/indian-express-malayalam/media/media_files/2025/10/02/asia-cup-india-trophy-controversy-2025-10-02-18-09-06.jpg)
Photograph: (Source: Instagram)
Asia Cup Trophy Controversy:ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ ട്രോഫി വാങ്ങാതിരുന്നതിന് എതിരെ ദക്ഷിണാഫ്രിക്കൻ മുൻ ക്യാപ്റ്റൻ എബി ഡി വില്ലിയേഴ്സ്.. സ്പോർട്സിൽ നിന്ന് രാഷ്ട്രീയത്തെ മാറ്റി നിർത്തണം എന്ന് ഡിവില്ലിയേഴ്സ് പറഞ്ഞു. സ്പോർട്സിൽ ഇങ്ങനെയെല്ലാം സംഭവിക്കുന്നതിനോട് തനിക്ക് യോജിപ്പില്ല എന്നും ദക്ഷിണാഫ്രിക്കൻ മുൻ ക്യാപ്റ്റൻ വ്യക്തമാക്കി.
"ഇങ്ങനെയെല്ലാം കാണുന്നത് സങ്കടകരമാണ്. എന്നാൽ പ്രശ്നങ്ങളെല്ലാം മാറുമെന്ന് പ്രതീക്ഷിക്കാം. കളിക്കാരേയും കളിയേയുമെല്ലാം പ്രയാസകരമായ ഒരു സാഹചര്യത്തിൽ നിർത്തുകയാണ് ഇപ്പോൾ ചെയ്യുന്നത്. അത് കാണുന്നത് ഞാൻ വെറുക്കുന്നു," ഡിവില്ലിയേഴ്സ് പറഞ്ഞു.
Also Read: ഇന്ത്യൻ താരങ്ങളുടെ തൂക്കിയടി; 413 റൺസ് ചെയ്സ് ചെയ്ത ഓസ്ട്രേലിയ എയ്ക്ക് കൂറ്റൻ തോൽവി
ഏറ്റവും പ്രധാനം ക്രിക്കറ്റാണ്. നമുക്ക് അതിലേക്ക് ഫോക്കസ് ചെയ്യാം. ഇന്ത്യ വളരെ വളരെ ശക്തമായ ടീമാണ്. ട്വന്റി20 ലോകകപ്പിനായി ഇന്ത്യ ഒരുങ്ങുകയാണ്. ഓർക്കുക, ട്വന്റി20 ലോകകപ്പ് അധികം അകലെയല്ല. ഒരുപാട് കഴിവുള്ള കളിക്കാർ ഇന്ത്യൻ ടീമുലുണ്ട്. നിർണായക മത്സരങ്ങളിൽ അവർ നന്നായി കളിക്കുന്നു. അത് കാണുന്നത് തന്നെ സന്തോഷം നൽകുന്നതാണ് എന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.
Also Read: പാക്കിസ്ഥാൻ കളിക്കാർക്ക് ഹസ്തദാനം നൽകരുത്; വനിതാ ലോകകപ്പ് ടീമിന് ബിസിസിഐ നിർദേശം
ഏഷ്യാ കപ്പ് ഫൈനലിൽഅവസാന ഓവർ വരെ നീണ്ട ത്രില്ലറിൽ പാക്കിസ്ഥാനെ ഇന്ത്യ തോൽപ്പിച്ചതിന് ശേഷം ഏറെ വൈകിയാണ് സമ്മാനദാനച്ചടങ്ങ് നടന്നത്. എന്നാൽ നഖ്വിയിൽ നിന്ന് കിരീടം വാങ്ങില്ല എന്ന നിലപാടിൽ ഇന്ത്യ ഉറച്ച് നിന്നു. ഇതോടെ കിരീടവും മെഡലുകളും തിരിച്ചു നൽകണം എന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവൻ മൊഹ്സിൻ നഖ്വിയോട് നിർദേശിച്ചു.
Also Read: ഒരു തെറ്റും ചെയ്തില്ല; ബിസിസിഐയോട് ഒരിക്കലും മാപ്പ് പറയില്ല: മൊഹ്സിൻ നഖ്വി
എന്നാൽ ട്രോഫി വിവാദത്തിൽ ബിസിസിഐയോട് ഞാൻ ക്ഷമ ചോദിച്ചിട്ടും ഇല്ല ഇനി ക്ഷമ ചോദിക്കാനും പോകുന്നില്ല എന്നും നഖ്വി എക്സിൽ കുറിച്ചു. പാക്കിസ്ഥാനെതിരെ ഇന്ത്യൻ താരങ്ങൾ ഹസ്തദാനം നൽകാതിരുന്ന സംഭവത്തിൽ ഇന്ത്യയ്‌ക്കെതിരെ ഐസിസിയിൽ പരാതി നൽകിയത് നഖ്വിയാണ്
Read More: റാങ്കിങ്ങിൽ സഞ്ജുവിന്റെ തകർപ്പൻ മുന്നേറ്റം; ഗില്ലിനേയും മറികടന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.