scorecardresearch

മുംബൈ ഇന്ത്യൻസിലേക്ക് എം എസ് ധോണി? മുംബൈ ലോഗോയുള്ള ടാങ്ക് ടോപ്പ് ധരിച്ച് 'തല'

MS Dhoni and Mumbai Indians: ഫോട്ടോയിലുള്ള മറ്റുള്ളവർ ഫുട്ബോൾ ബൂട്ട്സ് ധരിച്ചിട്ടുണ്ട്. ധോണി സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ മത്സരം കളിക്കുന്നതിന് ഇടയിലെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലായി

MS Dhoni and Mumbai Indians: ഫോട്ടോയിലുള്ള മറ്റുള്ളവർ ഫുട്ബോൾ ബൂട്ട്സ് ധരിച്ചിട്ടുണ്ട്. ധോണി സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ മത്സരം കളിക്കുന്നതിന് ഇടയിലെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലായി

author-image
Sports Desk
New Update
MS Dhoni and Mumbai Indians

Photograph: (Screengrab)

MS Dhoni Mumbai Indians: എം എസ് ധോണി 2026ലെ ഐപിഎൽ സീസണിൽ കളിക്കാനിറങ്ങുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. എന്നാൽ അതിന് ഇടയിൽ മുംബൈ ഇന്ത്യൻസ് ക്യാംപിൽ ധോണി പ്രത്യക്ഷപ്പെട്ടതിന്റെ ഞെട്ടലിൽ ആണ് ചെന്നൈ സൂപ്പർ കിങ്സിന്റെ ആരാധകർ. 

Advertisment

മുംബൈ ഇന്ത്യൻസിന്റെ ലോഗോ ഉള്ള ടാങ്ക് ടോപ്പ് ഇട്ടാണ് ധോണി സുഹൃത്തുക്കൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. ഫോട്ടോയിലുള്ള മറ്റുള്ളവർ ഫുട്ബോൾ ബൂട്ട്സ് ധരിച്ചിട്ടുണ്ട്. ധോണി സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ മത്സരം കളിക്കുന്നതിന് ഇടയിലെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

Also Read: കിരീടമില്ലാതെ ആഘോഷിച്ചത് എന്തിന്? സഞ്ജുവിന്റേയും വരുണിന്റേയും മറുപടി

എന്തിനാണ് ധോണി മുംബൈ ഇന്ത്യൻസിന്റെ ലോഗോ ഉള്ള വസ്ത്രം അണിഞ്ഞത് എന്നാണ് ആരാധകരുടെ ചോദ്യം.മുംബൈ ഇന്ത്യൻസിലേക്ക് ഒരു ചുവടുമാറ്റം ധോണി ലക്ഷ്യമിടുന്നുണ്ടോ എന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. എന്നാൽ അതിന് സാധ്യതയില്ല. മുംബൈ ഇന്ത്യൻസിന്റെ ഔദ്യോഗിക പരിപാടികളിൽ ഒന്നുമല്ല ധോണി പങ്കെടുത്തിരിക്കുന്നത്.

Advertisment

Also Read: ചാംപ്യൻസ് ട്രോഫി ജയത്തിന്റെ ക്രെഡിറ്റ് രാഹുൽ ദ്രാവിഡിന്; ഗംഭീറിനെ അവഗണിച്ച് രോഹിത് ശർമ

അടുത്ത സീസൺ ആവുമ്പോൾ ധോണിയുടെ പ്രായം 44ലേക്ക് എത്തും. 2026 ധോണിയുടെ അവസാന ഐപിഎൽ സീസണായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ സീസണിലും ഫിറ്റ്നസ് പ്രശ്നങ്ങൾ ധോണിയെ അലട്ടിയിരുന്നു. ബാറ്റിങ് ഓർഡറിൽ ധോണി താഴേക്ക് ഇറങ്ങുന്നതിന് എതിരെ കഴിഞ്ഞ സീസണിലും വിമർശനം ശക്തമായിരുന്നു.

Also Read: IND vs WI: വിൻഡിസിന്റെ ദയനീയ വീഴ്ച; ഇന്ത്യയുടെ കൂറ്റൻ ജയത്തിന് പ്രത്യേകതകളേറെ

ഐപിഎല്ലിൽ നിന്ന് വിരമിച്ചാലും ചെന്നൈ സൂപ്പർ കിങ്സിനൊപ്പം തന്നെ സപ്പോർട്ട് സ്റ്റാഫ് റോളിൽ ധോണി ഉണ്ടാകും എന്നാണ് സിഎസ്കെ ആരാധകരുടെ പ്രതീക്ഷ. ചെന്നൈ സൂപ്പർ കിങ്സ് എന്ന ടീമിനേക്കാൾ ധോണിയെയാണ് സിഎസ്കെ ആരാധകർ സ്നേഹിക്കുന്നത് എന്ന് പലവട്ടം വ്യക്തമായിട്ടുണ്ട്. ധോണിയുടെ ബാറ്റിങ് കാണുന്നതിനായി മറ്റ് ബാറ്റർമാർ ഔട്ട് ആവണം എന്ന് ഗ്യാലറിയിൽ നിന്ന് ഉറക്കെ വിളിച്ചു പറയുന്ന ചെന്നൈ സൂപ്പർ കിങ്സ് ആരാധകരും ഉണ്ട്.

Read More: രോഹിത്തിനെ വെട്ടി; ഗിൽ ഏകദിന ക്യാപ്റ്റൻ; കടുത്ത തീരുമാനവുമായി സെലക്ടർമാർ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: