scorecardresearch

ചാംപ്യൻസ് ട്രോഫി ജയത്തിന്റെ ക്രെഡിറ്റ് രാഹുൽ ദ്രാവിഡിന്; ഗംഭീറിനെ അവഗണിച്ച് രോഹിത് ശർമ

Rohit Sharma India ODI Cricket: ചാംപ്യൻസ് ട്രോഫി കിരീടത്തിലേക്ക് ഇന്ത്യ എത്തിയപ്പോൾ ഗൗതം ഗംഭീറായിരുന്നു പരിശീലകൻ. എന്നാൽ ഈ കിരീട ജയത്തിനുള്ള ക്രെഡിറ്റിൽ നിന്ന് ഗംഭീറിന്റെ പേര് ഒഴിവാക്കുകയാണ് രോഹിത്

Rohit Sharma India ODI Cricket: ചാംപ്യൻസ് ട്രോഫി കിരീടത്തിലേക്ക് ഇന്ത്യ എത്തിയപ്പോൾ ഗൗതം ഗംഭീറായിരുന്നു പരിശീലകൻ. എന്നാൽ ഈ കിരീട ജയത്തിനുള്ള ക്രെഡിറ്റിൽ നിന്ന് ഗംഭീറിന്റെ പേര് ഒഴിവാക്കുകയാണ് രോഹിത്

author-image
Sports Desk
New Update
Rohit Sharma Scored Century Against England

Source: Indian Cricket Team, Instagram

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏകദിന ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെയുള്ള രോഹിത് ശർമയുടെ ആദ്യ പ്രതികരണമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. 2025ലെ ചാംപ്യൻസ് ട്രോഫി ജയിച്ചതിന്റെ ക്രെഡിറ്റ് രാഹുൽ ദ്രാവിഡിനാണ് രോഹിത് നൽകുന്നത്. ഇന്ത്യൻ ടീമിൽ രാഹുൽ ദ്രാവിഡ് രൂപപ്പെടുത്തിയെടുത്ത സംസ്കാരത്തെ രോഹിത് പ്രശംസിക്കുന്നു. ഗൗതം ഗംഭീറിനെ അവഗണിച്ചുള്ള രോഹിത് ശർമയുടെ വാക്കുകൾ ആണ് ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചയാവുന്നത്. 

Advertisment

ഇന്ത്യയെ 2024ലെ ട്വന്റി20 ലോക കിരീടത്തിലേക്ക് എത്തിച്ചാണ് രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ പരിശീലക സ്ഥാനത്ത് നിന്ന് മാറിയത്. ചാംപ്യൻസ് ട്രോഫി കിരീടത്തിലേക്ക് ഇന്ത്യ എത്തിയപ്പോൾ ഗൗതം ഗംഭീറായിരുന്നു പരിശീലകൻ. എന്നാൽ ഈ കിരീട ജയത്തിനുള്ള ക്രെഡിറ്റിൽ നിന്ന് ഗംഭീറിന്റെ പേര് ഒഴിവാക്കുകയാണ് രോഹിത് ഇപ്പോൾ.

Also Read: IND vs WI: വിൻഡിസിന്റെ ദയനീയ വീഴ്ച; ഇന്ത്യയുടെ കൂറ്റൻ ജയത്തിന് പ്രത്യേകതകളേറെ

"ഞാൻ ആ ടീമിനെ സ്നേഹിക്കുന്നു. ആ ടീമിനൊപ്പം കളിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നു. ഞങ്ങൾ എല്ലാവരും ഉൾപ്പെട്ട ഒരുപാട് വർഷം നീണ്ട യാത്രയായിരുന്നു അത്. ഒരു വർഷത്തേയോ രണ്ട് വർഷത്തേയോ ജോലിയായിരുന്നില്ല. ഒരുപാട് വർഷം നീണ്ട പ്രയത്നത്തിന്റെ ഫലമാണ് അവിടെ ലഭിച്ചത്," മുംബൈയിലെ ഒരു പരിപാടിയിൽ സംസാരിക്കുമ്പോൾ രോഹിത് ശർമ പറഞ്ഞു.

Advertisment

Also Read: ഇത്ര തിടുക്കത്തിൽ ഗില്ലിനെ ക്യാപ്റ്റനാക്കിയിട്ട് എന്താണ് നേട്ടം? രോഹിത്തിനോടുള്ള അനീതി ചൂണ്ടി ഹർഭജൻ

"പല വട്ടം നമ്മൾ ഐസിസി കിരീടം നേടുന്നതിന് അടുത്തെത്തി. പക്ഷേ അവസാന വര കടക്കാൻ കഴിഞ്ഞിരുന്നില്ല. അതോടെയാണ് എല്ലാവരും തീരുമാനിച്ചത് നമ്മൾ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന്. ഒന്ന് രണ്ട് കളിക്കാരെ മാത്രം കൊണ്ട് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനാവില്ല. സ്ക്വാഡിലുള്ള എല്ലാവരും ആ ആശയത്തെ ഉൾക്കൊള്ളണം. സ്ക്വാഡിലുള്ള എല്ലാവർക്കും ഇണങ്ങുന്നതുമായിരിക്കണം അത്," 2024ലെ ട്വന്റി ലോകകപ്പ് ജയത്തിലേക്ക് ചൂണ്ടി രോഹിത് ശർമ പറഞ്ഞു. 

ചാംപ്യൻസ് ട്രോഫി കളിച്ച ടീമും പിന്തുടർന്നത് 2024 ട്വന്റി20 ലോകകപ്പിൽ സ്വീകരിച്ച മനോഭാവം തന്നെയാണ്. എങ്ങനെ മത്സരം ജയിക്കാം. എങ്ങനെ നമുക്ക് നമ്മളെ തന്നെ വെല്ലുവിളിക്കാം എന്നാണ് എല്ലാ കളിക്കാരും ചിന്തിച്ചത്. വെറുതെ കിട്ടാനല്ല, നേടിയെടുക്കാനാണ് ആ ടീം ശ്രമിച്ചത് എന്നും രോഹിത് ശർമ പറഞ്ഞു.

Also Read: മദ്യപിച്ച് ബോധമില്ലാതെ ചെയ്തതാവാം; ശ്രീശാന്തിനെ അടിക്കുന്ന വിഡിയോയിൽ ഹർഭജന്റെ പ്രതികരണം

ഏകദിന ക്യാപ്റ്റൻസിയിൽ നിന്ന് തന്നെ മാറ്റിയതിലുള്ള രോഹിത് ശർമയുടെ അതൃപ്തിയാണോ ഗൗതം ഗംഭീറിന്റെ പേര് അവഗണിച്ച് രാഹുൽ ദ്രാവിഡിനെ പ്രശംസിച്ചതിന് പിന്നിൽ എന്ന ചോദ്യം ശക്തമാണ്. 2027ലെ ഏകദിന ലോകകപ്പ് കളിക്കണം എന്ന ലക്ഷ്യം രോഹിത് ശർമയ്ക്കും കോഹ്ലിക്കും ഉണ്ടായിരുന്നു എന്ന് വ്യക്തമാണ്. എന്നാൽ ഈ വരുന്ന ഓസീസ് പര്യടനം മുതൽ രോഹിത് ശർമയും കോഹ്ലിയും ബാറ്റിങ്ങിൽ മികവ് കാണിച്ചില്ലെങ്കിൽ ഇരുവർക്കും ടീമിൽ നിന്ന് പുറത്തേക്കുള്ള വഴി തുറക്കും എന്ന് സെലക്ടർമാർ വ്യക്തമാക്കുന്നു.

Read More: രോഹിത്തിനെ വെട്ടി; ഗിൽ ഏകദിന ക്യാപ്റ്റൻ; കടുത്ത തീരുമാനവുമായി സെലക്ടർമാർ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: