/indian-express-malayalam/media/media_files/2025/01/28/FC8H4zUAV6XnHT3Su9Ch.jpg)
മൂന്നാം ട്വന്റി20യിൽ ടോസ് ഇന്ത്യക്ക് : (Screenshot)
ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പരയിലെ നാലാം മത്സരത്തിൽ ടോസ് ജയിച്ച് ഇംഗ്ലണ്ട്. ആദ്യ മൂന്ന് ട്വന്റി20യിലും ടോസ് ഭാഗ്യം ഇന്ത്യക്കൊപ്പമാണ് നിന്നത്. പുനെ ട്വന്റി20യിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു.
രാജ്കോട്ടിൽ ഇറങ്ങിയ ടീമിൽ നിന്ന് മൂന്ന് മാറ്റങ്ങളാണ് പുനെ ട്വന്റി20യിലേക്ക് എത്തുമ്പോൾ ഇന്ത്യ വരുത്തിയത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് മടങ്ങി എത്തിയ മുഹമ്മദ് ഷമിയെ നാലാം ട്വന്റി20യിൽ നിന്ന് മാറ്റി നിർത്തി. പകരം അർഷ്ദീപ് ആണ് പ്ലേയിങ് ഇലവനിലേക്ക് എത്തിയത്.
ഫിറ്റ്നസ് വീണ്ടെടുത്ത് റിങ്കു സിങ്ങും ഇന്ത്യൻ പ്ലേയിങ് ഇലവനിലേക്ക തിരികെ എത്തി. റിങ്കു സിങ് തിരികെ വന്നപ്പോൾ ധ്രുവ് ജുറെലിനാണ് പ്ലേയിങ് ഇലവനിലെ സ്ഥാനം നഷ്ടമായത്. വാഷിങ്ടൺ സുന്ദറിന് പകരം ശിവം ദുബെയും നാലാം ട്വന്റി20ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി.
View this post on InstagramA post shared by Team india (@indiancricketteam)
രണ്ട് മാറ്റങ്ങളോടെയാണ് ഇംഗ്ലണ്ട് പുനെയിൽ ഇറങ്ങുന്നത്. ജാമി സ്മിത്തിന് പകരം ജേക്കബ് ബെതൽ പ്ലേയിങ് ഇലവനിലേക്ക് വന്നു. ബോളിങ് നിരയിൽ മാർക്ക് വുഡിന് പകരം സഖ്വിബ് മഹ്മൂദും ടീമിൽ ഇടം നേടി.
നിലവിൽ അഞ്ച് ട്വന്റി20യുടെ പരമ്പരയിൽ 2-1ന് മുൻപിലാണ് ഇന്ത്യ. ഇംഗ്ലണ്ട് പേസർമാർക്ക് ഇണങ്ങുന്ന നിലയിൽ ബൌൺസും പേസുമുള്ള പിച്ചാണ് പുനെയിൽ ഒരുങ്ങിയിരിക്കുന്നത്. എന്നാൽ സ്പിന്നർമാർക്കും പിച്ചിൽ നിന്ന് ആനുകൂല്യം ലഭിക്കും. പുനെയിൽ മഞ്ഞ് നിർണായകമാവില്ല എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും പിച്ച് ഡ്രൈ ആണ് എന്നതിനാൽ ടോട്ടൽ പ്രതിരോധിക്കാനാവും എന്നാണ് കരുതുന്നതെന്നും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞു.
Read More
- കോഹ്ലി..കോഹ്ലി..! ഈ ജനക്കൂട്ടം പറയും ഇന്ത്യൻ ക്രിക്കറ്റിലെ രാജാവ് ആരെന്ന്
- Kerala Blasters: 11 വർഷത്തെ കാത്തിരിപ്പ്; ചെന്നൈ കോട്ടയിൽ ചരിത്ര ജയം തൊട്ട് ബ്ലാസ്റ്റേഴ്സ്
- Ranji Trophy Match :രക്ഷകനായി സൽമാൻ; സെഞ്ചുറി; ബിഹാറിനെതിരെ കേരളത്തിന് മികച്ച സ്കോർ
- Ranji Trophy: ആദ്യം സെഞ്ചുറി; ഇപ്പോൾ ഷാർദുലിന്റെ ഹാട്രിക്; ബിസിസിഐ കാണുന്നുണ്ടോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us