/indian-express-malayalam/media/media_files/2024/12/27/gnIT3AAxJUkEIeqlSa6m.jpg)
virat kohli bungalow in gurugram (courtesy- twitter )
ലണ്ടനിലേക്ക് വിരാട് കോഹ്ലി കുടുംബത്തിനൊപ്പം താമസം മാറാൻ പോകുന്നു എന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് ചർച്ചയാവുന്നത്. കോഹ്ലിയുടെ കുട്ടിക്കാലത്തെ പരിശീലകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുടുംബത്തിനൊപ്പം കൂടുതൽ സമയം ചിലവിടാൻ എന്നും ശ്രദ്ധിച്ചിട്ടുള്ള കായിക താരമാണ് കോഹ്ലി. കഴിഞ്ഞ കുറച്ച് നാളുകളായി ലണ്ടനിലാണ് കോഹ്ലിയും കുടുംബവും കൂടുതൽ തങ്ങുന്നത്. ലണ്ടനിലേക്ക് കൂടുമാറാൻ കോഹ്ലി ആലോചിക്കുന്ന ഈ സമയം താരത്തിന്റെ ഇന്ത്യയിലെ ആഡംബര വീട്ടിലെ അമ്പരപ്പിക്കുന്ന സൌകര്യങ്ങളിലേക്ക് ഒന്ന് നോക്കാം...
മുംബൈയിലെ അപ്പാർട്ട്മെന്റിലും ഗുരുഗ്രാമിലെ ബംഗ്ലാവിലുമായാണ് കോഹ്ലി ഇന്ത്യയിൽ കഴിയുന്നത്. ആലിബാഗിലും കോഹ്ലിക്ക് വസതിയുണ്ട്. മുംബൈയിലെ അതിസമ്പന്നർ കഴിയുന്ന വർലിയിലെ ഓംകാർ 1973ലാണ് കോഹ്ലിയുടെ അപ്പാർട്ട്മെന്റ്. ഈ ബിൽഡിങ്ങിലെ 35ാം നിലയിലാണ് കോഹ്ലിയുടെ അപ്പാർട്ട്മെന്റ്. 7000 സ്ക്വയർഫീറ്റ് വരുന്ന ഈ അപ്പാർട്ട്മെന്റിൽ നിന്ന് അറബിക്കടലിന്റെ അതിമനോഹര കാഴ്ച കാണാം.
/indian-express-malayalam/media/media_files/2024/12/27/XgqNkobQxCfMJm1Tk9cN.jpg)
നാല് ബെഡ്റൂമുകളുള്ള അപ്പാർട്ട്മെന്റാണ് ഇത്. ഫിറ്റ്നസ് ഫ്രീക്കായ കോഹ്ലിയുടെ അപ്പാർട്ട്മെന്റിൽ ജിം ഉണ്ടാകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ടെറസ് ഗാർഡൻ ഉൾപ്പെടെ നിരവധി ആധുനിക സൌകര്യങ്ങൾ നിറഞ്ഞതാണ് ഈ അപ്പാർട്ട്മെന്റ്.
ഈ അപ്പാർട്ട്മെന്റിന് പുറമെ ഗുരുഗ്രാമിലാണ് കോഹ്ലിയുടെ ബംഗ്ലാവ്. 80 കോടിയാണ് ഈ ബംഗ്ലാവിന്റെ വില കണക്കാക്കുന്നത്. ഡിഎൽഎഫ് ഫേസ് 1ൽ വരുന്ന ഈ അപ്പാർട്ട്മെന്റ് സിറ്റിയുടെ തിരക്കുകളിൽ നിന്ന് മാറി സ്വസ്ഥമായിരിക്കാൻ പറ്റിയ ഇടമാണ്. സ്റ്റെയർകെയ്സിലുൾപ്പെടെ കൂടുതൽ മരപ്പണികളോട് കൂടിയതാണ് ഈ ബംഗ്ലാവ്. മാർബിൾ ഫ്ലോറിങ്ങും വെള്ള ചുമരുകളും ഈ ബംഗ്ലാവിന് ഒരു രാജകീയ പ്രൌഡി നൽകുന്നു.
ഇതിഹാസ ഗായകൻ കിഷോർ കുമാറിന്റെ ബംഗ്ലാവും ഏതാനും വർഷം മുൻപ് കോഹ്ലി വാടകയ്ക്കെടുത്തിരുന്നു. 2022ൽ അഞ്ച് വർഷത്തേക്ക് കോഹ്ലി സ്വന്തമാക്കിയ ഈ ബംഗ്ലാവിന്റെ ഒരു ഭാഗം റെസ്റ്റോറന്റ് ആക്കാനായിരുന്നു കോഹ്ലിയുടെ പദ്ധതി. കോഹ്ലിയുടെ ഉടമസ്ഥതയിലുള്ള വൺ എയ്റ്റ് കമ്യൂണിന്റെ ഭാഗമായി ഇവിടെ റസ്റ്റോറന്റ് തുടങ്ങാനായിരുന്നു പദ്ധതി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us