scorecardresearch

ഇന്ത്യൻ താരങ്ങളുടെ തൂക്കിയടി; 413 റൺസ് ചെയ്സ് ചെയ്ത ഓസ്ട്രേലിയ എയ്ക്ക് കൂറ്റൻ തോൽവി

India A beat Australia A: ശ്രേയസിന്റേയും പ്രിയാൻഷിന്റേയും വെടിക്കെട്ടിന് പുറമെ പ്രഭ്‌സിമ്രാന്‍ സിംഗ്, റിയാന്‍ പരാഗ്, ആയുഷ് ബദോനി എന്നിവര്‍ അര്‍ധ ശതകം കണ്ടെത്തി

India A beat Australia A: ശ്രേയസിന്റേയും പ്രിയാൻഷിന്റേയും വെടിക്കെട്ടിന് പുറമെ പ്രഭ്‌സിമ്രാന്‍ സിംഗ്, റിയാന്‍ പരാഗ്, ആയുഷ് ബദോനി എന്നിവര്‍ അര്‍ധ ശതകം കണ്ടെത്തി

author-image
Sports Desk
New Update
Shreyas Iyer Scored Half Century In Nagpur

(ഫയൽ ഫോട്ടോ)

ഒന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ എയ്‌ക്കെതിരെ  ഇന്ത്യ എയ്ക്ക് കൂറ്റന്‍ ജയം. 171 റണ്‍സിനാണ് ഇന്ത്യ എ ജയം പിടിച്ചത്. 413 എന്ന പടുകൂറ്റൻ വിജയ ലക്ഷ്യമാണ് ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ എയ്ക്ക് മുൻപിൽ വെച്ചത്. 110 റൺസ് എടുത്ത ശ്രേയ്‌സ് അയ്യരുടേയും ഐപിഎല്ലിലെ മിന്നും ഫോം തുടർന്ന പ്രിയാന്‍ഷ് ആര്യയുടേയും  സെഞ്ചുറികളാണ് കൂറ്റന്‍ സ്‌കോറിലേക്കും കൂറ്റൻ ജയത്തിലേക്കും ഇന്ത്യ എയെ എത്തിച്ചത്. 

Advertisment

കൂറ്റൻ വിജയ ലക്ഷ്യം ചെയ്സ് ചെയ്ത് ഇറങ്ങിയ ഓസ്ട്രേലിയ എ 33.1 ഓവറില്‍ 242ന് ഓൾഔട്ടായി.ഇന്ത്യ എയ്ക്ക് വേണ്ടി നിശാന്ത് സിന്ധു നാല് വിക്കറ്റ് നേടി. മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുൻപിലെത്തി. ശ്രേയസിന്റേയും പ്രിയാൻഷിന്റേയും വെടിക്കെട്ടിന് പുറമെ പ്രഭ്‌സിമ്രാന്‍ സിംഗ്, റിയാന്‍ പരാഗ്, ആയുഷ് ബദോനി എന്നിവര്‍ അര്‍ധ ശതകം കണ്ടെത്തി. 

Also Read: മാച്ച് ഫീ സൈന്യത്തിനും പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും; ഹൃദയം തൊട്ട് സൂര്യ

ഓപ്പണർമാർ ഇന്ത്യ എയ്ക്ക് വേണ്ടി 135 റണ്‍സാണ് കൂട്ടിചേര്‍ത്തത്.  42 പന്തിൽ നിന്ന്  67 റണ്‍സ് നേടിയ പരാഗിന്റെ ബാറ്റിങ്ങും ഇന്ത്യ എയെ സ്കോർ 400 കടത്താൻ തുണച്ചു. നാല് സിക്‌സും 12 ഫോറും ആണ് ശ്രേയസിന്റെ ബാറ്റിൽ നിന്ന് വന്നത്. ഇതോടെ ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ശ്രേയസ് ഇടംപിടിക്കും എന്ന് ഉറപ്പായി കഴിഞ്ഞു. 

Advertisment

Also Read: ചെക്ക് വാങ്ങി വലിച്ചെറിഞ്ഞ് പാക്കിസ്ഥാൻ ക്യാപ്റ്റൻ; കൂവലോടെ തിരിച്ചടിച്ച് ഇന്ത്യൻ ആരാധകർ

നിശാന്തിന് പുറമെ ഇന്ത്യക്കായി രവി ബിഷ്‌ണോയ് രണ്ട് വിക്കറ്റ് പിഴുതു.ഓസീസ് നിരയില്‍ മെക്കന്‍സി ഹാര്‍വി, വില്‍ സതര്‍ലാന്‍ഡ് എന്നിവര്‍ അര്‍ധ ശതകം കണ്ടെത്തി. ഇവരെ കൂടാതെ മൂന്ന് ഓസീസ് എ താരങ്ങളാണ് സ്കോർ രണ്ടക്കം കടത്തിയത്. 

Read More: കിരീടം വാങ്ങാതെ ഇന്ത്യയുടെ ആഘോഷം; എത്രയും വേഗം ട്രോഫി തിരികെ നൽകണം എന്ന് നഖ്വിയോട് ബിസിസിഐ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: