scorecardresearch

മദ്യപിച്ച് ബോധമില്ലാതെ ചെയ്തതാവാം; ശ്രീശാന്തിനെ അടിക്കുന്ന വിഡിയോയിൽ ഹർഭജന്റെ പ്രതികരണം

Harbhajan Singh and Sreesanth: സത്യത്തിൽ എനിക്ക് മനസിലാവുന്നില്ല ഇപ്പോൾ ആ വിഡിയോ പുറത്തുവിടേണ്ടതിന്റെ ആവശ്യം എന്തായിരുന്നു എന്ന്. അതിന് പിന്നിലെ ലക്ഷ്യം എന്താണ്?

Harbhajan Singh and Sreesanth: സത്യത്തിൽ എനിക്ക് മനസിലാവുന്നില്ല ഇപ്പോൾ ആ വിഡിയോ പുറത്തുവിടേണ്ടതിന്റെ ആവശ്യം എന്തായിരുന്നു എന്ന്. അതിന് പിന്നിലെ ലക്ഷ്യം എന്താണ്?

author-image
Sports Desk
New Update
Harbajan Singh and S Sreesanth

Photograph: (Source: X, BCCI)

2008ലെ ഐപിഎൽ സീസണിൽ ശ്രീശാന്തിനെ ഗ്രൗണ്ടിൽ വെച്ച് അടിക്കുന്ന വിഡിയോ ഇപ്പോൾ പുറത്ത് വിട്ടതിന് പിന്നിലെ ലക്ഷ്യം എന്തായിരുന്നു എന്ന് ഇപ്പോഴും തനിക്ക് മനസിലാവുന്നില്ലെന്ന് ഇന്ത്യൻ മുൻ സ്പിന്നർ ഹർഭജൻ സിങ്. മൈക്കൽ ക്ലർക്കിന്റെ പോഡ്കാസ്റ്റിലൂടെ മുൻ ഐപിഎൽ ചെയർമാനായ ലളിത് മോദിയാണ് ഇത്രയും വർഷം പുറത്തുവരാതിരുന്ന വിഡിയോ ഷെയർ ചെയ്തത്. 

Advertisment

"സത്യത്തിൽ എനിക്ക് മനസിലാവുന്നില്ല ഇപ്പോൾ ആ വിഡിയോ പുറത്തുവിടേണ്ടതിന്റെ ആവശ്യം എന്തായിരുന്നു എന്ന്. അതിന് പിന്നിലെ ലക്ഷ്യം എന്താണ്? ഈ വിഡിയോ പുറത്ത് വരേണ്ടതില്ല എന്നായിരുന്നു എനിക്ക്. കാരണം അതിന്റെ ആവശ്യം ഇല്ല. ആ വിഡിയോ റിലീസ് ചെയ്യുമ്പോൾ അദ്ദേഹം എന്താണ് ചിന്തിച്ചത് എന്ന് എനിക്ക് അറിയില്ല. ചിലപ്പോൾ മദ്യപിച്ചിരിക്കുന്ന സമയത്ത് ചെയ്തതായിരിക്കാം. ഞാനായിരുന്നു ആ സ്ഥാനത്ത് എങ്കിൽ അങ്ങനെയൊരു വിഡിയോ ഒരിക്കലും പുറത്തുവിടില്ല," വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് ഹർഭജൻ പറഞ്ഞു.

Also Read: IND vs WI: വിൻഡിസിന്റെ ദയനീയ വീഴ്ച; ഇന്ത്യയുടെ കൂറ്റൻ ജയത്തിന് പ്രത്യേകതകളേറെ

"എല്ലാവരും ചിന്തിക്കുന്നത് വ്യത്യസ്തമായാണ്. സംഭവിച്ചത് തെറ്റായ കാര്യമാണ്. അതിന് ഞാൻ മാപ്പ് പറഞ്ഞുകഴിഞ്ഞു. എനിക്കും ശ്രീശാന്തിനും ഇടയിൽ അപ്പോഴുണ്ടായ കാര്യം ശരിയല്ല. ഒരു സ്പോർട്സ്മാൻ എന്ന നിലയിൽ ഞാൻ അങ്ങനെ ചെയ്യരുതായിരുന്നു. തെറ്റുകളിൽ നിന്നാണ് മനുഷ്യർ പഠിക്കുന്നത്. ആ സമയം എനിക്ക് ഇത്രയും അറിവുണ്ടായിരുന്നു എങ്കിൽ ഞാനൊരിക്കലും അങ്ങനെ ചെയ്യില്ലായിരുന്നു."

Advertisment

Also Read: ഇത്ര തിടുക്കത്തിൽ ഗില്ലിനെ ക്യാപ്റ്റനാക്കിയിട്ട് എന്താണ് നേട്ടം? രോഹിത്തിനോടുള്ള അനീതി ചൂണ്ടി ഹർഭജൻ

"സ്വാർഥ താത്പര്യത്തിന്റെ പുറത്തായിരിക്കാം അവർ ആ വിഡിയോ ഇപ്പോൾ പുറത്തുവിട്ടത്. 18 വർഷം മുൻപ് നടന്ന കാര്യം അവർ വീണ്ടും ആളുകളെ ഓർമിപ്പിക്കുകയാണ്. ആ സമയം ഞങ്ങൾ കളിക്കുകയായിരുന്നു. കളിക്കാരുടെ മനസിലൂടെ പലവിധ കാര്യങ്ങളും കടന്ന് പോകും. തെറ്റുകൾ സംഭവിക്കും. സംഭവിച്ചതിൽ എനിക്ക് ലജ്ജ തോന്നുന്നുണ്ട്," ഹർഭജൻ സിങ് പറഞ്ഞു.

ഐപിഎല്ലിന്റെ ആദ്യ സീസണിലായിരുന്നു വലിയ വിവാദമായി മാറിയ ഈ സംഭവം. പഞ്ചാബ് കിങ്സിന്റെ താരമായിരുന്നു ശ്രീശാന്ത്. പഞ്ചാബ് കിങ്സിന്റെ ജയത്തിന് പിന്നാലെ മുംബൈ ഇന്ത്യൻസിന്റെ താത്കാലിക ക്യാപ്റ്റനായിരുന്ന ഹർഭജൻ സിങ് ശ്രീശാന്തിന്റെ മുഖത്തടിച്ചു. ഗ്രൗണ്ടിൽ കരഞ്ഞുകൊണ്ട് നിൽക്കുന്ന ശ്രീശാന്തിനെയാണ് പിന്നെ എല്ലാവരും കണ്ടത്. ശ്രീശാന്തിനെ ഹർഭജൻ സിങ് അടിക്കുന്ന ദൃശ്യങ്ങൾ അതിന് ശേഷം ഇതുവരെ പുറത്തുവിട്ടിരുന്നില്ല.

Read More: രോഹിത്തിനെ വെട്ടി; ഗിൽ ഏകദിന ക്യാപ്റ്റൻ; കടുത്ത തീരുമാനവുമായി സെലക്ടർമാർ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: