scorecardresearch

കളിക്കാൻ ഇറങ്ങിയത് ലാലേട്ടന്റെ ആറ്റിറ്റ്യൂഡിൽ; കലാശപ്പോരിലെ തന്ത്രം പറഞ്ഞ് സഞ്ജു

Sanju Samson Asia Cup 2025: ക്യാപ്റ്റനും കോച്ചും ആവശ്യപ്പെടുന്ന റോള്‍ എന്താണോ അത് ചെയ്യുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്. ആ കാര്യം മനസിൽ ഉറപ്പിച്ചു കഴിഞ്ഞാൽ പിന്നെ പ്രശ്നമില്ല

Sanju Samson Asia Cup 2025: ക്യാപ്റ്റനും കോച്ചും ആവശ്യപ്പെടുന്ന റോള്‍ എന്താണോ അത് ചെയ്യുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്. ആ കാര്യം മനസിൽ ഉറപ്പിച്ചു കഴിഞ്ഞാൽ പിന്നെ പ്രശ്നമില്ല

author-image
Sports Desk
New Update
Sanju Samson Wicket Keeping

Photograph: (Source: Indian Cricket Team, Instagram)

ഏഷ്യാ കപ്പിൽ ക്രീസിലേക്ക് ഇറങ്ങിയത് ലാലേട്ടന്റെ ആറ്റിറ്റ്യൂഡിലാണ് എന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഏഷ്യ കപ്പിൽ നേരിടേണ്ടി വന്ന സമ്മർദ്ദങ്ങളെ അവസരങ്ങളായാണ് കണ്ടത്. സമ്മർദങ്ങളെ അതിജീവിക്കാനുള്ള പരിശീലനം ലഭിച്ചിട്ടുണ്ട് എന്നും സഞ്ജു പറഞ്ഞു. 

Advertisment

ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ ഞാൻ തയ്യാറായിരുന്നു എന്നും സഞ്ജു ഷാർജ സക്സസ് പോയന്‍റ് കോളജിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മാധ്യമങ്ങളോട് പറഞ്ഞു. ക്യാപ്റ്റനും കോച്ചും ആവശ്യപ്പെടുന്ന റോള്‍ എന്താണോ അത് ചെയ്യുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്. ആ കാര്യം മനസിൽ  ഉറപ്പിച്ചു കഴിഞ്ഞാൽ പിന്നെ പ്രശ്നമില്ല എന്നും സഞ്ജു. 

Also Read: ചെക്ക് വാങ്ങി വലിച്ചെറിഞ്ഞ് പാക്കിസ്ഥാൻ ക്യാപ്റ്റൻ; കൂവലോടെ തിരിച്ചടിച്ച് ഇന്ത്യൻ ആരാധകർ

"ആരാധകരിൽ നിന്ന് ലഭിക്കുന്ന പിന്തുണയിൽ വലിയ സന്തോഷമുണ്ട്. ഏഷ്യാ കപ്പില്‍ നന്നായി കളിക്കാന്‍ കഴിഞ്ഞു എന്നാണ് കരുതുന്നത്.പാക്കിസ്ഥാനെതിരെ കലാശപ്പോരിൽ തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായി.ആ സമയം പതിയെ കളിച്ച് കൂട്ടുകെട്ടുണ്ടാക്കാനാണ് ഡ്രസ്സിങ് റൂമിൽ നിന്ന് ലഭിച്ച നിർദേശം. അതാണ് ചെയ്തത്."

Also Read: മാച്ച് ഫീ സൈന്യത്തിനും പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും; ഹൃദയം തൊട്ട് സൂര്യ

ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ഏഴ് മത്സരങ്ങളിൽ നാല് കളിയിലാണ് സഞ്ജുവിന് ബാറ്റ് ചെയ്യാനായത്. ഫൈനലില്‍ 21 പന്തില്‍ 24 റണ്‍സ് ആണ് സഞ്ജു എടുത്തത്. തിലക് വര്‍മക്കൊപ്പം സഞ്ജു 57 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയത് നിർണായകായിരുന്നു. ഒമാനെതിരെ സഞ്ജു അര്‍ധ സെഞ്ചുറി നേടി കളിയിലെ താരവുമായിരുന്നു. 

Read More: കിരീടം വാങ്ങാതെ ഇന്ത്യയുടെ ആഘോഷം; എത്രയും വേഗം ട്രോഫി തിരികെ നൽകണം എന്ന് നഖ്വിയോട് ബിസിസിഐ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: