scorecardresearch

മൂന്നാം സീമറുടെ അഭാവത്തിൽ സ്പിന്നർമാരെ നേരത്തെ ഇറക്കി; അതോടെ ചീട്ടുകൊട്ടാരമായി പാക്കിസ്ഥാൻ; India Vs Pakistan Asia Cup Final

India Vs Pakistan Asia Cup Final 2025: പാക്കിസ്ഥാൻ നിരയിൽ മൂന്ന് ബാറ്റർമാർ മാത്രമാണ് സ്കോർ രണ്ടക്കം കടത്തിയത്. 38 പന്തിൽ നിന്ന് 57 റൺസ് അടിച്ചെടുത്ത ഫർഹാൻ ആണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ

India Vs Pakistan Asia Cup Final 2025: പാക്കിസ്ഥാൻ നിരയിൽ മൂന്ന് ബാറ്റർമാർ മാത്രമാണ് സ്കോർ രണ്ടക്കം കടത്തിയത്. 38 പന്തിൽ നിന്ന് 57 റൺസ് അടിച്ചെടുത്ത ഫർഹാൻ ആണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ

author-image
Sports Desk
New Update
PAK vs IND Asia Cup Final

Photograph: (Source: Indian Cricket Team, Instagram)

india Vs Pakistan Asia Cup Final: ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യക്ക് മുൻപിൽ പൊരുതാൻ പോലും നിൽക്കാതെ തകർന്നടിഞ്ഞ് വീണ് പാക്കിസ്ഥാൻ ബാറ്റർമാർ. 33 റൺസിനിടയിൽ പാക്കിസ്ഥാന്റെ 9 വിക്കറ്റുകളാണ് വീണത്. ഓപ്പണർമാർ മടങ്ങിയതിന് പിന്നാലെ പാക്കിസ്ഥാൻ ബാറ്റർമാർക്ക് പിന്നെ പിടിച്ചുനിൽക്കാനായില്ല. ഒരു ഓവറിൽ മൂന്ന് വിക്കറ്റ് ആണ് കുൽദീപ് മാജിക്കിൽ വീണത്. ഏഷ്യാ കപ്പിൽ പാക്കിസ്ഥാൻ ചീട്ടുകൊട്ടാരം പോലെ തകർന്നത് ഇന്ത്യയുടെ സ്പിൻ ത്രയത്തിന് മുൻപിൽ.

Advertisment

പാക്കിസ്ഥാൻ 10 വിക്കറ്റിൽ എട്ട് വിക്കറ്റും പിഴുതത് ഇന്ത്യയുടെ സ്പിന്നർമാരാണ്. കുൽദീപ് യാദവ് നാല് വിക്കറ്റും വരുൺ ചക്രവർത്തി, അക്ഷർ പട്ടേൽ, ബുമ്ര എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. നാല് ഓവറിൽ 30 റൺസ് വഴങ്ങിയാണ് കുൽദീപ് നാല് വിക്കറ്റ് പിഴുതത്. 

Also Read: കിരീടം പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രിയിൽ നിന്ന് ഇന്ത്യ സ്വീകരിക്കുമോ? ബിസിസിഐ തീരുമാനം വൈകുന്നു

Advertisment

പാക്കിസ്ഥാൻ നിരയിൽ മൂന്ന് ബാറ്റർമാർ മാത്രമാണ് സ്കോർ രണ്ടക്കം കടത്തിയത്. 38 പന്തിൽ നിന്ന് 57 റൺസ് അടിച്ചെടുത്ത ഫർഹാൻ ആണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. ഫഖർ സമൻ 35 പന്തിൽ നിന്ന് 46 റൺസും സ്കോർ ചെയ്തു. ഫർഹാനെ മടക്കി കുൽദീപ് യാദവ് ആണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പാക്കിസ്ഥാന്റെ ആദ്യ ആറ് ബാറ്റർമാരേയും മടക്കിയത് ഇന്ത്യയുടെ സ്പിന്നർമാരാണ്.

Also Read: 'ഫീൽഡിങ് കോച്ച് എന്താണ് ചെയ്യുന്നത്'; ക്യാച്ച് കളയുന്നതിൽ ഇന്ത്യൻ ടീം മാനേജ്മെന്റിനെ വിമർശിച്ച് അമിത് മിശ്ര 

113-1 എന്ന നിലയിൽ നിന്നാണ് പാക്കിസ്ഥാൻ 146ന് പുറത്തായത്. പവർപ്ലേയിൽ ഇവർ 45 റൺസ് കണ്ടെത്തിയിരുന്നു. ഒരു മൂന്നാം സീമറുടെ അഭാവത്തെ തുടർന്ന് ഇന്ത്യക്ക് സ്പിൻ ത്രയത്തെ പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ ഇറക്കേണ്ടി വന്നു. സ്പിന്നർമാരുടെ ആദ്യ ഓവറുകളിൽ പാക് ഓപ്പണർമാർ പോസിറ്റീവായി ബാറ്റ് വീശി. 81 റൺസിൽ നിൽക്കുമ്പോഴാണ് പാക്കിസ്ഥാന്റെ ആദ്യ വിക്കറ്റ് ഇന്ത്യക്ക് വീഴ്ത്താനായത്. പിന്നെ മത്സരത്തിന്റെ ഗതി തിരിച്ച സ്പിന്നർമാർ പാക്കിസ്ഥാന്റെ മധ്യനിരയെ നിലയുറപ്പിക്കാൻ അനുവദിക്കാതെ മടക്കി. 

Read More: പഹൽഗാം ഓർമിപ്പിച്ചുള്ള വാക്കുകൾ; സൂര്യക്കെതിരെ ഐസിസി നടപടി

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: