scorecardresearch

ഇനി ഇന്ത്യ ഫൈനലിൽ എത്തുമോ? വഴികൾ ഇങ്ങനെ

ബോക്സിങ് ഡേ ടെസ്റ്റ് സമനിലയിൽ അവസാനിച്ചാൽ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിലെത്താൻ സാധിക്കുമോ? നിലവിൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ദക്ഷിണാഫ്രിക്കയാണ് ഒന്നാമത് നിൽക്കുന്നത്.

ബോക്സിങ് ഡേ ടെസ്റ്റ് സമനിലയിൽ അവസാനിച്ചാൽ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിലെത്താൻ സാധിക്കുമോ? നിലവിൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ദക്ഷിണാഫ്രിക്കയാണ് ഒന്നാമത് നിൽക്കുന്നത്.

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rohit Sharma, One HandCatch

Indian Cricket Team (File Photo)

ഓസ്ട്രേലിയക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റ് കയ്യിൽ നിന്ന് പോകും എന്ന അവസ്ഥയിൽ നിൽക്കുമ്പോഴാണ് വാഷിങ്ടൺ സുന്ദറും നിതീഷ് റെഡ്ഡിയും ചേർന്ന് ഇന്ത്യയെ തിരികെ കയറ്റിയത്. ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയയേക്കാൾ 116 റൺസിന് പിറകിലാണ് ഇന്ത്യ ഇപ്പോൾ എങ്കിലും ടെസ്റ്റ് സമനിലയിലെങ്കിലും ആക്കാനുള്ള സാധ്യതകൾ ഇന്ത്യക്ക് മുൻപിലുണ്ട്. അങ്ങനെ ബോക്സിങ് ഡേ ടെസ്റ്റ് സമനിലയിൽ അവസാനിച്ചാൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ എങ്ങനെയാവും ഇന്ത്യയെ ബാധിക്കുക? 

Advertisment

ബോക്സിങ് ഡേ ടെസ്റ്റ് സമനിലയിൽ അവസാനിച്ചാൽ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിലെത്താൻ സാധിക്കുമോ? നിലവിൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ദക്ഷിണാഫ്രിക്കയാണ് ഒന്നാമത് നിൽക്കുന്നത്. പിന്നാലെ ഓസ്ട്രേലിയയും ഇന്ത്യയും. ഓസ്ട്രേലിയക്കെതിരായ പരമ്പര 3-1ന് ജയിച്ചാൽ ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടും. 

മെൽബൺ ടെസ്റ്റ് സമനിലയിൽ അവസാനിച്ചാലും തോറ്റാലും ഇന്ത്യക്ക് മുൻപിൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ എത്തുന്നതിനുള്ള സാധ്യതകൾ അവസാനിക്കില്ല. എന്നാൽ മറ്റ് ടീമുകളുടെ മത്സര ഫലത്തെ ഇന്ത്യക്ക് ഈ സാഹചര്യത്തിൽ ആശ്രയിക്കേണ്ടി വരും. ദക്ഷിണാഫ്രിക്ക-പാക്കിസ്ഥാൻ ടെസ്റ്റ് പരമ്പരയേയും ശ്രീലങ്ക-ഓസ്ട്രേലിയ പരമ്പരയേയുമാണ് ഇന്ത്യക്ക് ആശ്രയിക്കേണ്ടി വരിക. 

ഓസ്ട്രേലിയക്കെതിരായ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയാൽ പിന്നെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ എത്താൻ ശ്രീലങ്ക ഓസ്ട്രേലിയക്കെതിരെ ഒരു സമനില നേടണം. അല്ലെങ്കിൽ പാക്കിസ്ഥാൻ ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കണം. ഓസ്ട്രേലിയക്കെതിരായ പരമ്പര 2-2ന് ഇന്ത്യ സമനിലയിലാക്കിയാൽ പിന്നെ ശ്രീലങ്ക ഓസ്ട്രേലിയയെ തോൽപ്പിക്കുകയോ പാക്കിസ്ഥാൻ ദക്ഷിണാഫ്രിക്കയെ 2-0ന് തോൽപ്പിക്കുകയോ വേണം. 

ബോർഡർ ഗാവസ്കർ ട്രോഫിയിലെ ഇനി വരുന്ന രണ്ട് ടെസ്റ്റും സമനിലയിലായാൽ പിന്നെ ഇന്ത്യക്ക് ഫൈനലിൽ എത്തണം എങ്കിൽ ശ്രീലങ്ക ഓസ്ട്രേലിയക്കെതിരെ 1-0ന് ജയം നേടണം. അല്ലെങ്കിൽ പാക്കിസ്ഥാൻ ദക്ഷിണാഫ്രിക്കയെ 2-0ന് തോൽപ്പിക്കണം. പരമ്പര ഇന്ത്യ തോറ്റാൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ കാണാതെ ഇന്ത്യ പുറത്താവും. 

Read More

Icc World Test Championship India Vs Australia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: