/indian-express-malayalam/media/media_files/2024/12/28/Ti6nAHrMqUKbJrEpgrwp.jpg)
Magnus Carlsen (Magnus Carlsen, X)
മുൻ ലോക ചാംപ്യനും ടോപ് റേറ്റഡ് താരവുമായ മാഗ്നസ് കാൾസനെ ലോക റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചെസ് ചാംപ്യൻഷിപ്പിൽ നിന്ന് അയോഗ്യനാക്കി. ഡ്രസ് കോഡ് തെറ്റിച്ച് വസ്ത്രം ധരിച്ച് എത്തിയതിനാണ് താരത്തെ അയോഗ്യനാക്കിയത്.
ജീൻസ് ധരിച്ചാണ് മത്സരത്തിനായി കാൾസൻ എത്തിയത്. എന്നാൽ ഇത് ഫിഡെയുടെ ഡ്രസ് കോഡിന് എതിരാണ്. വസ്ത്രം മാറ്റി ഡ്രസ് കോഡ് പ്രകാരമുള്ളവ ധരിച്ച് എത്തണം എന്ന അധികൃതരുടെ ആവശ്യം കാൾസൻ നിരസിച്ചു. അഞ്ച് വട്ടം ലോക ചാംപ്യനായ കാൾസന് മേൽ അയോഗ്യനാക്കുന്നതിന് മുൻപ് പിഴ ചുമത്തി.
FIDE statement regarding Magnus Carlsen’s dress code breach
— International Chess Federation (@FIDE_chess) December 27, 2024
FIDE regulations for the World Rapid and Blitz Chess Championships, including the dress code, are designed to ensure professionalism and fairness for all participants.
Today, Mr. Magnus Carlsen breached the dress code… pic.twitter.com/SLdxBpzroe
ജീൻസ് ധരിച്ച് എത്തിയതിന് 200 യുഎസ് ഡോളറാണ് പിഴ ചുമത്തിയത്. പിഴ ചുമത്തിയതിന് പിന്നാലെ ജീൻസ് മാറ്റി വരണം എന്ന് കാൾസനോട് അധികൃധർ ആവശ്യപ്പെട്ടു. എന്നാൽ അതിന് നോർവേ താരം തയ്യാറായിരുന്നില്ല. ഇതോടെ ന്യൂയോർക്കിൽ നടക്കുന്ന ടൂർണമെന്റിൽ നിന്ന് താരത്തിനെ അയോഗ്യനാക്കി. നിലവിൽ ലോക റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചെസ് ചാംപ്യനാണ് കാൾസൻ.
വർഷങ്ങളായി ടൂർണമെന്റിൽ പിന്തുടർന്ന് പോകുന്ന നിയമമാണ് ഇതെന്നും ഇതിൽ പങ്കെടുക്കുന്ന എല്ലാവർക്കും നിയമങ്ങൾ അറിയാമെന്നും അധികൃതർ പറയുന്നു. മാത്രമല്ല, ടൂർണമെന്റിന് മുൻപ് ഈ ചട്ടങ്ങൾ താരങ്ങളെ അറിയിക്കാറുണ്ടെന്നും അധികൃധർ വിശദീകരിക്കുന്നു. മത്സരം നടക്കുന്ന വേദിക്ക് അടുത്താണ് താരങ്ങൾക്ക് താമസ സൌകര്യം ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ ടൂർണമെന്റിലെ ചട്ടങ്ങൾ പാലിക്കാൻ താരങ്ങൾക്ക് പ്രയാസമുണ്ടാവില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.
pic.twitter.com/bI7LTNtnnb Can't believe this happened
— GothamChess (@GothamChess) December 27, 2024
ജീൻസ് ധരിച്ച് മത്സരത്തിൽ പങ്കെടുക്കാനാവില്ല എന്ന് അധികൃതർ അറിയിച്ചപ്പോൾ അടുത്ത ദിവസം ചട്ടപ്രകാരമുള്ള വസ്ത്രം അണിഞ്ഞ് എത്താം എന്നാണ് കാൾസൻ മറുപടി നൽകിയത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് അംഗീകരിക്കാൻ അധികൃധർ തയ്യാറായില്ല. ഡ്രസ്സ് കോഡ് തെറ്റിച്ച് എത്തിയതിന് റഷ്യൻ ഗ്രാൻഡ് മാസ്റ്റർ നെപോംനിയാച്ചിന് നേരത്തെ പിഴയിട്ടിരുന്നു. പിന്നാലെ താരം ഡ്രസ്സ് കോഡ് പ്രകാരമുള്ള വസ്ത്രം അണിഞ്ഞ് എത്തി മത്സരത്തിൽ നിന്ന് അയോഗ്യനാകുന്ന സാഹചര്യം ഒഴിവാക്കി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.