scorecardresearch

ചോറും മീൻ കറിയും നൽകാം; ലിവർപൂൾ ഇതിഹാസ താരത്തെ കൊച്ചിയിലേക്ക് ക്ഷണിച്ച് സഞ്ജു സാംസൺ

Sanju Samson: എത്രത്തോളം അഭിനിവേശത്തോടെയാണ് ഞങ്ങൾ അദ്ദേഹത്തിന്റെ കളി കണ്ടിരുന്നത് എന്ന് ഞാൻ മൈക്കൽ ഓവനോട് പറഞ്ഞു. എന്റെ അച്ഛൻ മൈക്കൽ ഓവന്റെ വലിയ ആരാധകനാണ്,

Sanju Samson: എത്രത്തോളം അഭിനിവേശത്തോടെയാണ് ഞങ്ങൾ അദ്ദേഹത്തിന്റെ കളി കണ്ടിരുന്നത് എന്ന് ഞാൻ മൈക്കൽ ഓവനോട് പറഞ്ഞു. എന്റെ അച്ഛൻ മൈക്കൽ ഓവന്റെ വലിയ ആരാധകനാണ്,

author-image
Sports Desk
New Update
Sanju Samson and Fish Curry

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഇന്ത്യയിലെ അംബാസിഡറാണ് സഞ്ജു സാംസൺ. മുൻ ലിവർപൂൾ സ്ട്രൈക്കർ മൈക്കൽ ഓവൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ പര്യടനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയപ്പോൾ സഞ്ജുവിനെ കണ്ടിരുന്നു. ഇപ്പോൾ മൈക്കൽ ഓവനെ കൊച്ചിയിലേക്ക് ക്ഷണിക്കുകയാണ് സഞ്ജു. 

Advertisment

ജിയോസ്റ്റാറിന് നൽകിയ അഭിമുഖത്തിൽ ആണ് സഞ്ജുവിന്റെ വാക്കുകൾ. മൈക്കൽ ഓവന്റെ മത്സരം കുട്ടിക്കാലത്ത് കണ്ട ഓർമകളും സഞ്ജു പങ്കുവയ്ക്കുന്നു."എത്രത്തോളം അഭിനിവേശത്തോടെയാണ് ഞങ്ങൾ അദ്ദേഹത്തിന്റെ കളി കണ്ടിരുന്നത് എന്ന് ഞാൻ മൈക്കൽ ഓവനോട് പറഞ്ഞു. എന്റെ അച്ഛൻ മൈക്കൽ ഓവന്റെ വലിയ ആരാധകനാണ്," സഞ്ജു പറഞ്ഞു. 

Also Read: 20 പന്തിനിടയിൽ 4 പേർ ഡക്കായി; കേരള ബോളർമാർ എന്നാ സുമ്മാവാ! സംപൂജ്യരായവരിൽ പൃഥ്വിയും ; Kerala Vs Maharashtra

മൈക്കൽ ഓവന്റെ മത്സരം ഇന്ന് ഉണ്ടെന്ന് എങ്ങനെയാണ് അച്ഛൻ ഓർമപ്പെടുത്തിയിരുന്നത് എന്നും സഞ്ജു വെളിപ്പെടുത്തുന്നു. "ഓക്കെ, ഇന്ന് രാത്രി ഒൻപത് മണിക്ക് മൈക്കൽ ഓവന്റെ മത്സരമുണ്ട്. നിനക്ക് അദ്ദേഹത്തെ കാണണമോ? ഇങ്ങനെയായിരുന്നു അച്ഛൻ ചോദിച്ചിരുന്നത്".

Advertisment

Also Read: വെസ്റ്റ് ഇൻഡീസിനെ വൈറ്റ് വാഷ് ചെയ്തത് ഗുണം ചെയ്തോ? ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റിലെ മാറ്റം ഇങ്ങനെ

മൈക്കൽ ഓവനെ കൊച്ചിയിലേക്ക് ക്ഷണിക്കുകയാണ് സഞ്ജു. കേരളത്തിന്റെ പരമ്പരാഗത ഭക്ഷണ വിഭവങ്ങളുമായി അദ്ദേഹത്തെ സ്വീകരിക്കാം എന്ന് സഞ്ജു ഉറപ്പ് നൽകുന്നു. നമുക്ക് അദ്ദേഹത്തെ ഇവിടേക്ക് ചോറും മീൻ കറിയും നൽകി സ്വാഗതം ചെയ്യാം എന്നാണ് ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ വാക്കുകൾ. 

Also Read: മഹികയുമായുള്ള പ്രണയം ഇനി രഹസ്യമല്ല! ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ട് ഹർദിക്കും നടിയും

സഞ്ജുവിന് മുൻപ് ബോളിവുഡ് താരം രൺവീർ സിങ്, ഇന്ത്യയുടെ ഇതിഹാസ ക്യാപ്റ്റൻ എം എസ് ധോനി എന്നിവർ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഇന്ത്യയിലെ അംബാസിഡർമാരായിരുന്നു. തന്റെ പ്രിയപ്പെട്ട പ്രീമിയർ ലീഗ് ക്ലബ് ലിവർപൂൾ ആണെന്ന് സഞ്ജു പറഞ്ഞു.

Also Read: പുതുപുത്തൻ ഫെറാറി വി12ൽ കറങ്ങി അഭിഷേക് ശർമ; വില 5 കോടിക്കും മുകളിൽ

"ഫുട്ബോളിന്റേയും പ്രീമിയർ ലീഗിന്റേയും വലിയ ആരാധകനാണ് ഞാൻ. കുട്ടിക്കാലം മുതൽ ഒരുപാട് ഫുട്ബോൾ കളിച്ചിട്ടുണ്ട്. ഫുട്ബോൾ മത്സരം കാണുന്നതിനേക്കാൾ കൂടുതൽ എന്റെ അച്ഛനും ചേട്ടനും ഒപ്പം കളിക്കുകയാണ് ചെയ്തിട്ടുള്ളത്," സഞ്ജു സാംസൺ പറഞ്ഞു.

Read More:മുംബൈ ഇന്ത്യൻസിലേക്ക് എം എസ് ധോണി? മുംബൈ ലോഗോയുള്ള ടാങ്ക് ടോപ്പ് ധരിച്ച് 'തല'

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: