/indian-express-malayalam/media/media_files/2024/11/10/Ftx93i6TwwF0dodirVg4.jpg)
Sanju Samson Available for vijay hazare trophy
വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനായി കളിക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. കേരളത്തിനായി കളിക്കാൻ തയ്യാറാണെന്ന് കേരള ക്രിക്കറ്റ് ബോർഡിനെ സഞ്ജു അറിയിച്ചെങ്കിലും ഇക്കാര്യത്തിൽ കെസിഎ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.
വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനായി മികവ് കാണിച്ചാൽ 2025ലെ ചാംപ്യൻസ് ട്രോഫി സ്ക്വാഡിലേക്ക് ഇടം നേടുന്നതിനുള്ള സഞ്ജുവിന്റെ സാധ്യതകൾ ഉയരും. നിലവിൽ മൂന്ന് സെഞ്ചറിയുമായി ഇന്ത്യൻ ട്വന്റി20 ടീമിൽ സഞ്ജു സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. എന്നാൽ ഇന്ത്യയുടെ ഏകദിന ടീമിൽ തന്റെ ഇടം ഉറപ്പിക്കാൻ സഞ്ജുവിനായിട്ടില്ല.
താൻ അവസാനം കളിച്ച ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സഞ്ജു സെഞ്ചുറി നേടിയെങ്കിലും പിന്നെ മലയാളി താരത്തിന് ഇന്ത്യയുടെ ഏകദിന ടീമിൽ കളിക്കാനായിട്ടില്ല. വിജയ് ഹസാരെ ട്രോഫി 50 ഓവർ ഫോർമാറ്റാണ്. ഇതിൽ മികവ് കാണിച്ചാൽ സഞ്ജുവിന് ഇന്ത്യൻ ഏകദിന ടീമിൽ ഇടം നേടാനുള്ള സാധ്യതകൾ ഉയരും.
നിലവിൽ വിജയ് ഹസാരെ ട്രോഫിക്കായി ഹൈദരാബാദിലാണ് കേരള ടീം. രണ്ട് മത്സരങ്ങളാണ് കഴിഞ്ഞിരിക്കുന്നത്. ഇതിൽ ഒരു കളിയിൽ കേരളം ബറോഡയോട് തോറ്റു. 403 റൺസ് പിന്തുടർന്നിറങ്ങിയ കേരളം 62 റൺസിനാണ് തോറ്റത്. മധ്യപ്രദേശിനെതിരായ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചു.
വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിന് മുൻപായി നടന്ന ക്യാംപിൽ സഞ്ജു പങ്കെടുത്തിരുന്നില്ല. ഇതിനെ തുടർന്നാണ് സഞ്ജുവിനെ ടൂർണമെന്റിനുള്ള സ്ക്വാഡിൽ ഉൾപ്പെടുത്താതിരുന്നത്. ഇന്ത്യൻ കുപ്പായത്തിൽ ഏകദിനത്തിൽ മികച്ച കണക്കുകളാണ് സഞ്ജുവിനുള്ളത്. 16 മത്സരങ്ങളിൽ നിന്ന് നേടിയത് 510 റൺസ്. 56.66 ആണ് ബാറ്റിങ് ശരാശരി. സ്ട്രൈക്ക്റേറ്റ് 99.60. വിജയ് ഹസാരെ ട്രോഫിയിൽ കളിച്ച് ഇന്ത്യൻ ടീം സെലക്ടർമാരുടെ ശ്രദ്ധ നേടാനാവും ഇനി സഞ്ജുവിന്റെ ശ്രമം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.