scorecardresearch

സാക്ഷാൽ ഷെയ്ൻ വോണിന്റെ റെക്കോർഡിനൊപ്പമെത്തി സഞ്ജു സാംസൺ!

രാജസ്ഥാൻ റോയൽസിന് വേണ്ടി കൂടുതൽ വിജയങ്ങൾ നേടിയ ക്യാപ്റ്റനെന്ന റെക്കോർഡാണ് സഞ്ജു സാംസൺ സാക്ഷാൽ ഷെയ്ൻ വോണിനൊപ്പം പങ്കുവയ്ക്കുന്നത്.

രാജസ്ഥാൻ റോയൽസിന് വേണ്ടി കൂടുതൽ വിജയങ്ങൾ നേടിയ ക്യാപ്റ്റനെന്ന റെക്കോർഡാണ് സഞ്ജു സാംസൺ സാക്ഷാൽ ഷെയ്ൻ വോണിനൊപ്പം പങ്കുവയ്ക്കുന്നത്.

author-image
Sports Desk
New Update
Sanju Samson | Shane Warne

എലിമിനേറ്റർ പോരാട്ടത്തിൽ ഫാഫ് ഡുപ്ലെസിയുടെ ആർസിബിയെ നാല് വിക്കറ്റിന് തകർത്താണ് സഞ്ജു ഈ നേട്ടത്തിനൊപ്പം എത്തിയത് (ഫൊട്ടോ: സ്ക്രീൻഗ്രാബ്)

ഐപിഎല്ലിൽ രണ്ടാം ക്വാളിഫയർ മത്സരത്തിന് യോഗ്യത നേടിയതിന് പിന്നാലെ രാജസ്ഥാൻ റോയൽസിന്റെ മലയാളി നായകൻ സഞ്ജു സാംസണെ തേടിയെത്തിയത് പുതിയൊരു നേട്ടം. രാജസ്ഥാൻ റോയൽസിന് വേണ്ടി കൂടുതൽ വിജയങ്ങൾ നേടിയ ക്യാപ്റ്റനെന്ന റെക്കോർഡാണ് സഞ്ജു സാംസൺ സാക്ഷാൽ ഷെയ്ൻ വോണിനൊപ്പം പങ്കുവയ്ക്കുന്നത്.

Advertisment

ഇരുവർക്കും ഐപിഎല്ലിൽ ക്യാപ്റ്റന്മാരെന്ന നിലയിൽ 31 ജയങ്ങൾ വീതം സ്വന്തമാക്കാനായിട്ടുണ്ട്. ബുധനാഴ്ചത്തെ എലിമിനേറ്റർ പോരാട്ടത്തിൽ ഫാഫ് ഡുപ്ലെസിയുടെ ആർസിബിയെ നാല് വിക്കറ്റിന് തകർത്താണ് സഞ്ജു ഈ നേട്ടത്തിനൊപ്പം എത്തിയത്.

Advertisment

രാജസ്ഥാന്റെ ക്യാപ്റ്റന്മാരിൽ ഷെയ്ൻ വോണിനും സഞ്ജു സാംസണും ശേഷം മൂന്നാമതുള്ളത് സാക്ഷാൽ രാഹുൽ ദ്രാവിഡാണ്. 18 വിജയങ്ങളാണ് ദ്രാവിഡിന് കീഴിൽ രാജസ്ഥാൻ നേടിയത്. നാലാമൻ മറ്റൊരു ഓസീസ് താരമാണ്. സ്റ്റീവ് സ്മിത്തിന് കീഴിൽ പിങ്ക് ആർമി 15 ജയങ്ങൾ നേടിയിട്ടുണ്ട്.

2008ൽ ഷെയ്ൻ വോണിന് കീഴിൽ ഐപിഎൽ കിരീടം നേടിയതാണ് രാജസ്ഥാന്റെ കരിയറിലെ മികച്ച നേട്ടം. അതിന് ശേഷം 2022ൽ സഞ്ജുവിന് കീഴിലാണ് രാജസ്ഥാൻ ഫൈനൽ വരെയെത്തിയത്. ഗുജറാത്ത് ടൈറ്റൻസാണ് അന്ന് ജേതാക്കളായത്.

വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയർ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തിയാൽ സഞ്ജുവിനും കൂട്ടർക്കും ഫൈനലിൽ കടക്കാം. ഇതോടൊപ്പം സഞ്ജുവിന് വോണിന്റെ റെക്കോർഡ് മറികടക്കാനും സാധിക്കും.

2022ൽ കൈവിട്ട കിരീടം നേടാൻ സഞ്ജുവിനും കൂട്ടർക്കും ഇനി രണ്ട് മത്സരങ്ങൾ തോൽവിയറിയാതെ മുന്നോട്ട് പോകേണ്ടതുണ്ട്.

Read More Sports News Here

IPL 2024 Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: