scorecardresearch

പഹൽഗാം ഓർമിപ്പിച്ചുള്ള വാക്കുകൾ; സൂര്യക്കെതിരെ ഐസിസി നടപടി

India Vs Pakistan Asia Cup 2025: മാച്ച് ഫീയുടെ 30% സൂര്യകുമാറിന് പിഴയായി വിധിച്ചിരിക്കുന്നത് എന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. സൂര്യക്കെതിരായ ഐസിസി വിധിക്കെതിരെ ഇന്ത്യ അപ്പീൽ നൽകി

India Vs Pakistan Asia Cup 2025: മാച്ച് ഫീയുടെ 30% സൂര്യകുമാറിന് പിഴയായി വിധിച്ചിരിക്കുന്നത് എന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. സൂര്യക്കെതിരായ ഐസിസി വിധിക്കെതിരെ ഇന്ത്യ അപ്പീൽ നൽകി

author-image
Sports Desk
New Update
Suryakumar Yadav India Vs Pakistan Asia Cup

Photograph: (Source: Screengrab)

പാക്കിസ്ഥാനെതിരായ മത്സരത്തിന് പിന്നാലെ നടന്ന വാർത്താ സമ്മേളനത്തിൽ പഹൽഗാം ആക്രമണത്തെ കുറിച്ച് പരാമർശിച്ച ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് എതിരെ ഐസിസിയുടെ നടപടി. പാക്കിസ്ഥാനെതിരായ ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ജയം പഹൽഗാം ആക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് സമർപ്പിക്കുന്നതായി സൂര്യകുമാർ യാദവ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഐസിസി നടപടി എന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 

Advertisment

സൂര്യകുമാർ യാദവിന്റെ പരാമർശത്തിന് എതിരെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയിൽ സൂര്യകുമാർ യാദവിൽ നിന്ന് ഐസിസി പാനൽ‌ വിശദീകരണം തേടി. മാച്ച് ഫീയുടെ 30% സൂര്യകുമാറിന് പിഴയായി വിധിച്ചിരിക്കുന്നത് എന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. സൂര്യക്കെതിരായ ഐസിസി വിധിക്കെതിരെ ഇന്ത്യ അപ്പീൽ നൽകിയതായും പിടിഐയുടെ റിപ്പോർട്ടിൽ പറയുന്നു.

Also Read: സഞ്ജുവിനേറ്റ തിരിച്ചടിക്ക് കാരണം വൈഭവും? ഐപിഎല്ലിലെ പ്രഭാവം ഉലഞ്ഞതിന്റെ പ്രത്യാഘാതം

Advertisment

രാഷ്ട്രീയമായി ബന്ധപ്പെട്ട പ്രതികരണങ്ങളിൽ നിന്ന് വിട്ട് നില്‍ക്കണമെന്ന് സൂര്യകുമാര്‍ യാദവിനോട് മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്സണ്‍ നിർദേശം നൽകിയിരുന്നു. എന്നാൽ പഹൽഗാമിനെ കുറിച്ച് പറയാതിരിക്കാൻ ഇന്ത്യൻ ക്യാപ്റ്റനായില്ല. പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും ഇന്ത്യന്‍ സേനയ്ക്കുമായി ഈ ജയം സമര്‍പ്പിക്കുകയാണെന്ന് സൂര്യ പറഞ്ഞു.

Also Read: 'സഞ്ജു മോഹൻലാൽ സാംസൺ'; ലാലേട്ടനുമായി താരതമ്യം ചെയ്ത് മാസ് മറുപടി

സൂര്യകുമാർ യാദവിന്റെ വിശദീകരണം കേട്ട ശേഷമാണ് ഐസിസി നടപടിയെടുത്തിരിക്കുന്നത്. സൂര്യകുമാർ യാദവിനെതിരെ രണ്ട് പരാതികൾ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നൽകിയതായി മാച്ച് റഫറി ഇന്ത്യൻ ടീം മാനേജ്മെന്റിനെ അറിയിച്ചിരുന്നു. സൂര്യക്കെതിരെ തെളിവുകളും പാക്കിസ്ഥാൻ ഐസിസിക്ക് നൽകി.

Read More: ഫൈനലിൽ മറുപടി പറയാം; സൂര്യകുമാർ യാദവിനെ വെല്ലുവിളിച്ച് ഷഹീൻ അഫ്രീദി

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: