scorecardresearch

600 റൺസ്; ബാറ്റിങ് ശരാശരി 50; 2025 രാഹുലിന്റെ വർഷം; വമ്പൻ നേട്ടങ്ങൾ മുൻപിൽ

India Vs West Indies Test KL Rahul: 2025ൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടിയ ബാറ്റർമാരിൽ രണ്ടാം സ്ഥാനത്താണ് രാഹുൽ. ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ആണ് ഒന്നാമത്.

India Vs West Indies Test KL Rahul: 2025ൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടിയ ബാറ്റർമാരിൽ രണ്ടാം സ്ഥാനത്താണ് രാഹുൽ. ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ആണ് ഒന്നാമത്.

author-image
Sports Desk
New Update
KL Rahul

KL Rahul

വെസ്റ്റ് ഇൻഡീസിന് എതിരായ അഹമ്മദാബാദ് ടെസ്റ്റിൽ അർധ ശതകം പിന്നിട്ടാണ് കെ എൽ രാഹുൽ ആദ്യ ദിനം അവസാനിപ്പിച്ചത്. യശസ്വിയേയും സായ് സുദർശനേയും ഇന്ത്യക്ക് ആദ്യ ദിനം നഷ്ടമായപ്പോൾ ക്ഷമയോടെ ക്രീസിൽ നിൽക്കുകയായിരുന്നു രാഹുൽ. 114 പന്തിൽ നിന്ന് 53 റൺസുമായാണ് രാഹുൽ പുറത്താവാതെ നിൽക്കുന്നത്. 2025 തന്റെ വർഷമാണ് എന്ന് അഹമ്മദാബാദിലെ ഇന്നിങ്സിലൂടെയും തെളിയിക്കുകയാണ് രാഹുൽ. 

Advertisment

2025ൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടിയ ബാറ്റർമാരിൽ രണ്ടാം സ്ഥാനത്താണ് രാഹുൽ. ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ആണ് ഒന്നാമത്. 2025ൽ റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് 600 റൺസ് ആണ് രാഹുൽ സ്കോർ ചെയ്തത്. ബാറ്റിങ് ശരാശരി 50.

Also Read: ഇന്ത്യൻ താരങ്ങളുടെ തൂക്കിയടി; 413 റൺസ് ചെയ്സ് ചെയ്ത ഓസ്ട്രേലിയ എയ്ക്ക് കൂറ്റൻ തോൽവി

ഇംഗ്ലണ്ട് പര്യടനത്തിൽ രണ്ട് സെഞ്ചുറിയും രണ്ട് അർധ ശതകവും രാഹുൽ കണ്ടെത്തിയിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിലെ അതേ ഫോം വെസ്റ്റ് ഇൻഡീസിനെതിരായ ഹോം ടെസ്റ്റ് പരമ്പരയിലും തുടരുകയാണ് രാഹുൽ. 101 പന്തുകൾ നേരിട്ടാണ് അഹമ്മദാബാദിൽ വെസ്റ്റ് ഇൻഡീസിന് എതിരെ രാഹുൽ അർധ ശതകം കണ്ടെത്തിയത്.

Advertisment

Also Read: പാക്കിസ്ഥാൻ കളിക്കാർക്ക് ഹസ്തദാനം നൽകരുത്; വനിതാ ലോകകപ്പ് ടീമിന് ബിസിസിഐ നിർദേശം

ഇംഗ്ലണ്ട് പര്യടനത്തിൽ 42,137, 2,55, 100, 39, 46, 90, 14, 7 എന്നിങ്ങനെയായിരുന്നു രാഹുലിന്റെ സ്കോറുകൾ. 2017ന് ശേഷം ഇത് ആദ്യമായാണ് രാഹുൽ ടെസ്റ്റിൽ ഒരു കലണ്ടർ വർഷം 600ന് മുകളിൽ റൺസ് സ്കോർ ചെയ്യുന്നത്. 2025ൽ ഇനിയും ഇന്ത്യക്ക് ടെസ്റ്റ് പരമ്പരകൾ ഉണ്ടെന്നിരിക്കെ റൺവേട്ട 700 കടത്താനുള്ള അവസരമാണ് രാഹുലിന് മുൻപിൽ നിൽക്കുന്നത്.

Also Read: ഒരു തെറ്റും ചെയ്തില്ല; ബിസിസിഐയോട് ഒരിക്കലും മാപ്പ് പറയില്ല: മൊഹ്സിൻ നഖ്വി

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര കഴിഞ്ഞാൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയും ഇന്ത്യ ടെസ്റ്റ് കളിക്കുന്നുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരെ അഹമ്മദാബാദിലെ അർധ ശതകം സെഞ്ചുറിയിലേക്ക് എത്തിക്കാൻ രാഹുലിന് സാധിച്ചാൽ 2016ന് ശേഷം രാഹുലിന്റെ ഇന്ത്യൻ മണ്ണിലെ ആദ്യ സെഞ്ചുറിയായി അത് മാറും. 10 ടെസ്റ്റ് സെഞ്ചുറികളാണ് രാഹുൽ നേടിയിട്ടുള്ളത്. അതിൽ 9 സെഞ്ചുറിയും വിദേശ മണ്ണിൽ നിന്നാണ്.

Read More: റാങ്കിങ്ങിൽ സഞ്ജുവിന്റെ തകർപ്പൻ മുന്നേറ്റം; ഗില്ലിനേയും മറികടന്നു

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: