scorecardresearch

'ഭക്ഷണവും വസ്ത്രവും ഞങ്ങൾ നൽകി'; പണമില്ലാതെ വലഞ്ഞ നിതീഷ്

ഒടുവിൽ തന്റെ ആദ്യ രാജ്യാന്തര സെഞ്ചറിയിലേക്ക് നിതീഷ് കുമാർ റെഡ്ഡി എന്ന 21കാരനെത്തി. ഗ്യാലറിയിൽ ഈ കാഴ്ച കണ്ട് നിതീഷിന്റെ പിതാവിന് കണ്ണീരടക്കാനായില്ല.

ഒടുവിൽ തന്റെ ആദ്യ രാജ്യാന്തര സെഞ്ചറിയിലേക്ക് നിതീഷ് കുമാർ റെഡ്ഡി എന്ന 21കാരനെത്തി. ഗ്യാലറിയിൽ ഈ കാഴ്ച കണ്ട് നിതീഷിന്റെ പിതാവിന് കണ്ണീരടക്കാനായില്ല.

author-image
Sports Desk
New Update
NItish Kumar Father

Nitish Kumar With Father (Instagram)

മെൽബൺ ടെസ്റ്റിൽ കളി പൂർണമായും ഇന്ത്യയുടെ കൈകളിൽ നിന്ന് വിട്ടുപോകുമെന്ന് തോന്നിയ സമയം. എന്നാൽ അപ്രതീക്ഷിതമായി രണ്ട് താരങ്ങൾ ഇന്ത്യയുടെ രക്ഷയ്ക്കെത്തി. എട്ടാമനായി ഇറങ്ങിയ നിതീഷ് കുമാർ റെഡ്ഡിയും ഒൻപതാമനായ വാഷിങ്ടൺ സുന്ദറും. പാറ്റ് കമിൻസും മിച്ചൽ സ്റ്റാർക്കും നഥാൻ ലിയോണും ഉൾപ്പെട്ട ഓസ്ട്രേലിയയുടെ ബോളിങ് ആക്രമണത്തെ ഇരുവരും ചേർന്ന് ചെറുത്ത് സ്കകോർ ബോർഡ് ചലിപ്പിച്ചു. ഒടുവിൽ തന്റെ ആദ്യ രാജ്യാന്തര സെഞ്ചറിയിലേക്ക് നിതീഷ് കുമാർ റെഡ്ഡി എന്ന 21കാരനെത്തി. ഗ്യാലറിയിൽ ഈ കാഴ്ച കണ്ട് നിതീഷിന്റെ പിതാവിന് കണ്ണീരടക്കാനായില്ല. നിതീഷിന്റെ മെൽബൺ വരെ എത്തി നിൽക്കുന്ന യാത്രയിൽ സഹായ ഹസ്തം നിട്ടീയെത്തിയവർ ഒരുപിടിയുണ്ട്. 

Advertisment

ജോലി പോലും വേണ്ടെന്ന് വെച്ച് മകനെ ക്രിക്കറ്ററാക്കുക എന്ന സ്വപ്നവുമായി നിതീഷിന്റെ അച്ഛൻ ഇറങ്ങി തിരിക്കുകയായിരുന്നു. നിതീഷിന്റെ അച്ഛന് മാത്രമല്ല താരത്തിന്റെ ഇപ്പോഴുണ്ടായിരിക്കുന്ന വിജയത്തിന്റെ ക്രഡിറ്റ്. 10 വർഷം മുൻപ് നിതീഷിലെ കഴിവ് തിരിച്ചറിഞ്ഞൊരാളുണ്ട്. ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പറും ബിസിസിഐ സെലക്ഷൻ കമ്മറ്റി ചെയർമാനുമായിരുന്ന എംഎസ്കെ പ്രസാദ്. 

പറയാൻ എനിക്ക് വാക്കുകളില്ല. ടീം പ്രതിസന്ധിയിലായിരിക്കുന്ന സമയം ഇന്ത്യക്ക് വേണ്ടി നിതീഷിന്റെ നിർണായക ഇന്നിങ്സ്. ഒരുപാട് അഭിമാനം തോന്നുന്നു എനിക്കിപ്പോൾ. നാല് ക്വാളിറ്റി ബോളർമാർക്കെതിരെ കളിച്ചാണ് നിതീഷ് ഈ സെഞ്ചറിയിലേക്ക് എത്തിയത്. ഡൊമസ്റ്റിക് ക്രിക്കറ്റിൽ മികവ് കാണിച്ചിട്ട് രാജ്യാന്തര ലെവലിലേക്ക് വരുമ്പോൾ പരാജയപ്പെട്ടു പോകുന്ന താരങ്ങളുണ്ട്. എന്നാൽ നിതീഷ് ആ കടമ്പ കടന്നിരിക്കുന്നു, എംഎസ്കെ പ്രസാദിന്റെ വാക്കുകൾ ഇങ്ങനെ.

Advertisment

ആന്ധ്ര ക്രിക്കറ്റിന്റെ ഡയറക്ടറായിരിക്കുന്ന സമയമാണ് ഞാൻ നിതീഷിനെ കണ്ടെത്തുന്നത്. സൌജന്യമായി ഭക്ഷണവും താമസവും വസ്ത്രവും പരിശീലനവും നൽകേണ്ട കളിക്കാരെ ഞങ്ങൾ സെലക്ട് ചെയ്തിരുന്നു. അതിൽ നിതീഷും ഉൾപ്പെട്ടിരുന്നു. അണ്ടർ 14 അക്കാഡമി ടീമിലാണ് നിതീഷ് ഉൾപ്പെട്ടത്, എംഎസ്കെ പ്രസാദ് പറഞ്ഞു. 

നിതീഷിന്റെ അച്ഛൻ എന്റെ അടുത്ത് വന്നു സംസാരിച്ചു. ജീവിതത്തിൽ പ്രയാസം നിറഞ്ഞ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത് എന്ന് അദ്ദേഹം പറഞ്ഞു. തന്റെ മകന്റെ പ്രകടനം കാണണം എന്ന് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. നിതീഷ് ഏതാനും ബോളുകൾ നേരിടുന്നത് ഞാൻ കണ്ടു. അതിൽ നിന്ന് തന്നെ അവന്റെ പ്രാപ്തി എനിക്ക് മനസിലായി. അതോടെയാണ് നിതീഷിനെ അണ്ടർ 14 അക്കാദമിയിൽ ഞങ്ങൾ ഉൾപ്പെടുത്തിയത്. പിന്നാലെ അണ്ടർ 16, അണ്ടർ 19 ടീമിലേക്കും എത്തി. ഇപ്പോൾ 21ാം വയസിൽ അവൻ ഇന്ത്യക്ക് വേണ്ടി കളിക്കുന്നു, എംഎസ്കെ പ്രസാദ് പറയുന്നു.

Read More

8484 പന്തുകൾ, 200 വിക്കറ്റ്! ചരിത്രം തിരുത്തിയെഴുതി ബുമ്ര

ഇന്ത്യയിലേക്ക് വീണ്ടും ലോക കിരീടം; വനിതാ റാപ്പിഡ് ചെസ് ചാമ്പ്യനായി കൊനേരു ഹംപി

അത്യാധുനിക ക്രിക്കറ്റ് അക്കാദമി; കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 2; വാർഷിക ബജറ്റ് അവതരിപ്പിച്ച് കെസിഎ

സഞ്ജുവിനെ ഒഴിവാക്കിയത് ക്യാംപിൽ പങ്കെടുക്കാത്തതിനാൽ; വിജയ് ഹസാരെയിൽ കളിക്കാം: കെസിഎ

Indian Cricket Team India Vs Australia Nitish Kumar Indian Cricket Players

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: