/indian-express-malayalam/media/media_files/2025/03/09/fQYWpBvXJeeb57ol6MtO.jpg)
Source: Indian Cricket Team, Instagram
ടെസ്റ്റിന് പിന്നാലെ ഇന്ത്യൻഏകദിന ടീമിന്റെ ക്യാപ്റ്റൻസിയും ശുഭ്മാൻ ഗില്ലിന്റെ കൈകളിലേക്ക് നൽകിയതിൽ സമ്മിശ്ര പ്രതികരണങ്ങളാണ് നൽകുന്നത്. രോഹിത് ശർമയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയത് ഞെട്ടിച്ചു എന്നാണ് ഇന്ത്യൻ മുൻ സ്പിന്നർ ഹർഭജൻ സിങ് പറഞ്ഞത്.
"ശുഭ്മാൻ ഗില്ലിന് അഭിനന്ദനങ്ങൾ. ടെസ്റ്റ് ക്രിക്കറ്റിൽ ഗിൽ നന്നായാണ് ടീമിനെ നയിച്ചത്. ഇപ്പോൾ ഏകദിനത്തിലും ടീമിനെ നയിക്കാനുള്ള ഉത്തരവാദിത്വം ഗില്ലിലേക്ക് വരുന്നു. തീർച്ചയായും ഗില്ലിന് ഇത് പുതിയ വെല്ലുവിളിയാണ്. രോഹിത്തിന്റെ കാര്യത്തിലേക്ക് വന്നാൽ, ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും നീക്കി എന്നത് എന്നെ ഞെട്ടിച്ചിരുന്നു. കാരണം വൈറ്റ്ബോളിൽ നല്ല റെക്കോർഡ് ഉള്ള ക്യാപ്റ്റനാണ് രോഹിത്," ഹർഭജൻ സിങ് പറഞ്ഞു.
Also Read: രോഹിത്തിനെ വെട്ടി; ഗിൽ ഏകദിന ക്യാപ്റ്റൻ; കടുത്ത തീരുമാനവുമായി സെലക്ടർമാർ
"രോഹിത് ശർമയുടെ കീഴിൽ നമ്മൾ ചാംപ്യൻസ് ട്രോഫി ജയിച്ചതേയുള്ളു. മറ്റ് ടൂർണമെന്റുകളിലും മികവ് കാണിച്ചു. വൈറ്റ് ബോളിലേക്ക് വരുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിന്റെ നെടുംതൂണുകളിൽ ഒന്നാണ് രോഹിത്. ഒരു അവസരം കൂടി രോഹിത്തിന് നൽകണമായിരുന്നു. 2027 ലോകകപ്പ് ആണ് നിങ്ങളുടെ ചിന്തയിൽ എങ്കിൽ ശുഭ്മാന് അത് വളരെ ഏറെ ദൂരെയാണ്. ഗില്ലിനെ ക്യാപ്റ്റനാക്കാൻ ഇനിയും സമയമുണ്ടായിരുന്നു. രോഹിത്തിനെ ക്യാപ്റ്റനാക്കാത്തത് എന്നെ നിരാശപ്പെടുത്തുന്നു."
Also Read: 600 റൺസ്; ബാറ്റിങ് ശരാശരി 50; 2025 രാഹുലിന്റെ വർഷം; വമ്പൻ നേട്ടങ്ങൾ മുൻപിൽ
"ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്. രോഹിത്തിനെ സ്ക്വാഡിൽ ഉൾപ്പെടുത്തി എങ്കിൽ ക്യാപ്റ്റനായി സെലക്ട് ചെയ്യണമായിരുന്നു. കാരണം ഇപ്പോൾ ഇന്ത്യക്കായി രോഹിത് ചാംപ്യൻസ് ട്രോഫി ജയിച്ചതേയുള്ളു. ശുഭ്മാന്റെ കയ്യിൽ ഇനിയും ഒരുപാട് സമയം ബാക്കിയുണ്ട്. ഈ മാറ്റം കൊണ്ട് രോഹിത്തിന്റെ ബാറ്റിങ് ശൈലി മാറാനൊന്നും പോകുന്നില്ല. നമ്മൾ കണ്ടിരുന്നത് പോലെ ഭയരഹിതമായി തന്നെ രോഹിത് ബാറ്റ് വീശും. വിരാട് കോഹ്ലിയും അത് പോലെ തന്നെ," ജിയോ ഹോട്സ്റ്റാറിൽ സംസാരിക്കുമ്പോൾ ഹർഭജൻ സിങ് പറഞ്ഞു.
Also Read: രാഷ്ട്രീയം മാറ്റിവെക്കൂ; കാണുമ്പോൾ സങ്കടം തോന്നുന്നു; ഡിവില്ലിയേഴ്സ്
56 ഏകദിനങ്ങൾ ആണ് രോഹിത് ശർമയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ ഇന്ത്യ കളിച്ചത്. അതിൽ 42 ജയം ഇന്ത്യ നേടി. 76 ആണ് രോഹിത്തിന്റെ വിജയ ശതമാനം. ഇനി ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ​ കോഹ്ലിയും രോഹിത്തും ബാറ്റിങ്ങിൽ മികവ് കാണിച്ചില്ലെങ്കിൽ ഇവർക്ക് മുകളിൽ വിരമിക്കാനുള്ള സമ്മർദം ബിസിസിഐ ശക്തമാക്കും.
Read More: ഇന്ത്യൻ താരങ്ങളുടെ തൂക്കിയടി; 413 റൺസ് ചെയ്സ് ചെയ്ത ഓസ്ട്രേലിയ എയ്ക്ക് കൂറ്റൻ തോൽവി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.