/indian-express-malayalam/media/media_files/2025/08/20/sanju-samson-and-shubman-gill-2025-08-20-15-51-28.jpg)
Sanju Samson and Shubman Gill
Sanju Samson Twenty20 Ranking: ഏഷ്യാ കപ്പ് ഫൈനലിൽ ഉൾപ്പെടെ പുറത്തെടുത്ത ബാറ്റിങ് മികവിലൂടെ ഐസിസി ട്വന്റി20 റാങ്കിങ്ങിൽ വൻ മുന്നേറ്റം നടത്തി സഞ്ജു സാംസൺ. എട്ട് സ്ഥാനങ്ങൾ മുൻപിലേക്ക് കയറിയ സഞ്ജു ഇപ്പോൾ 31ാം റാങ്കിലാണ്. ഇന്ത്യയുടെ ട്വന്റി20 വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ റാങ്കിങ്ങിൽ സഞ്ജു മറികടന്നു എന്നതും ശ്രദ്ധേയമാണ്.
ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ഏഴ് മത്സരങ്ങളിൽ നാലെണ്ണത്തിലാണ് സഞ്ജുവിന് ബാറ്റ് ചെയ്യാനായത്. കരിയറിൽ ഇത്രനാളും കളിച്ചുവന്ന ബാറ്റിങ് പൊസിഷനിൽ നിന്ന് മാറേണ്ടി വന്നിട്ടും റൺസ് കണ്ടെത്താൻ സഞ്ജുവിനായി. ഇതാണ് ഇപ്പോൾ ഐസിസി റാങ്കിങ്ങിൽ എട്ട് സ്ഥാനം മുൻപോട്ട് കയറാൻ സഞ്ജുവിനെ തുണച്ചത്.
Also Read: മാച്ച് ഫീ സൈന്യത്തിനും പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും; ഹൃദയം തൊട്ട് സൂര്യ
568 റേറ്റിങ്ങോടെയാണ് സഞ്ജു 31ാം സ്ഥാനത്ത് നിൽക്കുന്നത്. 32ാം റാങ്കിങ്ങിൽ നിൽക്കുന്ന ശുഭ്മാൻ ഗില്ലിന് ഏഷ്യാ കപ്പ് കഴിഞ്ഞതിന് ശേഷം റാങ്കിങ്ങിൽ ഒരു മാറ്റവും വരുത്താനായില്ല. 564 ആണ് ശുഭ്മാൻ​ ഗില്ലിന്റെ റേറ്റിങ്.
Also Read: ചെക്ക് വാങ്ങി വലിച്ചെറിഞ്ഞ് പാക്കിസ്ഥാൻ ക്യാപ്റ്റൻ; കൂവലോടെ തിരിച്ചടിച്ച് ഇന്ത്യൻ ആരാധകർ
സഞ്ജുവിനെ ബാറ്റി ശുഭ്മാൻ ഗില്ലിനെ ഓപ്പണർ സ്ഥാനത്ത് കൊണ്ടുവന്നതിന് എതിരെ വലിയ വിമർശനം ഉയർന്നിരുന്നു. എന്നാൽ ഏത് പൊസിഷനിലും കളിക്കാൻ തയ്യാറാണ് എന്നാണ് സഞ്ജു വ്യക്തമാക്കിയത്.
Also Read: കളിക്കാൻ ഇറങ്ങിയത് ലാലേട്ടന്റെ ആറ്റിറ്റ്യൂഡിൽ; കലാശപ്പോരിലെ തന്ത്രം പറഞ്ഞ് സഞ്ജു
ഐസിസി ട്വന്റ20 ബാറ്റിങ് റാങ്കിങ്ങിലേക്ക് വരുമ്പോൾ അഭിഷേക് ശർമ തന്നെയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 926 എന്ന കരിയർ ബെസ്റ്റ് റേറ്റിങ് ആണ് അഭിഷേകിന് ഇപ്പോഴുള്ളത്. തിലക് വർമ മൂന്നാം സ്ഥാനത്തെത്തി. ഇന്ത്യയുടെ ട്വന്റി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് രണ്ട് സ്ഥാനം താഴേക്ക് ഇറങ്ങി എട്ടാം സ്ഥാനത്തായി. ഏഷ്യാ കപ്പിൽ സ്ഥിരതയാർന്ന പ്രകടനം സൂര്യയിൽ നിന്ന് വന്നിരുന്നില്ല.
Read More: കിരീടം വാങ്ങാതെ ഇന്ത്യയുടെ ആഘോഷം; എത്രയും വേഗം ട്രോഫി തിരികെ നൽകണം എന്ന് നഖ്വിയോട് ബിസിസിഐ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.