/indian-express-malayalam/media/media_files/2025/10/04/india-vs-west-indies-test-2025-10-04-15-59-03.jpg)
Source: Indian Cricket Team, Instagram
india Vs West Indies Test: ന്യൂസിലൻഡിനെതിരെ സ്വന്തം മണ്ണിൽ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ വൈറ്റ് വൈഷ് ചെയ്യപ്പെട്ടതിന്റെ നാണക്കേടുണ്ടായിരുന്നു ഇന്ത്യക്ക്. എന്നാൽ ക്യാപ്റ്റൻസി ഏറ്റെടുത്തതിന് ശേഷമുള്ള സ്വന്തം മണ്ണിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയെ കൂറ്റൻ ജയത്തിലേക്ക് എത്തിച്ച് റെക്കോർഡിടുകയാണ് ശുഭ്മാൻ ഗിൽ. ഇന്നിങ്സിനും 140 റൺസിനുമാണ് വെസ്റ്റ് ഇൻഡീസിനെ അഹമ്മദാബാദിൽ ഇന്ത്യ വീഴ്ത്തിയത്. വെസ്റ്റ് ഇൻഡീസിനെതിരെ ടെസ്റ്റിലെ ഇന്ത്യയുടെ റൺസ് മാർജിനിലെ ഏറ്റവും വലിയ ജയമാണ് ഇത്. അത് മാത്രമല്ല ഈ ജയത്തിന്റെ പ്രത്യേകതകൾ...
ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ 184ാമത്തെ ജയമാണ് ഇത്. ഇതിൽ ഇന്ത്യക്ക് മുൻപിലുള്ളത് വെസ്റ്റ് ഇൻഡീസ് ആണ്. 185 ടെസ്റ്റ് ജയങ്ങളാണ് വെസ്റ്റ് ഇൻഡീസിന്റെ അക്കൗണ്ടിലുള്ളത്. എന്നാൽ ഈ ലിസ്റ്റിൽ 422 ജയങ്ങളോടെ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. 403 ജയങ്ങളോടെ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും.
അഹമ്മദാബാദിലെ ജയത്തോടെ മൂന്ന് ഫോർമാറ്റിലുമായി ഇന്ത്യയുടെ 921ാമത്തെ ജയമായി ഇത് മാറി.ഈ റെക്കോർഡിൽ ഇംഗ്ലണ്ടിനൊപ്പം ഇന്ത്യയെത്തി. ഇന്ത്യ ആദ്യ ടെസ്റ്റ് കളിക്കുന്നതിന് 55 വർഷം മുൻപേ ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം കളിക്കാൻ തുടങ്ങിയിരുന്നു. 25 ടെസ്റ്റുകൾ കളിച്ചതിന് ശേഷമാണ് ഇന്ത്യ തങ്ങളുടെ ചരിത്രത്തിലെ ആദ്യ ചരിത്ര ജയം തൊട്ടത്.
Also Read: രോഹിത്തിനെ വെട്ടി; ഗിൽ ഏകദിന ക്യാപ്റ്റൻ; കടുത്ത തീരുമാനവുമായി സെലക്ടർമാർ
ഏകദിനത്തിൽ 1066 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. അതിൽ 567 ജയങ്ങൾ ഇന്ത്യ നേടി. ഏകദിനത്തിലെ ജയങ്ങളിൽ ഓസ്ട്രേലിയയാണ് ഒന്നാമത്. 615 ഏകദിന ജയങ്ങൾ ആണ് ഓസ്ട്രേലിയയുടെ അക്കൗണ്ടിലുള്ളത്.
Also Read: 600 റൺസ്; ബാറ്റിങ് ശരാശരി 50; 2025 രാഹുലിന്റെ വർഷം; വമ്പൻ നേട്ടങ്ങൾ മുൻപിൽ
ട്വന്റി20 ക്രിക്കറ്റിലേക്ക് എത്തിയാൽ ഇന്ത്യയാണ് മുൻപിൽ നിൽക്കുന്നത്. 254 മത്സരങ്ങൾ കളിച്ചതിൽ 170 വിജയം നേടാൻ ഇന്ത്യക്കായി. ഒൻപതാം വട്ടം ഏഷ്യാ കപ്പ് കിരീടം നേടി ഇന്ത്യ ട്വന്റി20യിലെ തങ്ങളുട ആധിപത്യം സ്ഥാപിക്കുന്നു. പുരുഷന്മാരുടെ ട്വന്റി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ എന്ന നേട്ടത്തിൽ ഒന്നാം സ്ഥാനം പങ്കിടുകയാണ് ഇന്ത്യ. 2007ലും 2024ലും ഇന്ത്യ ട്വന്റി20 ലോകകപ്പിൽ മുത്തമിട്ടു.
Also Read: രാഷ്ട്രീയം മാറ്റിവെക്കൂ; കാണുമ്പോൾ സങ്കടം തോന്നുന്നു; ഡിവില്ലിയേഴ്സ്
അഹമ്മദാബാദ് ടെസ്റ്റിൽ 286 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡോടെ ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഇന്ത്യക്ക് മുൻപിൽ അലിക് അഥനേസേയാണ് വിൻഡിസിന് വേണ്ടി അൽപ്പമെങ്കിലും പൊരുതിയത്. 74 പന്തുകൾ നേരിട്ട താരം 38 റൺസ് എടുത്ത് മടങ്ങി. ഒന്നാം ഇന്നിങ്സിൽ​ സെഞ്ചുറിയും വെസ്റ്റ് ഇൻഡീസിന്റെ രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റും വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് കളിയിലെ താരം.
Read More: ഇന്ത്യൻ താരങ്ങളുടെ തൂക്കിയടി; 413 റൺസ് ചെയ്സ് ചെയ്ത ഓസ്ട്രേലിയ എയ്ക്ക് കൂറ്റൻ തോൽവി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.