scorecardresearch

സഞ്ജുവിനെ ഒഴിവാക്കിയത് ക്യാംപിൽ പങ്കെടുക്കാത്തതിനാൽ; വിജയ് ഹസാരെയിൽ കളിക്കാം: കെസിഎ

വിജയ് ഹസാരെ ട്രോഫിക്ക് മുൻപ് കേരള ടീമിന്റെ ക്യാംപ് നടന്നിരുന്നു. ഈ ക്യാംപിൽ പങ്കെടുക്കില്ല എന്ന് മാത്രമാണ് സഞ്ജു അസോസിയേഷനെ അറിയിച്ചത്. എന്തുകൊണ്ട് ക്യാംപിൽ പങ്കെടുക്കുന്നില്ല എന്ന കാരണം സഞ്ജു അസോസിയേഷനെ അറിയിച്ചില്ലായിരുന്നു എന്നും കെസിഎ

വിജയ് ഹസാരെ ട്രോഫിക്ക് മുൻപ് കേരള ടീമിന്റെ ക്യാംപ് നടന്നിരുന്നു. ഈ ക്യാംപിൽ പങ്കെടുക്കില്ല എന്ന് മാത്രമാണ് സഞ്ജു അസോസിയേഷനെ അറിയിച്ചത്. എന്തുകൊണ്ട് ക്യാംപിൽ പങ്കെടുക്കുന്നില്ല എന്ന കാരണം സഞ്ജു അസോസിയേഷനെ അറിയിച്ചില്ലായിരുന്നു എന്നും കെസിഎ

author-image
Anjaly Suresh
അപ്‌ഡേറ്റ് ചെയ്‌തു
New Update
sanju Samson | Kerala

Sanju Samson (File Photo)

വിജയ് ഹസാരെ ട്രോഫിയിലെ ഇനിയുള്ള കേരളത്തിന്റെ മത്സരങ്ങളിൽ സഞ്ജു സാംസണിന് കളിക്കുന്നതിൽ തടസമില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ. "വിജയ് ഹസാരെ ട്രോഫിക്ക് മുൻപ് കേരള ടീമിന്റെ ക്യാംപ് നടന്നിരുന്നു. ഈ ക്യാംപിൽ പങ്കെടുക്കില്ല എന്ന് മാത്രമാണ് സഞ്ജു അസോസിയേഷനെ അറിയിച്ചത്. എന്തുകൊണ്ട് ക്യാംപിൽ പങ്കെടുക്കുന്നില്ല എന്ന കാരണം സഞ്ജു അസോസിയേഷനെ അറിയിച്ചില്ലായിരുന്നു", കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ് കുമാർ ഐഇ മലയാളത്തോട് പറഞ്ഞു. 

Advertisment

"വിജയ് ഹസാരെ ട്രോഫിക്ക് മുൻപ് നടന്ന ക്യാംപിൽ പങ്കെടുത്ത കളിക്കാരെ മാത്രമാണ് ടൂർണമെന്റിനായി പരിഗണിച്ചത്. പുതുമുഖങ്ങൾക്കും അണ്ടർ 19 താരങ്ങൾക്കും വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിൽ അവസരം നൽകി. എന്തുകൊണ്ട് ക്യാംപിൽ നിന്ന് വിട്ടുനിൽക്കുന്നു എന്ന് സഞ്ജു അറിയിച്ചിരുന്നില്ല. പരുക്കാണോ, ദേശിയ ക്രിക്കറ്റ് അക്കാദമിയിലാണെന്നോ ഒന്നുമുള്ള വിവരങ്ങൾ അസോസിയേഷനെ അറിയിച്ചിരുന്നില്ല. അതുകൊണ്ടാണ് വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജുവിനെ ഉൾപ്പെടുത്താതിരുന്നത്", കെസിഎ സെക്രട്ടറി പറഞ്ഞു. 

