scorecardresearch

പന്ത് സ്റ്റംപിളക്കുന്നത് നോക്കി നിന്ന് സ്മിത്ത്; വിചിത്ര പുറത്താവൽ

ബോക്സിങ് ഡേ ടെസ്റ്റിൽ മെൽബണിൽ 140 റൺസ് നേടിയാണ് സ്മിത്ത് മടങ്ങിയത്. എന്നാൽ സ്മിത്തിന്റെ വിക്കറ്റ് വീണത് വിചിത്രമായ രീതിയിലാണെന്ന് മാത്രം. ക്രീസ് ലൈനിന് പുറത്തേക്കിറങ്ങി കളിച്ച സ്മിത്തിന് പന്ത് സ്റ്റംപ് ഇളക്കുന്നത് നോക്കി നിൽക്കാനെ ആയുള്ളു

ബോക്സിങ് ഡേ ടെസ്റ്റിൽ മെൽബണിൽ 140 റൺസ് നേടിയാണ് സ്മിത്ത് മടങ്ങിയത്. എന്നാൽ സ്മിത്തിന്റെ വിക്കറ്റ് വീണത് വിചിത്രമായ രീതിയിലാണെന്ന് മാത്രം. ക്രീസ് ലൈനിന് പുറത്തേക്കിറങ്ങി കളിച്ച സ്മിത്തിന് പന്ത് സ്റ്റംപ് ഇളക്കുന്നത് നോക്കി നിൽക്കാനെ ആയുള്ളു

author-image
Sports Desk
New Update
steve smith out

steve smith wicket (screenshot)

സ്റ്റീവ് സ്മിത്തും മെൽബണും തമ്മിലുള്ള ഹൃദയ ബന്ധത്തിന് ഇത്തവണയും ഉലച്ചിൽ സംഭവിച്ചില്ല. ബോക്സിങ് ഡേ ടെസ്റ്റിൽ എംസിജെയിൽ 140 റൺസ് നേടിയാണ് സ്മിത്ത് മടങ്ങിയത്. എന്നാൽ സ്മിത്തിന്റെ വിക്കറ്റ് വീണത് വിചിത്രമായ രീതിയിലാണെന്ന് മാത്രം. ക്രീസ് ലൈനിന് പുറത്തേക്കിറങ്ങി കളിക്കാൻ ശ്രമിച്ച സ്മിത്തിന് പന്ത് സ്റ്റംപിൽ കൊള്ളുന്നത് നോക്കി നിൽക്കാനെ സാധിച്ചുള്ളു.

Advertisment

197 പന്തിൽ നിന്ന് 13 ഫോറും മൂന്ന് സിക്സും സഹിതമാണ് സ്മിത്ത് 140 റൺസ് എടുത്തത്. ആകാശ് ദീപിന്റെ ബാക്ക് ഓഫ് എ ലെങ്ത് ഡെലിവറി. ട്രാക്കിന് പുറത്തേക്കിറങ്ങി കളിക്കാനായിരുന്നു സ്മിത്തിന്റെ ശ്രമം. ഓഫ് സൈഡിലേക്ക് കളിക്കാൻ സ്മിത്ത് ശ്രമിച്ചെങ്കിലും അതിന് വേണ്ട സമയം ലഭിച്ചില്ല. ഇൻസൈഡ് എഡ്ജ് ചെയ്ത് പന്ത് പാഡിലും തട്ടി സറ്റംപ് ഇളക്കി. എന്താണ് സംഭവിച്ചത് എന്ന അമ്പരപ്പ് സ്മിത്തിന്റെ മുഖത്തുമുണ്ടായിരുന്നു. ഇന്ത്യക്ക് ആരാധകരുടെ മുഖത്ത് ആശ്വാസവും. 

113 ടെസ്റ്റിൽ നിന്ന് 9949 റൺസ് ആണ് സ്മിത്ത് സ്കോർ ചെയ്തത്. ബാറ്റിങ് ശരാശരി 56.85. 34 സെഞ്ചുറിയുും 41 അർധശതകവും സ്മിത്തിന്റെ അക്കൌണ്ടിൽ ഇപ്പോൾ തന്നെയുണ്ട്. മെൽബൺ ടെസ്റ്റിലേക്ക് വരുമ്പോൾ ഓസ്ട്രേലിയയുടെ മുൻ നിര ബാറ്റർമാർ ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. മൂന്ന് മുൻനിര ബാറ്റേഴ്സും അർധശതകം കണ്ടെത്തി. അതിൽ എടുത്ത് പറയേണ്ടത് അരങ്ങേറ്റക്കാരൻ കോൺസ്റ്റാസിന്റെ ഇന്നിങ്സ് ആണ്. 

ആദ്യ ടെസ്റ്റ് ഓസ്ട്രേലിയക്കായി കളിക്കുന്ന കോൺസ്റ്റസ് ബുമ്രയെ നേരിട്ട വിധവും ക്രിക്കറ്റ് ലോകത്ത് ചർച്ചയായി കഴിഞ്ഞു. ബൂമ്രയ്ക്ക് മുൻപിൽ കുലുങ്ങാതെ നിന്ന കോൺസ്റ്റാസ് ഇന്ത്യൻ സ്റ്റാർ പേസറുടെ ഒരു ഓവറിൽ 16 റൺസ് ആണ് അടിച്ചെടുത്തത്. ബൂമ്രയുടെ ഒരു സ്പെല്ലിൽ 31 റൺസും സ്റ്റബ്സ് നേടി. 

Advertisment

ടെസ്റ്റിന്റെ ആദ്യ ദിനം കോൺസ്റ്റാസുമായി കോലി ഉരസിയെങ്കിലും മത്സര ശേഷം വന്ന ഓസീസ് കൌമാര താരത്തിന്റെ വാക്കുകൾ ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടി. ഇതെല്ലാം ക്രിക്കറ്റിൽ സംഭവിക്കുന്നതാണ് എന്നാണ് കോൺസ്റ്റാസ് പ്രതികരിച്ചത്. ഓസീസ് ക്രിക്കറ്റിനൊപ്പം കോൺസ്റ്റാസ് എന്ന 19കാരന് ഏറെ ദൂരം മുൻപോട്ട് പോകാനുണ്ട് എന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ ഇപ്പോഴത്തെ സംസാരം. കോൺസ്റ്റാസിനെ തോള് കൊണ്ട് ഇടിച്ചതിന്റെ പേരിൽ കോഹ്ലിക്ക് മാച്ച് ഫീയിൽ നിന്ന് പിഴ വിധിച്ചിട്ടുണ്ട്. എന്നാൽ കോഹ്ലിക്കെതിരെ ഒരു മത്സരത്തിൽ നിന്ന് വിലക്ക് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ എടുക്കണം എന്നാണ് ഓസീസ് ക്രിക്കറ്റ് വിധഗ്ദരും മാധ്യമങ്ങളും ആവശ്യപ്പെടുന്നത്. കോഹ്ലിയെ കോമാളി എന്ന് കാണിച്ച് ഓസീസ് മാധ്യമങ്ങളിൽ റിപ്പോർട്ട് വരികയും ചെയ്തു. 

Read More

Australian Cricket Team India Vs Australia Steve Smith

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: