/indian-express-malayalam/media/media_files/2024/12/29/b0Xd6V7y0T2NNuYCKQTd.jpg)
Photo: FIDE
ഡൽഹി: ഗുകേഷിനു പിന്നാലെ ലോക ചെസിൽ ഇന്ത്യക്ക് വീണ്ടും സുവർണ്ണ നേട്ടം. ന്യൂയോര്‍ക്കിൽ നടന്ന ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കൊനേരു ഹംപി കിരീടം നേടി. കൊനേരു ഹംപിയുടെ രണ്ടാം ലോക റാപ്പിഡ് ചെസ് കിരീടമാണിത്.
തോൽവിയോടെ ടൂർണമെൻ്റ് ആരംഭിച്ച കൊനേരു, രണ്ടാം ദിനം ശക്തമായ തിരിച്ചുവരവ് നടത്തുകയും, മൂന്നാം ദിനം മുന്നിലെത്തുകയുമായിരുന്നു. രണ്ടാം കിരീട നേട്ടത്തിൽ ഏറെ സന്തോഷവും ആവേശവുമുണ്ടെന്ന് കൊനേരു പ്രതികരിച്ചു.
👏 Congratulations to 🇮🇳 Humpy Koneru, the 2024 FIDE Women’s World Rapid Champion! 🏆#RapidBlitz#WomenInChesspic.twitter.com/CCg3nrtZAV
— International Chess Federation (@FIDE_chess) December 28, 2024
കറുത്ത കരുക്കളുമായി മത്സംര ആരംഭിച്ച കൊനേരു ഇന്തോനേഷ്യയുടെ ഐറിന്‍ ഖരിഷ്മ സുകന്ദറിനെ തോല്‍പ്പിച്ച് 8.5 പോയന്‍റോടെയാണ് കിരീടം ചൂടിയത്. 2019ൽ മോസ്കോയിലായിരുന്നു കൊനേരുവിന്റെ ആദ്യ കിരീടനേട്ടം.
അമ്മയായ ഒരു ഇന്ത്യൻ വനിതയെ സംബന്ധിച്ച് ഒരു പ്രൊഫഷണലാകുക അത്ര എളുപ്പമല്ലെന്നും, തന്നെ പിന്തുണച്ച മാതാപിതാക്കൾക്കും ഭർത്താവിനും നന്ദി അറിയിക്കുന്നുവെന്നും മത്സര ശേഷം കൊനേരു പറഞ്ഞു. "ഭർത്താവ് എനിക്ക് പൂർണ പിന്തുണ നൽകി. ഞാൻ യാത്ര ചെയ്യുമ്പോഴൊക്കെ എൻ്റെ മാതാപിതാക്കൾ എൻ്റെ മകളെ പരിപാലിച്ചു. അതൊക്കെയാണ് എന്നെ ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്," കൊനേരു പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.