കേരളത്തിന്റെ വിജയ് ഹസാരെ ട്രോഫിയിലെ രണ്ട് മത്സരങ്ങൾ കഴിഞ്ഞതിന് പിന്നാലെയാണ് ടൂർണമെന്റിൽ കളിക്കാൻ തയ്യാറാണെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനെ സഞ്ജു അറിയിച്ചത്.  ഇതോടെ ടൂർണമെന്റിന്റെ മധ്യത്തിൽ വെച്ച്  സഞ്ജുവിനെ കേരള സ്ക്വാഡിനൊപ്പം ചേർക്കുമോ എന്നതിൽ വ്യക്തത വന്നിരുന്നില്ല. എന്നാൽ സഞ്ജു കളിക്കാൻ തയ്യാറാണ് എങ്കിൽ സ്ക്വാഡിൽ ഉൾപ്പെടുത്തും എന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ഇപ്പോൾ വ്യക്തമാക്കുന്നത്. 

50 ഓവർ ഫോർമാറ്റാണ് വിജയ് ഹസാരെ ട്രോഫി. ഇതിൽ കേരളത്തിനായി കളിച്ച് മികവ് കാണിക്കാനായാൽ സഞ്ജുവിന് ഇനി വരുന്ന ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം നേടാനുള്ള സാധ്യതയും തെളിയും. ഈ വർഷം മൂന്ന് സെഞ്ചറിയോടെ ഇന്ത്യൻ ട്വന്റി20 ടീമിലെ സ്ഥാനം സഞ്ജു ഉറപ്പിച്ചു കഴിഞ്ഞു. എന്നാൽ ഏകദിന ടീമിലെ കാര്യം അങ്ങനെയല്ല. 

Advertisment

അവസാനം കളിച്ച ഏകദിനത്തിൽ സെഞ്ചുറി നേടിയിട്ടും സഞ്ജുവിന് പിന്നെ ഇന്ത്യൻ ഏകദിന ടീമിൽ ഇടം ലഭിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ അവരുടെ മണ്ണിലായിരുന്നു ഏകദിനത്തിലെ സഞ്ജുവിന്റെ കന്നി സെഞ്ചുറി. 108 റൺസാണ് സഞ്ജു നേടിയത്.വിജയ് ഹസാരെ ട്രോഫിയിൽ കളിച്ച് മികവ് തെളിയിച്ചാൽ ഇന്ത്യൻ ഏകദിന ടീമിലേക്കും സഞ്ജുവിനെ പരിഗണിക്കാൻ സെലക്ടർമാർ നിർബന്ധിതരാവും. ഏകദിനത്തിൽ മികച്ച കണക്കുകളാണ് സഞ്ജുവിനുള്ളത്.  

16 ഏകദിനങ്ങളിലെ 14 ഇന്നിങ്സുകളിൽ നിന്ന് 510 റൺസ് ആണ് സഞ്ജു ഇതുവരെ സ്കോർ ചെയ്തത്. ബാറ്റിങ് ശരാശരി 56.67. സ്ട്രൈക്ക്റേറ്റ് 99.61. മൂന്ന് അർധ ശതകവും ഏകദിന ഫോർമാറ്റിൽ സഞ്ജു ഇതുവരെ നേടിക്കഴിഞ്ഞു. 34 ഫോറുകളും 22 സിക്സുകളുമാണ് ഏകദിനത്തിൽ സഞ്ജുവിന്റെ ബാറ്റിൽ നിന്ന് ഇതുവരെ വന്നത്. 

അതിനിടെ വിജയ് ഹസാരെ ട്രോഫിയിലെ മൂന്നാമത്തെ മത്സരത്തിൽ കേരളം തോറ്റു. ഡൽഹിക്കെതിരായ മത്സരത്തിൽ 29 റൺസിനാണ് തോറ്റത്. 259 റൺസ് ചെയ്സ് ചെയ്ത് ഇറങ്ങിയ കേരളത്തിന് 229 റൺസ് മാത്രമാണ് എടുക്കാനായത്. നേരത്തെ ആദ്യ മത്സരത്തിൽ ബറോഡയ്ക്ക് എതിരേയും കേരളം പരാജയപ്പെട്ടിരുന്നു. ഒരു മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചു. 

Read More

Kerala Cricket Team Sanju Samson Kerala Cricket Association

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: