു ഓസീസ് മുൻ താരങ്ങളും മാധ്യമങ്ങളും ആവശ്യപ്പെട്ടത്. എന്നാൽ പിഴ അടച്ച് കോഹ്ലി തടിയൂരി. ഇതിന് ഇടയിൽ കോഹ്ലിയും കോൺസ്റ്റാസും തമ്മിലുള്ള ഈ ഏറ്റുമുട്ടൽ കേരള പൊലീസും ഏറ്റെടുത്തു. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. 

Advertisment

കോഹ്ലി കോൺസ്റ്റാസിന്റെ ചുമലിൽ ഇടിച്ചത് റോഡ് സുരക്ഷാ ബോധവത്കരണത്തിനായാണ് കേരള പൊലീസ് ഉപയോഗിച്ചത്. കോഹ്ലിയുടെ വരവിനെ റോങ് സൈഡിലൂടെ വരുന്ന വാഹനമായും കോൺസ്റ്റാസിന്റേത് നേരെ പോകുന്നതുമായ വാഹനവുമായാണ് കേരള പൊലീസ് ചിത്രീകരിച്ചത്. അനുവദനീയമായ ട്രാക്കിലൂടെ മാത്രം യാത്ര ചെയ്യുക സന്ദേശമാണ് കേരള പൊലീസ് ഈ വിഡിയോയിലൂടെ നൽകുന്നത്. 

ഓസ്ട്രേലിയക്കായി ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച 19കാരൻ കോൺസ്റ്റാസ് ഒന്നാം ഇന്നിങ്സിൽ സ്റ്റാർ പേസർ ബുമ്രയ്ക്കെതിരെ പോലും ഭയമില്ലാതെയാണ് ബാറ്റ് വീശിയത്. ബുമ്രയുടെ ഒരോവറിൽ കോൺസ്റ്റാസ് 16 റൺസ് നേടുകയും ചെയ്തു. കോഹ്ലിയുടെ ഒറ്റ സ്പെല്ലിൽ കോൺസ്റ്റാസ് 30ന് മുകളിൽ റൺസ് അടിച്ചെടുത്തതോടെയാണ് കൌമാര താരത്തെ പ്രകോപിപ്പിക്കാനായി കോഹ്ലി ശ്രമിച്ചത്. 

എന്നാൽ കോഹ്ലിയുടെ പെരുമാറ്റത്തോട് പക്വത നിറഞ്ഞ  രീതിയിലായിരുന്നു ഒന്നാം ദിനം മത്സരം കഴിഞ്ഞതിന് പിന്നാലെ കോൺസ്റ്റാസിന്റെ വാക്കുകൾ. ഇത് ക്രിക്കറ്റാണ്. ഇവിടെ ഇങ്ങനെയെല്ലാം സംഭവിക്കും എന്നാണ് കോൺസ്റ്റാസ് പറഞ്ഞത്. കോൺസ്റ്റാസിന്റെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കോഹ്ലി.കോഹ്ലിയുടെ ഭാഗത്താണ് പൂർണമായും തെറ്റ് എന്നായിരുന്നു ഓസീസ് മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങും ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്കൽ വോണുമെല്ലാം പറഞ്ഞത്. കോഹ്ലിയുടെ മുഖം ജോക്കറിന്റേത് പോലെയാക്കി ഓസീസ് മാധ്യമങ്ങൾ ഫോട്ടോ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ഇന്ത്യൻ ആരാധകരുടെ ഭാഗത്ത് നിന്നും വലിയ വിമർശനങ്ങൾ ഉയർന്നു.

Advertisment

Read More

'ഭക്ഷണവും വസ്ത്രവും ഞങ്ങൾ നൽകി'; പണമില്ലാതെ വലഞ്ഞ നിതീഷ്

8484 പന്തുകൾ, 200 വിക്കറ്റ്! ചരിത്രം തിരുത്തിയെഴുതി ബുമ്ര

ഇന്ത്യയിലേക്ക് വീണ്ടും ലോക കിരീടം; വനിതാ റാപ്പിഡ് ചെസ് ചാമ്പ്യനായി കൊനേരു ഹംപി

സഞ്ജുവിനെ ഒഴിവാക്കിയത് ക്യാംപിൽ പങ്കെടുക്കാത്തതിനാൽ; വിജയ് ഹസാരെയിൽ കളിക്കാം: കെസിഎ

India Vs Australia Virat Kohli Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: