scorecardresearch

മാച്ച് ഫീ സൈന്യത്തിനും പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും; ഹൃദയം തൊട്ട് സൂര്യ

Suryakumar Yadav Asia Cup Trophy Controversy: എന്റെ ട്രോഫികൾ എന്റെ ഡ്രസ്സിങ് റൂമിൽ ഇരിക്കുന്നുണ്ട്. ആ 14 പേരും എന്റെ ഒപ്പമുണ്ട്. അതാണ് യഥാർഥ ട്രോഫികൾ

Suryakumar Yadav Asia Cup Trophy Controversy: എന്റെ ട്രോഫികൾ എന്റെ ഡ്രസ്സിങ് റൂമിൽ ഇരിക്കുന്നുണ്ട്. ആ 14 പേരും എന്റെ ഒപ്പമുണ്ട്. അതാണ് യഥാർഥ ട്രോഫികൾ

author-image
Sports Desk
New Update
Suryakumar Yadav and Gautam Gambhir Asia Cup Trophy

Photograph: (Source: X)

ഇന്ത്യയെ ഏഷ്യാ കപ്പ് ചാംപ്യന്മാരാക്കിയതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സംസാരിച്ചത് നിലപാടിൽ ഒരു മയവും വരുത്താതെ. തന്റെ മാർച്ച് ഫീ തുക മുഴുവൻ ഇന്ത്യൻ സൈന്യത്തിന് നൽകുമെന്നും സൂര്യകുമാർ യാദവ് പ്രഖ്യാപിച്ചതായാണ് റിപ്പോർട്ടുകൾ. 

Advertisment

കലാശപ്പോരിന് പിന്നാലെയുള്ള വാർത്താ സമ്മേളനത്തിൽ സൂര്യകുമാർ യാദവ് പങ്കെടുത്തു. സ്വാഭാവികമായും കിരീടം നഖ്വിയുടെ കൈകളിൽ നിന്ന് സ്വീകരിക്കാത്തതിനെ ചൊല്ലി ചോദ്യം ഉയർന്നു. സൂര്യകുമാർ യാദവിന്റെ മറുപടി ഇങ്ങനെ, "ഇങ്ങനെ ഒന്ന് ഞാൻ ഒരിക്കലും ഇതിന് മുൻപ് കണ്ടിട്ടില്ല, ഞാൻ കളിക്കാൻ തുടങ്ങിയതിന് ശേഷം, ഞാൻ ക്രിക്കറ്റ് പിന്തുടരാൻ തുടങ്ങിയതിന് ശേഷം. ചാംപ്യൻ ടീമിന് ട്രോഫി നിഷേധിച്ചിരിക്കുന്നു. അതും പൊരുതി നേടിയ ട്രോഫി."

Also Read: ഏഷ്യയിലെ രാജാക്കന്മാരായി ഇന്ത്യ; പാക്കിസ്ഥാന്റെ ചിറകരിഞ്ഞത് തിലകിന്റെ തോളിലേറി

"സെപ്തംബർ നാല് മുതൽ ഞങ്ങൾ ഇവിടെയുണ്ട്. ഇന്ന് അവസാന മത്സരം കളിച്ചു. എളുപ്പമായിരുന്നില്ല ഈ ജയങ്ങൾ. രണ്ട് ദിവസത്തിന്റെ ഇടവേളയിൽ രണ്ട് മത്സരങ്ങൾ. ഞങ്ങൾ ട്രോഫി അർഹിക്കുന്നു. അതിൽ കൂടുതലൊന്നും എനിക്ക് പറയാനാവില്ല. കിരീടത്തെ കുറിച്ച് നിങ്ങൾ എന്നോട് പറഞ്ഞാൽ, എന്റെ ട്രോഫികൾ എന്റെ ഡ്രസ്സിങ് റൂമിൽ ഇരിക്കുന്നുണ്ട്. ആ 14 പേരും എന്റെ ഒപ്പമുണ്ട്. എല്ലാ സപ്പോർട്ട് സ്റ്റാഫും എനിക്കൊപ്പമുണ്ട്. അതാണ് യഥാർഥ ട്രോഫികൾ."

Advertisment

Also Read: മൂന്നാം സീമറുടെ അഭാവത്തിൽ സ്പിന്നർമാരെ നേരത്തെ ഇറക്കി; അതോടെ ചീട്ടുകൊട്ടാരമായി പാക്കിസ്ഥാൻ; india Vs Pakistan Asia Cup Final

"ഏഷ്യാ കപ്പിലെ ഈ യാത്രയിൽ എന്റെ കളിക്കാരുടെ ഏറ്റവും വലിയ ആരാധകൻ ഞാനായിരുന്നു. ഇവിടെ എത്തി ഞങ്ങൾ ഒരുക്കങ്ങൾ തുടങ്ങി. അന്ന് മുതലുള്ള നല്ല നിമിഷങ്ങൾ എന്നും എന്റെയുള്ളിൽ ഉണ്ടാവും. ഈ ജയം ഒരുപാട് പ്രധാനപ്പെട്ടതാണ്. മത്സരം കഴിഞ്ഞതിന് ശേഷം ബിഗ് സ്ക്രീനിൽ ഇന്ത്യ ഏഷ്യാ കപ്പ് ചാംപ്യൻസ് 2025 എന്ന് എഴുതി കാണിച്ചു. അതിൽ കൂടുതൽ എന്താണ് വേണ്ടത്, സൂര്യകുമാർ യാദവ് പറഞ്ഞു.

Also Read: 'ഫീൽഡിങ് കോച്ച് എന്താണ് ചെയ്യുന്നത്'; ക്യാച്ച് കളയുന്നതിൽ ഇന്ത്യൻ ടീം മാനേജ്മെന്റിനെ വിമർശിച്ച് അമിത് മിശ്ര 

ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ മത്സരത്തിൽ സൂര്യകുമാർ യാദവ് സൽമാൻ അലിക്ക് ഹസ്തദാനം നൽകാൻ തയ്യാറാവാതിരുന്നത് മുതലാണ് വിവാദങ്ങൾ തുടങ്ങിയത്. നാടകീയ സംഭവങ്ങൾക്കൊടുവിൽ ചാംപ്യന്മാരായ ടീം ട്രോഫിയില്ലാതെ മടങ്ങുന്ന കാഴ്ചയും ക്രിക്കറ്റ് ലോകത്തിന് കാണേണ്ടി വന്നു.

Read More: പഹൽഗാം ഓർമിപ്പിച്ചുള്ള വാക്കുകൾ; സൂര്യക്കെതിരെ ഐസിസി നടപടി

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: