/indian-express-malayalam/media/media_files/3c7mjKYVrkBd5eff03lZ.jpg)
Virat Kohli (File Photo)
ബോക്സിങ് ഡേ ടെസ്റ്റിൽ വിരാട് കോഹ്ലി പുറത്തായതിന് പിന്നാലെ പരിഹാസവുമായി ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം സൈമൺ കാറ്റിച്ച്. കിങ് മരിച്ചു എന്നായിരുന്നു കാറ്റിച്ചിന്റെ വാക്കുകൾ. ഇത് ആരാധകർക്കിടയിൽ വ്യാപകമായി ചർച്ചയാവുകയും ചെയ്തു. ബോക്സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ അഞ്ച് റൺസിനാണ് കോഹ്ലി പുറത്തായത്.
ഓഫ് സ്റ്റംപിന് പുറത്തായി എത്തുന്ന ഡെലിവറികളിൽ പരുങ്ങുന്ന കോഹ്ലിയെയാണ് പരമ്പരയിൽ ഉടനീളം കണ്ടത്. ബോക്സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും കോഹ്ലി പുറത്തായത് ഈ വിധം തന്നെ. ' കിങ് മരിച്ചിരിക്കുന്നു. അദ്ദേഹം തളർന്ന് കിടക്കുകയാണ്. ബുമ്ര ഉത്തരവാദിത്വം ഏറ്റെടുത്തു കഴിഞ്ഞു. കോഹ്ലി തന്റെ പ്രകടനത്തിൽ ദുഖിതനാണ്', കാറ്റിച്ച് പറഞ്ഞു.
ബോക്സിങ് ഡേ ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ 21 ഓവറിൽ 34 റൺസ് എടുക്കുന്നതിന് ഇടയിലാണ് ഇന്ത്യയുടെ ഏഴ് വിക്കറ്റുകൾ വീണത്. മെൽബണിലെ തോൽവിക്ക് പിന്നാലെ കോഹ്ലിയുടേയും രോഹിത്തിന്റേയും വിരമിക്കലിന് വേണ്ടിയുള്ള വിമർശനങ്ങൾ ശക്തമായി കഴിഞ്ഞു.
🗣️ "Starc has the big fish and that is disastrous for india." - @tommorris32
— SEN Cricket (@SEN_Cricket) December 30, 2024
🗣️ "The king is dead. He trudges off." - Simon Katich
Virat Kohli throws his wicket away right before lunch 🤯#AUSvIND 🏏 | @NufarmAustraliapic.twitter.com/Rmsz1f2NHa
ബോക്സിങ് ഡേ ടെസ്റ്റിൽ തോൽവിയിലേക്ക് വീണെങ്കിലും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ എത്താനുള്ള സാധ്യതകൾ ഇന്ത്യക്ക് മുൻപിൽ നിന്നും പൂർണമായും അടഞ്ഞിട്ടില്ല. മറ്റ് ടീമുകളുടെ മത്സര ഫലത്തെ ഇന്ത്യക്ക് ഈ സാഹചര്യത്തിൽ ആശ്രയിക്കേണ്ടി വരും. ദക്ഷിണാഫ്രിക്ക-പാക്കിസ്ഥാൻ ടെസ്റ്റ് പരമ്പരയേയും ശ്രീലങ്ക-ഓസ്ട്രേലിയ പരമ്പരയേയുമാണ് ഇന്ത്യക്ക് ആശ്രയിക്കേണ്ടി വരിക.
ഓസ്ട്രേലിയക്കെതിരായ പരമ്പര 2-2ന് ഇന്ത്യ സമനിലയിലാക്കിയാൽ പിന്നെ ശ്രീലങ്ക ഓസ്ട്രേലിയയെ തോൽപ്പിക്കുകയോ പാക്കിസ്ഥാൻ ദക്ഷിണാഫ്രിക്കയെ 2-0ന് തോൽപ്പിക്കുകയോ വേണം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.