scorecardresearch

കിരീടം വാങ്ങാതെ ഇന്ത്യയുടെ ആഘോഷം; എത്രയും വേഗം ട്രോഫി തിരികെ നൽകണം എന്ന് നഖ്വിയോട് ബിസിസിഐ

India Vs Pakistan Asia Cup Final controversy: നഖ്വിയിൽ നിന്ന് 15 അടിയോളം മാറി നിന്ന ഇന്ത്യൻ താരങ്ങൾ ട്രോഫി സ്വീകരിക്കാൻ മുൻപോട്ട് വന്നില്ല. നഖ്വിയെ കണ്ടതോടെ ഇന്ത്യൻ ആരാധകർ ഗ്യാലറിയിൽ നിന്ന് ഭാരത് മാതാ കി ജയ് വിളിക്കുകയും ചെയ്തു

India Vs Pakistan Asia Cup Final controversy: നഖ്വിയിൽ നിന്ന് 15 അടിയോളം മാറി നിന്ന ഇന്ത്യൻ താരങ്ങൾ ട്രോഫി സ്വീകരിക്കാൻ മുൻപോട്ട് വന്നില്ല. നഖ്വിയെ കണ്ടതോടെ ഇന്ത്യൻ ആരാധകർ ഗ്യാലറിയിൽ നിന്ന് ഭാരത് മാതാ കി ജയ് വിളിക്കുകയും ചെയ്തു

author-image
Sports Desk
New Update
Indian Team Trophy Celebration Without Trophy

India Vs Pakistan Asia Cup Final 2025 (Source: X)

IND vs PAK Final Trophy Controversy:14 ദിവസത്തിനിടയിൽ മൂന്നാം വട്ടവും ചിരവൈരികളായ പാക്കിസ്ഥാനെ തകർത്ത് ഏഷ്യൻ വൻകരയുടെ ചാംപ്യന്മാരായതിന്റെ ആവേശത്തിലാണ് ഇന്ത്യ. എന്നാൽ ഫൈനൽ ജയിച്ച് ഒൻപതാം വട്ടം ചാംപ്യന്മാരായിട്ടും ഇന്ത്യ കിരീടം ഇല്ലാതെയാണ് ആഘോഷിച്ചത്. ഒരുപക്ഷേ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഫൈനൽ ജയിച്ചിട്ടും ടീമിന് കിരീടം ലഭിക്കാതിരിക്കുന്നത്. എസിസി ചെയർമാനും പാക്കിസ്ഥാൻ്ക്രിക്കറ്റ് ബോർഡ് തലവനുമായ മൊഹ്സിൻ നഖ്വിയിൽനിന്ന് ട്രോഫി സ്വീകരിക്കില്ല എന്ന് നിലപാടിൽ ഇന്ത്യ ഉറച്ച് നിന്നു. വിജയിച്ച ടീമിന് ട്രോഫി കൈമാറുക താനായിരിക്കും എന്ന് പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി കൂടിയായ നഖ്വി വ്യക്തമാക്കിയതോടെ ഇന്ത്യ ട്രോഫി വേണ്ടെന്ന് വെച്ചു.

Advertisment

പാക്കിസ്ഥാനെതിരെ ഇന്ത്യൻ താരങ്ങൾ ഹസ്തദാനം നൽകാതിരുന്ന സംഭവത്തിൽ ഇന്ത്യയ്‌ക്കെതിരെ ഐസിസിയിൽ പരാതി നൽകിയത് നഖ്വിയാണ്. അവസാന ഓവർ വരെ നീണ്ട ത്രില്ലറിൽ പാക്കിസ്ഥാനെ ഇന്ത്യ തോൽപ്പിച്ചതിന് ശേഷം ഏറെ വൈകിയാണ് സമ്മാനദാനച്ചടങ്ങ് നടന്നത്. സമ്മാനദാന ചടങ്ങ് വൈകിയിട്ടും ഇന്ത്യൻ ആരാധകർ സ്റ്റേഡിയത്തിൽ തന്നെ തുടർന്ന് ഇന്ത്യ കിരീടം ഉയർത്തി ജയം ആഘോഷിക്കുന്നത് കാണാൻ കാത്തിരുന്നിരുന്നു. സമ്മാനദാന ചടങ്ങിൽ സംസാരിക്കാൻ എത്തിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലിക്ക് നേരെ ഇന്ത്യൻ ആരാധകർ കൂവുകയും ചെയ്തു.

Also Read: ഏഷ്യയിലെ രാജാക്കന്മാരായി ഇന്ത്യ; പാക്കിസ്ഥാന്റെ ചിറകരിഞ്ഞത് തിലകിന്റെ തോളിലേറി

സമ്മാനദാനചടങ്ങിന്റെ സമയം നഖ്വിയിൽ നിന്ന് 15 അടിയോളം മാറി നിന്ന ഇന്ത്യൻ താരങ്ങൾ ട്രോഫി സ്വീകരിക്കാൻ മുൻപോട്ട് വന്നില്ല. നഖ്വിയെ കണ്ടതോടെ ഇന്ത്യൻ ആരാധകർ ഗ്യാലറിയിൽ നിന്ന് ഭാരത് മാതാ കി ജയ് വിളിക്കുകയും ചെയ്തു. കിരീടവും മെഡലുകളും തിരിച്ചു നൽകണം എന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവൻ മൊഹ്സിൻ നഖ്വിയോട് നിർദേശിച്ചു. ഇന്ത്യ ജയിച്ച കിരീടവുമായി നഖ്വിപോയതായി ഇന്ത്യ ആരോപിക്കുന്നു. കിരീടം തിരികെ ലഭിക്കാനായി ഐസിസിക്ക് പരാതി നൽകാനാണ് ബിസിസിഐ തീരുമാനം.

Also Read: മൂന്നാം സീമറുടെ അഭാവത്തിൽ സ്പിന്നർമാരെ നേരത്തെ ഇറക്കി; അതോടെ ചീട്ടുകൊട്ടാരമായി പാക്കിസ്ഥാൻ; india Vs Pakistan Asia Cup Final

ഹാരിസ് റൗഫും ഫര്‍ഹാനും സൂപ്പർ ഫോർ മത്സരത്തിനിടയിൽ നടത്തിയ പ്രകോപനപരമായ ആംഗ്യങ്ങള്‍ പിന്തുണച്ച് നഖ്വി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതും ഇന്ത്യയെ പ്രകോപിപ്പിച്ചു. പോര്‍ച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ 'ഫൈറ്റര്‍ ജെറ്റ്' ആംഗ്യത്തിന്റെ സ്ലോ മോഷന്‍ വീഡിയോ പങ്കുവെച്ചായിരുന്നു നഖ്‌വിയുടെ പ്രകോപണം.

Also Read: 'ഫീൽഡിങ് കോച്ച് എന്താണ് ചെയ്യുന്നത്'; ക്യാച്ച് കളയുന്നതിൽ ഇന്ത്യൻ ടീം മാനേജ്മെന്റിനെ വിമർശിച്ച് അമിത് മിശ്ര 

ഒരു വിമാനം പെട്ടെന്ന് തകരുന്നതായി റൊണാള്‍ഡോ ആംഗ്യം കാണിക്കുന്നതാണ് നഖ്‌വി പങ്കുവെച്ച വീഡിയോയില്‍ ഉള്ളത്. ഇന്ത്യയ്‌ക്കെതിരായ സൂപ്പർ ഫോർ മത്സരത്തിനിടെ ഹാരിസ് റൗഫും ഇത്തരത്തില്‍ വിമാനം തകരുന്നതായുള്ള ആംഗ്യം കാണിച്ചിരുന്നു. ഇതിന് ഫൈനലിൽ ബുമ്ര മറുപടി നൽകുകയും ചെയ്തു.

Read More: പഹൽഗാം ഓർമിപ്പിച്ചുള്ള വാക്കുകൾ; സൂര്യക്കെതിരെ ഐസിസി നടപടി

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: