/indian-express-malayalam/media/media_files/2024/11/20/DesRNdJJcG4avfZi75Nz.jpg)
സഞ്ജു സാംസൺ, തിലക് വർമ(ഫയൽ ഫോട്ടോ)
ഇംഗ്ലണ്ടിനെതിരായ പുനെ ട്വന്റി20യിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ പതറുന്നു. മാർക്ക് വുഡിന് പകരം പ്ലേയിങ് ഇലവനിലേക്ക് എത്തിയ സാഖിബ് മഹ്മൂദ് തന്റെ ആദ്യ ഓവറിൽ മൂന്ന് വിക്കറ്റ് പിഴുതു. ഇതോടെ രണ്ട് ഓവറിൽ 12-3 എന്ന നിലയിലേക്ക് ഇന്ത്യ വീണു.
എന്നാൽ തുടക്കത്തിലേറ്റ തകർച്ചയിൽ നിന്ന് റിങ്കു സിങ്ങും അഭിഷേക് ശർമയും ചേർന്ന് ഇന്ത്യയെ തിരികെ കയറ്റാൻ ശ്രമിച്ചു. ഇതോടെ ഏഴ് ഓവറിൽ ഇന്ത്യൻ സ്കോർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 53ലേക്ക് വന്നു. ഫിറ്റ്നസ് വീണ്ടെടുത്ത് എത്തിയ റിങ്കു സിങ് ഇംഗ്ലണ്ട് ബോളർമാരെ പ്രഹരിച്ച് ഇന്ത്യൻ സ്കോറിങ്ങിന്റെ വേഗം കൂട്ടി.
വീണ്ടും ഷോർട്ട് പിച്ച് പന്തിൽ വീണ് സഞ്ജു സാംസൺ
ഇംഗ്ലണ്ടനെതിരായ പരമ്പരയിലെ തുടർച്ചയായ നാലാം മത്സരത്തിലും നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. പുനെ ട്വന്റി20യിലും ഷോർട്ട് പിച്ച് പന്തിൽ തന്നെയാണ് സഞ്ജു വീണത്. സാഖിബ് മഹ്മൂദിന്റ ഷോർട്ട് ബോളിൽ സ്ക്വയർ ലെഗ്ഗിലൂടെ പന്ത് പറത്താനാണ് സഞ്ജു ശ്രമിച്ചത്. എന്നാൽ ഡീപ്പിൽ ബ്രൈഡന് ക്യാച്ച് നൽകി മടങ്ങി.
മൂന്ന് പന്തിൽ നിന്ന് ഒരു റൺസ് മാത്രമാണ് സഞ്ജു എടുത്തത്. തുടരെ നാലാം മത്സരത്തിലും ഷോർട്ട് പിച്ച് പന്തിൽ വിക്കറ്റ് വലിച്ചെറിഞ്ഞതിലൂടെ സഞ്ജുവിന് മേലുള്ള വിമർശനങ്ങൾ ഇനിയും ശക്തമാവും എന്നുറപ്പ്. ആദ്യ മൂന്ന് ട്വന്റി20യിലും ആർച്ചറാണ് സഞ്ജുവിനെ മടക്കിയത്.
ഗോൾഡൻ ഡക്കായി തിലകും സൂര്യയും
സഞ്ജു മടങ്ങിയതിന് പിന്നാലെ ക്രീസിലേക്ക് എത്തിയ തിലക് വർമയെ സാഖിബ് ഗോൾഡൻ ഡക്കാക്കി. സഖിബിന്റെ ഫുള്ളർ ലെങ്ത് ഡെലിവറിയിൽ ഡീപ്പ് തേർഡിൽ ആർച്ചറിന് ക്യാച്ച് നൽകിയാണ് തിലക് മടങ്ങിയത്. അതേ ഓവറിലെ അവസാന പന്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനേയും സാഖിബ് മടക്കി.
നാല് പന്തിൽ നിന്ന് ഡക്കായാണ് സൂര്യ ഒരിക്കൽ കൂടി പരമ്പരയിൽ നിരാശപ്പെടുത്തി മടങ്ങിയത്. മിഡ് ഓൺ മിഡ് വിക്കറ്റ് ഗ്യാപ്പിലൂടെ ഷോട്ട് കളിക്കാനായിരുന്നു സൂര്യയുടെ ശ്രമം. എന്നാൽ പന്ത് ഷോർട്ട് മിഡിൽ ബ്രൈഡന്റെ കൈകളിലേക്ക് എത്തി.
ജോഫ്രാ ആർച്ചറാണ് ഇംഗ്ലണ്ടിനായി ബോളിങ് ഓപ്പൺ ചെയ്തത്. ഇന്ത്യൻ ഇന്നിങ്സിലെ ആദ്യ ഓവറിലെ ആദ്യ നാല് പന്തിൽ ഒരു വൈഡ് ഉൾപ്പെടെ രണ്ട് റൺസ് ആണ് ആർച്ചർ വഴങ്ങിയത് എങ്കിൽ ഓവറിലെ അവസാന രണ്ട് പന്തിൽ സിക്സും ഫോറും കണ്ടെത്തി ആർച്ചറെ അഭിഷേക് ശർമ പ്രഹരിച്ചു. ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും സാഖിബിനെ ആക്രമിച്ച് കളിക്കാനാണ് അഭിഷേക് ശ്രമിച്ചത്. നാലാം ഓവറിൽ സഖ്വിബിനെ രണ്ട് വട്ടം അഭിഷേക് ബൌണ്ടറി കടത്തി.
എന്നാൽ 19 പന്തിൽ നിന്ന് 29 റൺസ് എടുത്ത് നിന്ന അഭിഷേകിനെ ആദിൽ റാഷിദ് മടക്കി. നാല് ഫോറം ഒരു സിക്സുമാണ് അഭിഷേകിന്റെ ബാറ്റിൽ നിന്ന് വന്നത്.
Read More
- india Vs England Twenty20: ഇന്ത്യയെ ബാറ്റിങ്ങിന് അയച്ച് ഇംഗ്ലണ്ട്; ഇന്ത്യൻ നിരയിൽ മൂന്ന് മാറ്റം
- കോഹ്ലി..കോഹ്ലി..! ഈ ജനക്കൂട്ടം പറയും ഇന്ത്യൻ ക്രിക്കറ്റിലെ രാജാവ് ആരെന്ന്
- Kerala Blasters: 11 വർഷത്തെ കാത്തിരിപ്പ്; ചെന്നൈ കോട്ടയിൽ ചരിത്ര ജയം തൊട്ട് ബ്ലാസ്റ്റേഴ്സ്
- Ranji Trophy Match :രക്ഷകനായി സൽമാൻ; സെഞ്ചുറി; ബിഹാറിനെതിരെ കേരളത്തിന് മികച്ച സ്കോർ
- Ranji Trophy: ആദ്യം സെഞ്ചുറി; ഇപ്പോൾ ഷാർദുലിന്റെ ഹാട്രിക്; ബിസിസിഐ കാണുന്നുണ്ടോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.