scorecardresearch

'മണ്ടത്തരം; ഇന്ത്യൻ ഡ്രസ്സിങ്ങ് റൂമിൽ പന്തിനെ കയറ്റരുത്';വിമർശനം

മെൽബൺ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഋഷഭ് പന്തിൽ നിന്ന് വന്ന ഷോട്ടാണ് ഗാവസ്കറെ പ്രകോപിപ്പിച്ചത്. ഒന്നാം ഇന്നിങ്സിൽ 37 പന്തിൽ നിന്ന് 28 റൺസ് എടുത്താണ് പന്ത് മടങ്ങിയത്.

മെൽബൺ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഋഷഭ് പന്തിൽ നിന്ന് വന്ന ഷോട്ടാണ് ഗാവസ്കറെ പ്രകോപിപ്പിച്ചത്. ഒന്നാം ഇന്നിങ്സിൽ 37 പന്തിൽ നിന്ന് 28 റൺസ് എടുത്താണ് പന്ത് മടങ്ങിയത്.

author-image
Sports Desk
New Update
Rishabh Pant, Rishabh Pant Test

Rishabh Pant (File Photo, X)

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന് എതിരെ മുൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കർ. മെൽബൺ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഋഷഭ് പന്തിൽ നിന്ന് വന്ന ഷോട്ടാണ് ഗാവസ്കറെ പ്രകോപിപ്പിച്ചത്. ഒന്നാം ഇന്നിങ്സിൽ 37 പന്തിൽ നിന്ന് 28 റൺസ് എടുത്താണ് പന്ത് മടങ്ങിയത്. 

Advertisment

ഏതാനും ബൌണ്ടറി അടിച്ച മികച്ച നിലയിലാണ് പന്ത് തുടങ്ങിയത്. എന്നാൽ സ്കോട്ട് ബോളണ്ടിന്റെ ഓഫ് സ്റ്റംപിന് പുറത്തായി എത്തിയ ഫുൾ ലെങ്ത് ഡെലിവറിയിലാണ് പന്തിന്റെ വിക്കറ്റ് വീണത്. ഓഫ് സ്റ്റംപിന് മുൻപിലേക്ക് വന്ന് ഷോട്ട് ഉതിർക്കാനുള്ള പന്തിന്റെ ശ്രമം പാളി. ഡീപ് മിഡ് വിക്കറ്റിലേക്ക് പോയ പന്ത് നഥാൻ ലയോൺ കയ്യിലാക്കിയതോടെ പന്ത് വിക്കറ്റ് വലിച്ചെറിഞ്ഞ് മടങ്ങി. ഇതോടെ ആറ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് എന്ന നിലയിലേക്കും ഇന്ത്യ വീണു.

ഋഷഭ് പന്ത് റിവേഴ്സ് സ്വീപ്പും ഇപ്രുവൈസ്ഡ് ഷോട്ടും കളിക്കും എന്നത് മുൻപിൽ കണ്ട് ഫൈൻ ലെഗിലും ഡീപ്പ് തേർഡ് മാനിലും കമിൻസ് ഫീൽഡറെ നിർത്തിയിരുന്നു. മോശം ഷോട്ട് കളിച്ച് പന്ത് വിക്കറ്റ് നഷ്ടപ്പെടുത്തിയതാണ് ഗാവസ്കറെ പ്രകോപിപ്പിച്ചത്. മണ്ടത്തരം, മണ്ടത്തരം, മണ്ടത്തരം, കമന്ററി ബോക്സിൽ നിന്ന് ഇങ്ങനെയായിരുന്നു ഗാവസ്കറുടെ വാക്കുകൾ. 

രണ്ട് ഫീൽഡർമാർ അവിടെ ഉണ്ടെന്ന് കണ്ടു. എന്നിട്ടും അങ്ങനെയൊരു ഷോട്ടിന് ശ്രമിച്ചു. അതിന് മുൻപത്തെ ഷോട്ട് മിസ് ആയിരുന്നു. എവിടെ ക്യാച്ച് നൽകിയാണ് മടങ്ങിയത് എന്ന് നോക്കു. ഡീപ്പ് തേർഡ് മാനിൽ ക്യാച്ച് നൽകിയാണ് പുറത്തായിരിക്കുന്നത്. വിക്കറ്റ് വലിച്ചെറിയുകയാണ് പന്ത് ചെയ്തിരിക്കുന്നത്. ആ സാഹചര്യത്തിൽ അങ്ങനെ ഒരു ഷോട്ട് പന്ത് കളിക്കരുതായിരുന്നു, സുനിൽ ഗാവസ്കർ പറയുന്നു. 

Advertisment

സാഹചര്യം എന്താണോ അത് നന്നായി മനസിലാക്കി വേണം കളിക്കാൻ. ഇതാണ് നിങ്ങളുടെ സ്വതസിദ്ധമായ കളി ശൈലി എന്ന് പറഞ്ഞിട്ട് കാര്യമില്ല. അതൊരു വിവേകശൂന്യമായ ഷോട്ടായിരുന്നു. ആ പിഴവ് ടീമിനെ വല്ലാതെ ബാധിച്ചു. ഇന്ത്യൻ ഡ്രസ്സിങ്ങ് റൂമിലേക്ക് അല്ല പന്ത് മടങ്ങേണ്ടിയിരുന്നത്. മറ്റൊരു ടീമിന്റെ ഡ്രസ്സിങ് റൂമിലേക്കാണ്, പന്തിനെ രൂക്ഷമായി വിമർശിച്ച് ഗാവസ്കർ പറയുന്നു. 

ഋഷഭ് പന്തിന്റെ പുറത്താകലോടെ ഇന്ത്യ ബാക്ക്ഫൂട്ടിലേക്ക് വീണെങ്കിലും നിതീഷ് കുമാർ റെഡ്ഡിയുടെ സെഞ്ചറിയും വാഷിങ്ടൺ സുന്ദറിന്റെ 50 റൺസ് ഇന്നിങ്സും ഇന്ത്യൻ സ്കോർ 300 കടത്തി. രവീന്ദ്ര ജഡേജ പുറത്തായതിന് ശേഷം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് എന്ന നിലയിലേക്ക് വീണ ഇന്ത്യയെ വാഷിങ്ടൺ സുന്ദറും നിതീഷ് റെഡ്ഡിയും ചേർന്ന് കരകയറ്റി കൊണ്ടുവരികയായിരുന്നു. 173 പന്തിൽ നിന്ന് 10 ഫോറും ഒരു സിക്സും സഹിതമാണ് നിതീഷ് കുമാർ റെഡ്ഡി സെഞ്ചറി നേടിയത്.

Read More

Australian Cricket Team Indian Cricket Team sunil gavaskar Rishabh Pant India Vs Australia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: