/indian-express-malayalam/media/media_files/2025/09/29/indian-team-trophy-celebration-without-trophy-2025-09-29-07-53-29.jpg)
Photograph: (Source: X)
Asia Cup Trophy Controversy: ഏഷ്യാ കപ്പ് ട്രോഫിയുമായ സംഭവത്തിൽ ബിസിസിഐയോട് ക്ഷമ ചോദിച്ചിട്ടില്ലെന്നും അത്തരത്തിലുള്ള വാർത്തകൾ അസംബന്ധമാണെന്നും പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി. ഒരു തെറ്റും താൻ ചെയ്തിട്ടില്ല എന്നും എക്സിലൂടെ നഖ്വി കുറിച്ചു. എസിസി ചെയർമാനും പാക്കിസ്ഥാൻ്ക്രിക്കറ്റ് ബോർഡ് തലവനും കൂടിയാണ് നഖ്വി.
"ഒരു കാര്യം ഞാൻ വ്യക്തമാക്കാം. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ബിസിസിഐയോട് ഞാൻ ക്ഷമ ചോദിച്ചിട്ടും ഇല്ല ഇനി ക്ഷമ ചോദിക്കാനും പോകുന്നില്ല," നഖ്വി എക്സിൽ കുറിച്ചതായി പാക്കിസ്ഥാൻ ദിനപത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള​ പാക്കിസ്ഥാൻ പൗരന്മാരുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ നഖ്വിയുടെ അക്കൗണ്ടും ഉള്ളതിനാൽ ഈ പോസ്റ്റ് എക്സിൽ ഇന്ത്യയിൽ കാണാനാവില്ല.
Also Read: മാച്ച് ഫീ സൈന്യത്തിനും പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും; ഹൃദയം തൊട്ട് സൂര്യ
പാക്കിസ്ഥാനെതിരെ ഇന്ത്യൻ താരങ്ങൾ ഹസ്തദാനം നൽകാതിരുന്ന സംഭവത്തിൽ ഇന്ത്യയ്‌ക്കെതിരെ ഐസിസിയിൽ പരാതി നൽകിയത് നഖ്വിയാണ്. അവസാന ഓവർ വരെ നീണ്ട ത്രില്ലറിൽ പാക്കിസ്ഥാനെ ഇന്ത്യ തോൽപ്പിച്ചതിന് ശേഷം ഏറെ വൈകിയാണ് സമ്മാനദാനച്ചടങ്ങ് നടന്നത്. എന്നാൽ നഖ്വിയിൽ നിന്ന് കിരീടം വാങ്ങില്ല എന്ന നിലപാടിൽ ഇന്ത്യ ഉറച്ച് നിന്നു.
Also Read: ചെക്ക് വാങ്ങി വലിച്ചെറിഞ്ഞ് പാക്കിസ്ഥാൻ ക്യാപ്റ്റൻ; കൂവലോടെ തിരിച്ചടിച്ച് ഇന്ത്യൻ ആരാധകർ
കിരീടവും മെഡലുകളും തിരിച്ചു നൽകണം എന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവൻ മൊഹ്സിൻ നഖ്വിയോട് നിർദേശിച്ചു.ഇന്ത്യ ജയിച്ച കിരീടവുമായി നഖ്വി പോയതായി ഇന്ത്യ ആരോപിച്ചു. കിരീടം തിരികെ ലഭിക്കാനായി ഐസിസിക്ക് പരാതി നൽകാനാണ് ബിസിസിഐ തീരുമാനം.
Read More: കിരീടം വാങ്ങാതെ ഇന്ത്യയുടെ ആഘോഷം; എത്രയും വേഗം ട്രോഫി തിരികെ നൽകണം എന്ന് നഖ്വിയോട് ബിസിസിഐ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.