/indian-express-malayalam/media/media_files/2025/10/14/india-beat-west-indies-test-2025-10-14-15-22-05.jpg)
Photograph: (Express photo by Praveen Khanna)
ഇന്ത്യൻ മണ്ണിലെ ക്യാപ്റ്റനായുള്ള അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് ശുഭ്മാൻ ഗിൽ. വെസ്റ്റ് ഇൻഡീസിന് എതിരായ ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരിയ ഗില്ലിന് ഇനി വിജയ തേരോട്ടം നടത്താനാവുമോ എന്നറിയണം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 2-2ന് സമനിലയിലാക്കിയതോടെ തന്നെ ഗിൽ തന്റെ മുൻപിലെ കടുപ്പമേറിയ ഘട്ടം പിന്നിട്ടിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ ജയത്തോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഇന്ത്യക്ക് മുന്നേറ്റമുണ്ടാക്കാനായോ?
വെസ്റ്റ് ഇൻഡീസിനെതിരെ ആധികാര ജയം നേടിയെങ്കിലും പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് തന്നെയാണ് ഇന്ത്യ. എന്നാൽ ഇന്ത്യയുടെ പോയിന്റ് ശതമാനം മാറിയിട്ടുണ്ട്. അഹമ്മദാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ ഇന്നിങ്സിനും 140 റൺസിനും ജയിച്ചപ്പോൾ ഇന്ത്യയുടെ പോയിന്റ് ശതമാനം 55.56 ആയിരുന്നു. എന്നാൽ ഡൽഹി ടെസ്റ്റും കഴിഞ്ഞതോടെ ഇത് 61.90 ആയി ഉയർന്നു.
Also Read: ഇത്തവണ കിരീടം തൂക്കണം; അസ്ഹറുദ്ദീൻ നയിക്കും; രഞ്ജി ട്രോഫി സ്ക്വാഡിനെ പ്രഖ്യാപിച്ച് കേരളം
രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ നിന്ന് 24 പോയിന്റ് ആണ് ഇന്ത്യക്ക് ലഭിച്ചത്. നിലവിൽ രണ്ടാം സ്ഥാനത്ത് ശ്രീലങ്കയാണ്. 66.67 ആണ് ശ്രീലങ്കയുടെ പോയിന്റ് ശതമാനം. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഓസ്ട്രേലിയ തുടരുകയാണ്. 100 ആണ് ഓസ്ട്രേലിയയുടെ പോയിന്റ് ശതമാനം. കളിച്ച മൂന്ന് ടെസ്റ്റും ഓസ്ട്രേലിയ ജയിച്ചിരുന്നു. ഇന്ത്യ ഏഴ് ടെസ്റ്റ് ഇതുവരെ കളിച്ചപ്പോൾ നാല് ജയമാണ് നേടിയത്.
Also Read: മഹികയുമായുള്ള പ്രണയം ഇനി രഹസ്യമല്ല! ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ട് ഹർദിക്കും നടിയും
ഡൽഹി ടെസ്റ്റിലും ഹൈദരാബാദിലേതിന് സമാനമായി ഇന്ത്യ ഇന്നിങ്സ് ജയമാണ് വെസ്റ്റ് ഇൻഡീസിന് എതിരെ ലക്ഷ്യം വെച്ചത്. എന്നാൽ ഫോളോ ഓൺ ചെയ്തിറങ്ങിയ വെസ്റ്റ് ഇൻഡീസ് പൊരുതി നിന്ന് ഇന്ത്യക്ക് മുൻപിൽ 121 റൺസ് വിജയ ലക്ഷ്യം വെച്ചു. അഞ്ചാം ദിനം ആദ്യ സെഷനിൽ തന്നെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ജയം തൊട്ടു.
Also Read: പുതുപുത്തൻ ഫെറാറി വി12ൽ കറങ്ങി അഭിഷേക് ശർമ; വില 5 കോടിക്കും മുകളിൽ
രണ്ടാം ഇന്നിങ്സിൽ യശസ്വി ജയ്സ്വാളിനെ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ നഷ്ടമായിരുന്നു. 7 പന്തിൽ നിന്ന് എട്ട് റൺസ് എടുത്താണ് യശസ്വി മടങ്ങിയത്. പിന്നാലെ രാഹുലും സായ് സുദർശനും ചേർന്ന് കൂട്ടുകെട്ട് ഉയർത്തി. 108 പന്തിൽ നിന്ന് 58 റൺസോടെ രാഹുൽ പുറത്താവാതെ നിന്നു. 76 പന്തിൽ നിന്ന് 39 റൺസ് എടുത്താണ് സായ് മടങ്ങിയത്. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും പെട്ടെന്ന് തന്നെ മടങ്ങി. 15 പന്തിൽ നിന്ന് 13 റൺസ് എടുത്താണ് ഗിൽ ക്രീസ് വിട്ടത്.
Read More:മുംബൈ ഇന്ത്യൻസിലേക്ക് എം എസ് ധോണി? മുംബൈ ലോഗോയുള്ള ടാങ്ക് ടോപ്പ് ധരിച്ച് 'തല'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.