/indian-express-malayalam/media/media_files/2024/12/27/z2Ye8vFNBip4RU96uWAw.jpg)
cristiano ronaldo's ice bath in finland (courtesy- cristinao, Instagrm )
ഫിറ്റ്നസിന്റെ കാര്യത്തിൽ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒരു വിട്ടുവീഴ്ച്ചയും ഇല്ല. പ്രായം 40ലേക്ക് എത്തുമ്പോഴും മൈതാനത്ത് വിസ്മയം തീർത്ത് കളി തുടരാൻ ക്രിസ്റ്റ്യാനോയ്ക്ക് സാധിക്കുന്നതും അതുകൊണ്ടാണ്. ക്രിസ്റ്റ്യാനോയുടെ പരിശീലനത്തിന്റേയും ഫിറ്റ്നസ് നിലനിർത്താനുള്ള ശ്രമങ്ങളുടേയും വിഡിയോകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അത്തരമൊരു വിഡിയോയാണ് താരം ഇപ്പോൾ പങ്കുവയ്ക്കുന്നത്. ഇത് മനുഷ്യൻ തന്നെയാണോ എന്നാണ് ഈ വിഡിയോ കണ്ട് ആരാധകരുടെ ചോദ്യം.
ലാപ് ലാൻഡിൽ ക്രിസ്മസ് അവധി ആഘോഷിക്കുകയാണ് ക്രിസ്റ്റ്യാനോ. അപ്പോഴും ഫിറ്റ്നസ് ലെവൽ ഉയർത്താനുള്ള ശ്രമങ്ങൾക്ക് വിട്ടുവീഴ്ചയില്ല. ക്രിസ്റ്റ്യാനോയുടെ ഐസ് ബാത്ത് ആണ് ആരാധകരെ ഇപ്പോൾ ഞെട്ടിക്കുന്നത്. മൈനസ് 20 ഡിഗ്രിയിലാണ് പോർച്ചുഗൽ സൂപ്പർ താരത്തിന്റെ ഈ ഐസ് ബാത്ത്. എങ്ങനെ സാധിക്കുന്നു എന്നാണ് ക്രിസ്റ്റ്യാനോയുടെ വിഡിയോയ്ക്ക് താഴെ ആരാധകരുടെ പ്രതികരണങ്ങൾ നിറയുന്നത്. മറ്റ് വസ്ത്രങ്ങളില്ലാതെ സ്വിമ്മിങ്ങ് ട്രങ്ക്സ് മാത്രം അണിഞ്ഞാണ് കൊടും തണുപ്പിൽ പൂളിലേക്ക് ക്രിസ്റ്റ്യാനോ ഇറങ്ങുന്നത്.
ക്രിസ്റ്റ്യാനോ ഫിൻലൻഡിലെ സാന്റാക്ലോസിന്റെ ഗ്രാമമായി പറയപ്പെടുന്ന റൊവാനിമിയിലെ ക്രിസ്മസ് അവധി ആഘോഷത്തിനിടയിൽ മഞ്ഞ് മൂടിക്കിടക്കുന്നിടത്ത് നിന്ന് പങ്കുവെച്ച ഈ വിഡിയോ ഒറ്റ ദിവസം കൊണ്ട് സമൂഹമാധ്യമങ്ങളിൽ 213 മില്യൺ ആളുകൾ കണ്ടു. ഈ അനുഭവം നോക്കു, തണുത്തുറയുന്നു, -20 എന്നാണ് ഏവരേയും ഞെട്ടിക്കുന്ന വിഡിയോയ്ക്ക് ഒപ്പം ക്രിസ്റ്റ്യാനോ പറയുന്നത്. ഫിൻലൻഡിലെ ലാപ് ലൻഡിൽ താപനില -45 ഡിഗ്രി മുതലൽ -50 ഡിഗ്രി വരെ എത്താം. ഇതാണ് ലാപ് ലൻഡിൽ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും കുറഞ്ഞ താപനില.
ഏതാനും മിനിറ്റ് വെള്ളത്തിൽ മുങ്ങി കിടന്നതിന് ശേഷം വളരെ നന്നായിരിക്കുന്നു എന്ന് പറഞ്ഞാണ് ക്രിസ്റ്റ്യാനോ തിരികെ കയറുന്നത്. തിരികെ കയറിയ ക്രിസ്റ്റ്യാനോ മഞ്ഞ് മൂടി കിടക്കുന്ന പാതയിലൂടെയാണ് പിന്നെ നടക്കുന്നത്. ഇതെല്ലാം കണ്ട് അമ്പരന്ന് നിൽക്കുകയാണ് ആരാധകർ. നിങ്ങൾക്ക് മാത്രമാണ് ഇത് ഇത്രയും അനായാസമായി ചെയ്യാൻ സാധിക്കുന്നത് എന്നാണ് ക്രിസ്റ്റ്യാനോയുടെ വിഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. ഗോട്ട്(GOAT) എന്ന് വിളിക്കാൻ മറ്റ് കാരണങ്ങൾ വേണോ എന്നാണ് മറ്റൊരു കമന്റ്.
കളിയിലേക്ക് വരുമ്പോൾ സീസണിൽ 12 കളിയിൽ നിന്ന് 10 ഗോളുകളാണ് ക്രിസ്റ്റ്യാനോ ഇതുവരെ സ്കോർ ചെയ്തത്. രണ്ട് അസിസ്റ്റും താരത്തിൽ നിന്ന് വന്നു. എഎഫ്സി ചാംപ്യൻസ് ലീഗിൽ നാല് കളിയിൽ നിന്ന് ക്രിസ്റ്റ്യാനോ സ്കോർ ചെയ്തത് നാല് ഗോൾ. സൌദി സൂപ്പർ കപ്പിൽ രണ്ട് കളിയിൽ നിന്ന് രണ്ട് ഗോളും ക്രിസ്റ്റ്യാനോ അടിച്ചു. യുവേഫ നേഷൻസ് ലീഗിൽ അഞ്ച് കളിയിൽ നിന്ന് അഞ്ച് ഗോളുകളും ക്രിസ്റ്റ്യാനോ പോർച്ചുഗലിനായി സ്കോർ ചെയ്തു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us