/indian-express-malayalam/media/media_files/2024/10/31/UFbRfdHfUb5btwbZlalj.jpg)
Bumrah(File Photo)
പന്ത് എറിയുമ്പോൾ ബുമ്രയുടെ കയ്യുടെ വേഗത മണിക്കൂറിൽ 75 കിമീ. പന്ത് റിലീസ് ചെയ്യുമ്പോഴുള്ള വേഗത മണിക്കൂറിൽ 135 കിമീ. ഇതിനർഥം ബുമ്രയുടെ മാജിക്കൽ വലത് കണങ്കൈയിൽ നിന്ന് വരുന്ന വേഗത മണിക്കൂറിൽ 60 കിമീ. ഫോക്സ് ക്രിക്കറ്റാണ് ബുമ്രയുടെ ബോളിങ്ങിന്റെ വിസ്മയിപ്പിക്കുന്ന ഈ റിപ്പോർട്ട് പങ്കുവയ്ക്കുന്നത്.
ഇത്രയും കുറവ് റണ്ണപ്പിൽ നിന്ന് ബുമ്രയ്ക്ക് ഇത്രയും വേഗതയും പവറും എങ്ങനെ കണ്ടെത്താനാവുന്നു എന്നത് എന്നും ക്രിക്കറ്റ് വിദഗ്ധർ അത്ഭുതത്തോടെ ചോദിക്കുന്ന ചോദ്യമാണ്. ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്കൽ വോണും ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നു. മണിക്കൂറിൽ 18 കിമീ മാത്രമാണ് ബുമ്രയുടെ റൺഅപ്പ് സ്പീഡ്. സ്പിന്നർ രവീന്ദ്ര ജഡേജയുടെ റൺ അപ്പ് സ്പീഡ് മണിക്കൂറിൽ 16 കിമീ ആണ്. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസിന്റേത് ഇത് 23 കിമീ എന്നും മൈക്കൽ വോൺ പറയുന്നു.
മെൽബൺ ടെസ്റ്റിന്റെ തുടക്കത്തിൽ ബുമ്രയുടെ ബോളിങ് ആക്ഷൻ നിയമവിരുദ്ധമാണ് എന്ന ആരോപണവുമായി ഓസ്ട്രേലിയൻ കമന്റേറ്റർ എത്തിയിരുന്നു. ബുമ്ര പന്ത് റിലീസ് ചെയ്യുന്ന സമയത്ത് താരത്തിന്റെ കയ്യിന്റെ പൊസിഷൻ നിയമ വിരുദ്ധമാണ് എന്നാണ് ഓസീസ് കമന്റേറ്ററായ ഇയാൻ മോറിസ് പറഞ്ഞത്. ഓസ്ട്രേലിയൻ മാധ്യമങ്ങൾ എന്തുകൊണ്ട് ഇത് ചോദ്യം ചെയ്യുന്നില്ല എന്നും അദ്ദേഹം ചോദിച്ചിരുന്നു.
ബോർഡർ ഗാവസ്കർ ട്രോഫിയിൽ ഇന്ത്യൻ ബോളിങ് ആക്രമണത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്താണ് ബുമ്ര കളിക്കുന്നത്. നാല് ടെസ്റ്റിലേക്ക് എത്തുമ്പോൾ താരം 29 വിക്കറ്റ് വീഴ്ത്തി കഴിഞ്ഞു. ടെസ്റ്റിൽ 200 വിക്കറ്റ് എന്ന നാഴിക കല്ലും ബുമ്ര പിന്നിട്ടു. 44 ടെസ്റ്റുകളിൽ നിന്നാണ് ബുമ്ര 200 വിക്കറ്റ് വീഴ്ത്തിയത്. വേഗത്തിൽ 200 ടെസ്റ്റ് വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ താരമാണ് ബുമ്ര. രവീന്ദ്ര ജഡേജയും 44 ടെസ്റ്റിൽ നിന്നാണ് 200 വിക്കറ്റ് വീഴ്ത്തിയത്. അശ്വിൻ 37 ടെസ്റ്റിൽ നിന്ന് 200 വിക്കറ്റ് വീഴ്ത്തിയിരുന്നു.
20ൽ താഴെ ശരാശരിയിൽ 200 വിക്കറ്റ് വീഴ്ത്തുന്ന ചരിത്രത്തിലെ ആദ്യ ക്രിക്കറ്റ് താരമാണ് ബുമ്ര. ഓസീസ് മണ്ണിൽ ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യൻ താരം എന്ന നേട്ടവും ബുമ്ര തന്റെ പേരിലാക്കി. കപിൽ ദേവിനെയാണ് ബുമ്ര ഇവിടെ മറികടന്നത്. മുഹമ്മദ് ഷമിയുടെ അഭാവത്തിൽ ഓസ്ട്രേലിയയിൽ ഇന്ത്യൻ ബോളിങ് പൂർണമായും ആശ്രയിച്ചത് ബുമ്രയെയായിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us