/indian-express-malayalam/media/media_files/2025/10/01/india-women-cricket-team-2025-10-01-21-01-53.jpg)
Source: Instagram
Handshake Controversy: ഏഷ്യാ കപ്പിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക് ഹസ്തദാനം നൽകാൻ ഇന്ത്യ തയ്യാറാവാതിരുന്നത് വലിയ വിവാദമാണ് സൃഷ്ടിച്ചത്. എന്നാൽ ആ നിലപാടിൽ ഇന്ത്യ ഉറച്ച് നിന്നു. ആ വിവാദങ്ങളുടെ അലയൊലി ഇതുവരെ കെട്ടടങ്ങിയിട്ടില്ല. എന്നാൽ വനിതാ ഏകദിന ലോകകപ്പിൽ കളിക്കുന്ന ഇന്ത്യൻ ടീമിനോടും പാക്കിസ്ഥാൻ കളിക്കാർക്ക് ഹസ്തദാനം നൽകേണ്ടതില്ല എന്ന് നിർദേശിച്ചിരിക്കുകയാണ് ബിസിസിഐ എന്നാണ് റിപ്പോർട്ട്.
വനിതാ ഏകദിന ലോകകപ്പിൽ പാക്കിസ്ഥാന് എതിരെ ഇന്ത്യ ഞായറാഴ്ച ലീഗ് ഘട്ട മത്സരം കളിക്കുന്നുണ്ട്. കൊളംബോയിലേക്ക് ഇന്ത്യൻ വനിതാ സംഘം പുറപ്പെടും മുൻപ് തന്നെ പാക്കിസ്ഥാൻ കളിക്കാർക്ക് ടോസിന്റെ സമയവും മത്സരം കഴിഞ്ഞും ഹസ്തദാനം നൽകേണ്ടതില്ല എന്ന നിർദേശം ബിസിസിഐ നൽകിയതായാണ് സൂചന. ഇന്നാണ് ഇന്ത്യൻ വനിതാ സംഘം ശ്രീലങ്കയിലേക്ക് പോയത്.
Also Read: മാച്ച് ഫീ സൈന്യത്തിനും പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും; ഹൃദയം തൊട്ട് സൂര്യ
വനിതാ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ലീഗ് ഘട്ടത്തിലെ രണ്ടാമത്തെ മത്സരം ആണ് പാക്കിസ്ഥാനെതിരായത്. ആദ്യ മത്സരത്തിൽ ഗുവാഹത്തിയിൽ ശ്രീലങ്കയെ ഇന്ത്യ തോൽപ്പിച്ചിരുന്നു. ഇന്ത്യൻ ടീം പാക്കിസ്ഥാനിലും പാക്കിസ്ഥാൻ ടീം ഇന്ത്യയിലും കളിക്കില്ല എന്ന നയത്തെ തുടർന്നാണ് വനിതാ ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം കൊളംബോയിൽ നടക്കുന്നത്.
Also Read: ചെക്ക് വാങ്ങി വലിച്ചെറിഞ്ഞ് പാക്കിസ്ഥാൻ ക്യാപ്റ്റൻ; കൂവലോടെ തിരിച്ചടിച്ച് ഇന്ത്യൻ ആരാധകർ
ഇത് തുടരെ നാലാമത്തെ ഞായറാഴ്ചയാണ് ഇന്ത്യ-പാക്കിസ്ഥാൻ ടീമുകൾ നേർക്കുനേർ വരുന്നത്. ഏഷ്യാ കപ്പിൽ ഇന്ത്യ പാക്കിസ്ഥാനെ മൂന്ന് വട്ടം നേരിട്ടിരുന്നു. ഫൈനലിൽ പാക്കിസ്ഥാനെ തോൽപ്പിച്ച ഇന്ത്യക്ക് ഇതുവരെ ട്രോഫി ലഭിച്ചിട്ടില്ല. പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രിയിൽ നിന്ന് ട്രോഫി സ്വീകരിക്കില്ല എന്ന് ഇന്ത്യ നിലപാടെടുത്തതോടെ മൊഹ്സിൻ നഖ്വി ട്രോഫിയും മെഡലുകളുമായി ഗ്രൗണ്ട് വിടുകയായിരുന്നു.
നഖ്വിക്കെതിരെ ഐസിസിക്ക് ബിസിസിഐ പരാതി നൽകിയിട്ടുണ്ട്. എന്നാൽ താൻ ഒരു തെറ്റും ചെയ്തില്ല എന്നും ബിസിസിഐയോട് ക്ഷമ ചോദിക്കില്ല എന്നുമാണ് പാക്കിസ്ഥാൻ​ക്രിക്കറ്റ് ബോർഡ് തലവൻ കൂടിയായ നഖ്വിയുടെ വാക്കുകൾ. പഹൽഗാം ആക്രമണം മറക്കാൻ തങ്ങൾ തയ്യാറല്ല എന്ന് വ്യക്തമാക്കിയാണ് ഏഷ്യാ കപ്പിൽ ഇന്ത്യ നിലപാടെടുത്തത്. ആ നിലപാട് തന്നെ വനിതാ ഏകദിന ലോകകപ്പിലും പിന്തുടരാൻ പോവുകയാണ്.
Read More: കിരീടം വാങ്ങാതെ ഇന്ത്യയുടെ ആഘോഷം; എത്രയും വേഗം ട്രോഫി തിരികെ നൽകണം എന്ന് നഖ്വിയോട് ബിസിസിഐ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.