/indian-express-malayalam/media/media_files/2024/12/29/P3wLrV7Nsn3yw5ic0f5o.jpg)
Rohit Sharma, Virat Kohli (Screenshot)
കഴിഞ്ഞ മൂന്ന് ഇന്നിങ്സിൽ നിന്ന് 19 റൺസ്. അതിനൊപ്പം ക്യാപ്റ്റൻസിക്ക് നേരേയും വിമർശനം. രോഹിത് ശർമയ്ക്ക് മുൻപിൽ കാര്യങ്ങൾ അത്ര സുഖകരമല്ല ഇപ്പോൾ. രോഹിത്തിന് മുൻപിൽ വിരമിക്കൽ മുറവിളികളും ശക്തമായി കഴിഞ്ഞു. അതിനിടെ സിഡ്നി ടെസ്റ്റിന് മുൻപ് ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ അജിത് അഗാർക്കർ രോഹിത്തിനെ കാണും എന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടയിൽ വിരാട് കോഹ്ലി മെൽബൺ ടെസ്റ്റിന് ഇടയിൽ ഫീൽഡ് ടെസ്റ്റ് ചെയ്ത് ക്യാപ്റ്റനെ ചുമതല ഏതാനും സമയത്തേക്ക് ഏറ്റെടുത്തതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.
ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സിന്റെ സമയം സെക്കൻഡ് സ്ലിപ്പിൽ ഫീൽഡ് ചെയ്യാൻ നിന്ന കോഹ്ലി രോഹിത്തുമായി നിരന്തരം സംസാരിക്കുന്നുണ്ടായിരുന്നു. ഫീൽഡ് പ്ലേസ്മെന്റ് സംബന്ധിച്ചായിരുന്നു ഇവരുടെ ചർച്ചകൾ എന്നാണ് ആരാധകർ പറയുന്നത്. അത് മാത്രമല്ല, മുഹമ്മദ് സിറാജും ആകാശ് ദീപും ബോൾ ചെയ്യുന്ന സമയം ഇവരുടെ അരികിലേക്ക് പോയി കോഹ്ലി പല പ്ലാനുകളും സംസാരിക്കുകയും ചെയ്തു. ഇതോടെ കുറച്ച് സമയത്തേക്ക് കോഹ്ലി ക്യാപ്റ്റന്റെ ഉത്തരവാദിത്വം ഏറ്റെടുത്തോ എന്നാണ് ആരാധകരുടെ ചോദ്യം.
Captain King 👑 Virat Kohli.
— kumar (@KumarlLamani) December 29, 2024
Loved his Attitude.#AUSvIND#INDvsAUS#ViratKohli𓃵pic.twitter.com/rvVlvTB6WL
ഈ സമയം കമന്ററി ബോക്സിലുണ്ടായിരുന്ന മാർക്ക് നിക്കോൾസും കോഹ്ലി ക്യാപ്റ്റൻസി ഏറ്റെടുത്തോ എന്ന ചോദ്യം ഉന്നയിച്ചു. എന്നാൽ ഫീൽഡിലെ കോഹ്ലിയുടെ പെരുമാറ്റം പാക്കിസ്ഥാൻ ഇതിഹാസ താരം ജാവേദ് മിയാൻദാദിനെ ഓർമിപ്പിച്ചു എന്നാണ് മുൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ പ്രതികരിച്ചത്. ഇമ്രാൻ ഖാൻ ക്യാപ്റ്റനായിരുന്ന സമയം ജാവേദ് മിയാൻ ദാദുമായുള്ള ബന്ധം പോലെയായിരുന്നു കോഹ്ലിയും രോഹിത്തും മെൽബൺ ടെസ്റ്റിന് ഇടയിൽ ഗ്രൌണ്ടിൽ പെരുമാറിയത് എന്നും സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.
seems like kohli is leading the side... his body language is so different from the actual captain. #indvsaus
— gurdit (@gurdittt) December 29, 2024
2021-22ലെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലാണ് കോഹ്ലി അവസാനമായി ഇന്ത്യയെ ടെസ്റ്റിൽ നയിച്ചത്. 68 ടെസ്റ്റിൽ ഇന്ത്യയെ നയിച്ച കോഹ്ലി 40 എണ്ണത്തിൽ ഇന്ത്യയെ ജയത്തിലേക്ക് നയിച്ചു. 58.82 ആണ് കോഹ്ലിയുടെ ടെസ്റ്റിലെ വിജയ ശതമാനം. ടെസ്റ്റിൽ ഏറ്റവും കൂടുതൽ ജയങ്ങളിലേക്ക് ടീമിനെ നയിച്ച നാലാമത്തെ ക്യാപ്റ്റനാണ് കോഹ്ലി. ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്ത്, ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ്, സ്റ്റീവ് വോ എന്നിവരാണ് കോഹ്ലിക്ക് മുൻപിലുള്ളവർ.
Read More
ഗാവസ്കറുടെ കാല് തൊട്ട് വണങ്ങി നിതീഷിന്റെ അച്ഛൻ; ഹൃദ്യം
അതിപ്പോ ഏത് "കിംഗ്" ആണേലും ശരി! പോര് ഏറ്റെടുത്ത് കേരള പൊലീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us