/indian-express-malayalam/media/media_files/2024/12/28/GLpCm0oXzBN6s35F1Ww3.jpg)
Cristiano Ronaldo Photograph: (Cristiano Ronaldo, Facebook)
റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ വിങ്ങർ വിനിഷ്യസ് ജൂനിയറിന് ബലോൻ ദ് ഓർ നൽകാതിരുന്നത് അനീതിയാണെന്ന് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. വിനിഷ്യസിനായിരിക്കും ബലോൻ ദ് ഓർ ലഭിക്കുക എന്ന വിലയിരുത്തലുകളായിരുന്നു ശക്തമായിരുന്നത് എങ്കിലും മാഞ്ചസ്റ്റർ സിറ്റി താരം റോഡ്രിയാണ് ആ നേട്ടത്തിലേക്ക് എത്തിയത്. ഇതോടെ റയൽ മാഡ്രിഡ് താരങ്ങൾ ബലോൻ ദ് ഓർ ചടങ്ങ് ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.
ബെല്ലിങ്ഹാമും ലാമിൻ യമാലും ഈ പുതു തലമുറയും വിനിഷ്യസുമെല്ലാം അവരുടെ കരിയർ പടുത്തുയർത്തുന്ന വിധം ഞാൻ ഇഷ്ടപ്പെടുന്നു. അവർ വളരെ മികച്ച രീതിയിലാണ് അത് ചെയ്യുന്നത്, ഗ്ലോബ് സോസർ അവാർഡിൽ പങ്കെടുത്തുകൊണ്ട് ക്രിസ്റ്റ്യാനോ പറഞ്ഞു.
എന്നാൽ റോഡ്രിക്കാണ് അവർ ബലോൻ ദ് ഓർ നൽകിയത്. റോഡ്രി അത് അർഹിച്ചിരുന്നു. എന്നാൽ അവർ അത് വിനിഷ്യസിന് നൽകണമായിരുന്നു. കാരണം വിനിഷ്യസാണ് ചാംപ്യൻസ് ട്രോഫി ജയിച്ചത്, ക്രിസ്റ്റ്യാനോ അഭിപ്രായപ്പെട്ടു. 100 ഫിഫ റാങ്കിങ്ങിലുള്ള രാജ്യങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരുടെ പാലൽ ആണ് ബലോൻ ദ് ഓർ അവാർഡിനായി വോട്ട് ചെയ്യുന്നത്.
കഴിഞ്ഞ സീസണിൽ എല്ലാ ടൂർണമെന്റിൽ നിന്നുമായി 39 കളിയിൽ നിന്ന് 24 ഗോളുകളാണ് വിനിഷ്യസ് നേടിയത്. റയലിന്റെ ചാംപ്യൻസ് ലീഗ് ജയത്തിലും ലാ ലീഗ കിരീട നേട്ടത്തിലും വിനിഷ്യസിന്റെ പങ്ക് നിർണായകമായിരുന്നു. ചാംപ്യൻസ് ലീഗ് ഫൈനലിൽ ബോറൂസിയക്കെതിരെ വിനിഷ്യസ് ഗോൾ നേടുകയും ചെയ്തിരുന്നു.
റോഡ്രിയാവട്ടെ മാഞ്ചസ്റ്റർ സിറ്റിയെ പ്രീമിയർ ലീഗ് കിരീട ജയത്തിലേക്ക് എത്തിച്ചു. പിന്നാലെ സ്പെയിൻ യൂറോ കപ്പ് ഉയർത്തിയപ്പോൾ റോഡ്രിയുടെ പ്രകടനവും നിർണായകമായിരുന്നു. എങ്കിലും വിനിഷ്യസായിരുന്നു ബലൊൻ ദ് ഓർ അർഹിച്ചിരുന്നത് എന്ന വാദമാണ് ഫുട്ബോൾ ലോകത്ത് ശക്തമായത്. വിനിഷ്യസിന് നേരെ ലാ ലീഗ മത്സരങ്ങൾക്കിടയിൽ വംശീയ അധിക്ഷേപങ്ങൾ ഉയർന്നിരുന്നു. ഇതിൽ വിനിഷ്യസിന് പിന്തുണ പ്രഖ്യാപിച്ച് ഫുട്ബോൾ ലോകം നിൽക്കുമ്പോഴാണ് വിനിഷ്യസിനെ പിന്തള്ളി റോഡ്രിക്ക് ബലൊൻ ദ് ഓർ നൽകുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.