/indian-express-malayalam/media/media_files/2024/12/27/SXMnVKBWiWD3fxlBFZ2M.jpg)
kerala football team players : (kfa, facebook)
സന്തോഷ് ട്രോഫി കിരീടം കേരളത്തിന് ഇനി രണ്ട് ജയം മാത്രം അകലെ. സെമി ഫൈനലിൽ എത്തി കേരളം. സെമിയിൽ മണിപ്പൂരാണ് കേരളത്തിന്റെ എതിരാളികൾ. ഇന്ന് നടന്ന ജമ്മു കശ്മീരിന് എതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ജയിച്ചാണ് കേരളം സെമിയിലെത്തിയത്.ക്വാർട്ടറിൽ ജമ്മു കശ്മീരിനെ എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം വീഴ്ത്തിയത്.
രണ്ടാം പകുതിയിൽ നസീബ് റഹ്മാനാണ് കേരളത്തിനായി ക്വാർട്ടറിൽ വിജയ ഗോൾ നേടിയത്.ടൂർണമെന്റിലെ കേരളത്തിന്റെ ടോപ് ഗോൾ സ്കോററും നസീബാണ്. ഏഴ് ഗോളുകളാണ് നസീബ് ഇതുവരെ സ്കോർ ചെയ്തത്. ബിബി തോമസിന് കീഴിൽ മിന്നും ഫോമിലായിരുന്നു സന്തോഷ് ട്രോഫിയിൽ ക്വാർട്ടറിൽ എത്തുന്നത് വരെ കേരളത്തിന്റെ കളി. ഒരു മത്സരം ശേഷിക്കെ നാല് മത്സരങ്ങളിൽ ജയം പിടിച്ചായിരുന്നു കേരളം ക്വാർട്ടർ ഉറപ്പിച്ചത്.
ഗോളടിച്ച് കൂട്ടിയ കേരളം പക്ഷേ പ്രതിരോധ കോട്ട കെട്ടി ഗോൾ വഴങ്ങുന്നതിൽ പിശുക്ക് കാണിച്ചുകൊണ്ടേയിരുന്നു. യോഗ്യതാ റൌണ്ടിൽ മൂന്ന് കളികളിൽ ജയം പിടിച്ചപ്പോഴേക്കും 18 ഗോളുകളാണ് കേരളം അടിച്ചു കൂട്ടിയത്. ഈ മത്സരങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങിയില്ല എന്നതും എടുത്ത് പറയേണ്ടതാണ്. ഫൈനൽ റൌണ്ട് മത്സരങ്ങളിൽ കേരളം അടിച്ചു കൂട്ടിയത് 11 ഗോളും. വഴങ്ങിയത് നാല് ഗോൾ മാത്രം.
സെമിയിലേക്ക് മത്സരം എത്തി നിൽക്കുമ്പോഴേക്കും സ്ക്വാഡിലെ 22 താരങ്ങളേയും കേരളം ഗ്രൌണ്ടിലിറക്കി എന്നതും എടുത്ത് പറയേണ്ടതാണ്. മൂന്ന് ഗോൾ കീപ്പർമാരേയും മലപ്പുറത്ത് നിന്നുള്ള പതിനേഴുകാരൻ മധ്യനിര താരം മുഹമ്മദ് റിഷാദ് ഗഫൂറിനെ വരെ കേരളം കളത്തിലിറക്കി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us