/indian-express-malayalam/media/media_files/2025/10/15/kerala-vs-maharashtra-ranji-trophy-2025-10-15-14-52-59.jpg)
Photograph: (Source: Kerala Cricket Association)
എതിർ ടീമിനെ വിറപ്പിച്ചുകൊണ്ട് രഞ്ജി ട്രോഫി സീസണിന് തുടക്കമിട്ട് കേരളം. പൃഥ്വി ഷാ ഉൾപ്പെടെയുള്ള മഹാരാഷ്ട്രയുടെ നാല് ബാറ്റർമാരെയാണ് കേരളം 20 ബോളിന് ഇടയിൽ ഡക്കാക്കി മടക്കിയത്. കഴിഞ്ഞ സീസണിൽ ചരിത്രമെഴുതി ഫൈനലിൽ എത്തിയ കേരളം ഈ സീസണിലും തകർപ്പൻ മുന്നേറ്റം നടത്തും എന്ന സൂചനയാണ് സീസണിന്റെ ആദ്യ ദിനം തന്നെ നൽകുന്നത്.
തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ടോസ് നേടിയ കേരളം ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറിലെ നാലാമത്തെ പന്തിൽ പൃഥ്വി ഷായെ കേരളത്തിന്റെ എം ഡി നിധീഷ് പുറത്താക്കി. മുംബൈയിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് എത്തിയ പൃഥ്വി ഷായുടെ ആദ്യ മത്സരമായിരുന്നു ഇത്. നിധീഷിന്റെ ഇൻസ്വിങ് ഡലിവറിയിൽ പൃഥ്വി ഷാ വിക്കറ്റിന് മുൻപിൽ കുടുങ്ങിയാണ് മടങ്ങിയത്.
Also Read: വെസ്റ്റ് ഇൻഡീസിനെ വൈറ്റ് വാഷ് ചെയ്തത് ഗുണം ചെയ്തോ? ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റിലെ മാറ്റം ഇങ്ങനെ
പൃഥ്വി ഷായുടെ വിക്കറ്റ് നഷ്ടപ്പെട്ട ആഘാധത്തിൽ നിൽക്കുന്ന മഹാരാഷ്ട്രയ്ക്ക് തൊട്ടടുത്ത പന്തിൽ വീണ്ടും നിധീഷിന്റെ പ്രഹരം. വൺഡൗണായി ഇറങ്ങിയ സിദ്ധേഷ് വീറിനേയും മടക്കി നിധീഷ് കേരളത്തിന് ആഗ്രഹിച്ച തുടക്കം നൽകി. നിധീഷിന് പിന്നാലെ ബേസിൽ എൻ പിയുടെ ഊഴമായിരുന്നു. മഹാരാഷ്ട്രയുടെ ഓൾറൗണ്ടർ അർഷിൻ കുൽകർണിയെ ബേസിൽ ഡക്കാക്കി മടക്കി. സ്ലിപ്പിലെ രോഹൻ കുന്നുമ്മലിന്റെ തകർപ്പൻ ഡൈവിങ് ക്യാച്ച് ആണ് അർഷിന്റെ വിക്കറ്റ് വീഴ്ത്താൻ സഹായിച്ചത്.
Also Read: മഹികയുമായുള്ള പ്രണയം ഇനി രഹസ്യമല്ല! ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ട് ഹർദിക്കും നടിയും
മഹാരാഷ്ട്ര ക്യാപ്റ്റൻ അങ്കീത് ബവനയുടെ പ്രതിരോധം ബേസിൽ സ്റ്റംപ് ഇളക്കി ആഘോഷിച്ചു. ഏഴ് പന്തിൽ വിക്കറ്റ് ആണ് കേരളം വീഴ്ത്തിയത്. 0/3 എന്ന നിലയിലേക്ക് മഹാരാഷ്ട്ര വീണു. 4 പന്തിൽ നിന്നാണ് പൃഥ്വി ഷാ ഡക്കായത്, അർഷിൻ ഡക്കായി മടങ്ങിയത് നേരിട്ട ആദ്യ പന്തിൽ തന്നെയും. വൺഡൗണായി വന്ന വീറും നേരിട്ട ആദ്യ പന്തിൽ തന്നെ ഡക്കായി. ക്യാപ്റ്റൻ ബവാനെ ഏഴ് പന്തിലാണ് ഡക്കായത്.
Also Read: പുതുപുത്തൻ ഫെറാറി വി12ൽ കറങ്ങി അഭിഷേക് ശർമ; വില 5 കോടിക്കും മുകളിൽ
എന്നാൽ മഹാരാഷ്ട്രയുടെ മുൻ ക്യാപ്റ്റൻ ഋതുരാജ് ഗയ്ക്വാദും കേരളത്തിന്റെ പ്രിയപ്പെട്ട താരമായിരുന്ന ജലജ് സക്സേനയും കൂട്ടത്തകർച്ചയിൽ നിന്ന് കരകയറ്റാൻ ശ്രമിച്ചു. 106 പന്തിൽ നിന്ന് 49 റൺസ് നേടിയ ജലജ് സക്സേനയെ നിധീഷ് വിക്കറ്റിന് മുൻപിൽ കുടുക്കിയാണ് മടക്കിയത്. അർധശതകം തൊടാൻ സക്സേനയെ കേരളം അനുവദിച്ചില്ല.50 ഓവറിലേക്ക് മഹാരാഷ്ട്രയുടെ ഇന്നിങ്സ് എത്തുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് പിന്നിട്ടിട്ടുണ്ട്. ഋതുരാജിൽ ആണ് മഹാരാഷ്ട്രയുടെ എല്ലാ പ്രതീക്ഷകളും.
Read More:മുംബൈ ഇന്ത്യൻസിലേക്ക് എം എസ് ധോണി? മുംബൈ ലോഗോയുള്ള ടാങ്ക് ടോപ്പ് ധരിച്ച് 'തല'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.